കിഫയുടെ ഏലം സർവ്വേക്കു തുടക്കം കുറിച്ചു

Share News

കിഫയുടെ ഏലം സർവ്വേക്കു തുടക്കം കുറിച്ചു

ഏലം മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിന് ഭാഗമായി കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ – കിഫ നടത്തുന്ന ഏലം സർവ്വേ കുമളിയിൽ വച്ച് കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. ഏലം മേഖലയിലെ വിവിധ വിഷയങ്ങളെപ്പറ്റി സമഗ്രമായി പഠിക്കുന്ന ഈ സർവേയിൽ കേരളത്തിലെ എല്ലാ ഏലം കർഷകരും പങ്കെടുക്കണമെന്നും കിഫ ചെയർമാൻ അഭ്യർത്ഥിച്ചു.

വെറും 15 മിനിറ്റ് കൊണ്ട് സ്വന്തം മൊബൈൽ ഫോണിൽ തന്നെ ചെയ്യാവുന്ന രീതിയിലാണ് സർവേ ഡിസൈൻ ചെയ്തിരിക്കുന്നത്

സർവേയിൽ പങ്കെടുക്കാനായി താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://survey1.ids-research.com/mrIWeb/mrIWeb.dll…

ഈ സർവേയുടെ അടിസ്ഥാനത്തിലുള്ള പഠന റിപ്പോർട്ട് മൂന്നു മാസത്തിനകം പൊതുജനങ്ങൾക്കായി കിഫ പ്രസിദ്ധീകരിക്കുന്നതാണ്

ടീം കിഫ

KIFA (കിഫ) | Kerala Independent Farmers Association™

Share News