കണ്ണീർ തിളക്കമുള്ള ചാരിതാർത്ഥ്യത്തോടെയാണ് ഈ ലക്കം തയ്യാറാക്കിയതെന്ന് മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ അസാധാരണ എഡിറ്റോറിയലിൽ പറയുന്നു.

Share News

ഷാജി ജോർജ്

ജീവിതം ഇത്ര സന്തുഷ്ടിയോടെ തോളിൽ കൈയിട്ട് മറ്റാർക്കൊപ്പവും നടന്നിരിക്കയില്ല.

ആഗ്രഹിച്ചിടത്തൊക്കെ കൊണ്ടുപോയി. ആഗ്രഹിച്ചതൊക്കെ നേടിക്കൊടുത്തു. മുഷിയുമ്പോൾ മാറിമാറി ഇരിക്കാൻ എത്ര കവരങ്ങളാണ് വീരേന്ദ്രകുമാറിൽ. വായനക്കാരനിലിരിക്കാം, സഞ്ചാരിയിലിരിക്കാം, നേതൃപദവിയിലിരിക്കാം, സംഭാഷണ ചതുരനിലിരിക്കാം, നേതാവിലിരിക്കാം, എഴുത്തുകാരനിലിരിക്കാം, എവിടവും ഇവിടമെന്ന സ്വസ്ഥതയിൽ ഇരിക്കാം. ഇന്നു വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ അടയാളം പതിപ്പിൽ കൽപ്പറ്റ നാരായണൻ വീരേന്ദ്രകുമാറിനെ ഓർമ്മിക്കുന്നത് ഈ വരികളിലൂടെയാണ്.

ഗുഡുമന മുതൽ മരണം വരെയുള്ള കാലത്ത് (1936- 2020) അദ്ദേഹം നടന്ന വഴികളെക്കുറിച്ച് പ്രമുഖർ ഓർക്കുന്നു.തികച്ചും സമ്പന്നം. ക്യൂ.ആർ.കോഡ് സ്കാൻ ചെയ്ത് വിരേന്ദ്രകുമാറിൻ്റെ നല്ല കുറച്ച് പ്രസംഗങ്ങൾ കേൾക്കാം എന്നതും ആഴ്ചപ്പതിപ്പ് സൂക്ഷിച്ചുവയ്ക്കാൻ കാരണമാകും

.കണ്ണീർ തിളക്കമുള്ള ചാരിതാർത്ഥ്യത്തോടെയാണ് ഈ ലക്കം തയ്യാറാക്കിയതെന്ന് മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ അസാധാരണ എഡിറ്റോറിയലിൽ പറയുന്നു

.കോവിഡ് കാലത്ത് ഇത്രയും പരസ്യ പേജുകൾ (84 ൽ 26) കണ്ടെത്തിയെന്നത് അഭിനന്ദനാർഹമാണെങ്കിലും എഡിറ്റോറിയലിൽ പറയുന്നതുപോലെ ഈ പ്രമാണരേഖയ്ക്ക് അത് ഭൂഷണമായോ എന്നൊരു ആക്ഷേപവും ഉണ്ട്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു