
രണ്ടു പതിറ്റാണ്ടിലേറെ ആയി പാലാ രുപതയുടെ അഭിമാന സ്‌തംബം ആയി നിലനിൽക്കുന്ന സ്ഥാപനമാണ് ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ കോളേജ്.
രണ്ടു പതിറ്റാണ്ടിലേറെ ആയി പാലാ രുപതയുടെ അഭിമാന സ്‌തംബം ആയി നിലനിൽക്കുന്ന സ്ഥാപനമാണ് ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ കോളേജ്.
നിരവധി റാങ്കുകളും , ക്യാംപസ് പ്ലേസ്മെന്റുകൾ എന്നിവ വഴി ആർക്കും അസൂയ ജനിപ്പിക്കുന്ന വളർച്ചയാണ് കോളേജ് നേടിയെടുത്തത്. എയ്ഡഡ് കോളേജിൽ അഡ്മിഷൻ കിട്ടിയിട്ട് പോലും അത് ഉപേക്ഷിച്ചു ചേർപ്പുങ്കൽ കോളേജിൽ അഡ്മിഷൻ തേടുന്നണ്ട്.
ചിട്ട ആയ അച്ചടക്കവും , അത്യാധുനിക പഠനരീതികളും കോളേജിനെ വ്യത്യസ്‌തമാക്കുന്നു. രാഷ്‌ടീയ പാർട്ടികൾ വര്ഷങ്ങളായി കോളേജിന്റെ അകത്തു പ്രവേശിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നുണ്ടെകിലും കോളേജിന്റെ ചിട്ടയായ പ്രവർത്തനങ്ങളിൽ അവർക്ക് യാതൊരു പഴുതും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് ഒരു വലിയ സത്യമാണ്. ഒരു ബി സ്കൂൾ നിലവാരത്തിൽ ഓരോ വർഷവും നിരവധി ക്യാംപസ് പ്ലേസ്‌മെന്റുകളും റാങ്കുകളും ആയി മുന്നേറി കൊണ്ടിരുന്ന കോളേജിന്റെ മുഖത്തു കരി വാരി തേക്കാനും അതോടൊപ്പം സഭയോടും അച്ഛന്മാരോടും ഉള്ള അസ്സൂയ തീർക്കാനും ഉള്ള ഒരു അവസരമിയിട്ടാണ് ചില രാഷ്ട്രീയ പാർട്ടികളും , മാധ്യമങ്ങളും ശ്രമിക്കുന്നത്.
കോളേജിന് യാതൊരുവിധ പങ്കുമില്ലാത്ത ഒരു ആത്മഹത്യ കോളേജിന്റെ മേൽ പഴിചാരി അവർ ആനന്ദം കൊള്ളുന്നു. എന്താണ് കോളേജ് ചെയ്ത തെറ്റ് ? കോപ്പി അടിച്ചത് പിടിച്ചതോ ? പിന്നെ എന്തിനാണ് ഇൻവിജിലെറ്റർ ഓരോ ക്ലാസ്റൂമിലും നിൽക്കുന്നത് കുട്ടികൾ കോപ്പി അടിക്കുന്നതിന് അവർ സഹായിക്കുന്നതിന് ആണോ ? യൂണിവേഴ്സിറ്റിയുടെ നിയമങ്ങളിലും , അതോടൊപ്പം കുട്ടികളുടെ ഹാൾ ടിക്കറ്റിൽ വരെ കോപ്പി അടിക്കുന്നത് കുറ്റകരമാണ് എന്ന് കൃത്യമായി എഴുതി വെച്ചിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചു 18 വയസ്സിന് മുകളിൽ ഉള്ള ആരു തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടും , ഒരു വിദ്യാർത്ഥി കോപ്പി അടിച്ചു നല്ല മാർക്ക് വാങ്ങി കഴിഞ്ഞാൽ സത്യസന്ധമായി ഉറക്കം കളഞ്ഞു പഠിക്കുന്ന കുട്ടികൾക്ക് എന്ത് നീതിയാണ് ലഭിക്കുന്നത് , അവർ പഠിക്കുന്നതിന് ഒരു വിലയും ഇല്ലേ .
യൂണിവേഴ്സിറ്റി നിയമം അനുസരിച്ചു കോപ്പി അടിക്കാൻ ശ്രമിക്കുന്നത് വരെ ഡീ ബാർ ചെയ്യപ്പെടാവുന്ന കുറ്റമാണ്. കുട്ടികൾക് ഇത് ബോധ്യം ഉള്ളതുമാണ് . കോപ്പി അടിക്കുന്നതായി ശ്രദ്ധിക്കപ്പെട്ടാൽ അത് കോളേജ് യൂണിവേഴ്‌സ്റ്റിയെ അറിയിക്കണം ഇനി അങ്ങനെ അത് അറിയിച്ചില്ലെകിൽ ഏതെങ്കിലും വഴി യൂണിവേഴ്സിറ്റിയിൽ ഈ വിവരം അറിഞ്ഞാൽ ആ അധ്യാപകനെതിരെ ക്രിമിനൽ കുറ്റം വരെ ചുമത്താൻ യൂണിവേഴ്സിറ്റിക്ക് ശുപാർശ ചെയ്യാം.
ഇനി റിപ്പോർട്ട് ചെയ്യാത്ത അധ്യാപകനെതിരെ നടപടി ഒന്നും ഇല്ല എന്ന് ഓർക്കുക എന്നാൽ പോലും വളഞ്ഞ വഴിയിൽ കൂടി മാർക്ക് വാങ്ങുന്നത് ഒരു അധ്യാപകനും സമ്മതിച്ചു കൊടുക്കാൻ കഴിയില്ല അങ്ങനെ കണ്ണ് അടച്ചു കൊടുത്താൽ അത് വിദ്യാർത്ഥികളെ വലിയ തെറ്റിലേക്ക് നയിക്കും. ഇനി നിങ്ങൾ പറ കോളേജിന്റെ ഭാഗത്തെ തെറ്റ് എന്താണ് കോപ്പി പിടിക്കുന്നതും അതിന്റെ പേരിൽ ഉള്ള ആത്മഹത്യകളും ആദ്യത്തെ സംഭവം അല്ല , പക്ഷേ ഇത് മാത്രം എങ്ങനെ ഇത്രമാത്രം പർവ്വതീകരിക്കപ്പെട്ടു ഒന്ന് ആ സ്ഥാപനത്തെ തകർക്കാൻ ഉള്ള ആസൂത്രിതമായ ശ്രമം രണ്ട് കുറെ നാളായി മാധ്യമങ്ങൾ സഭയോടും വൈദികരോടും കാണിക്കുന്ന അസഹിഷ്ണുത , മൂന്ന് കുറച്ചു വികലമായ മനസ്സിന്റെ ഉടമകളുടെ ഗൂഢ സന്തോഷം
88