കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളില്‍ സഭാസംവിധാനങ്ങള്‍ സജീവം: മാര്‍ ജോസ് പുളിക്കല്‍

Share News

കാഞ്ഞിരപ്പള്ളി: സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാസഭയും കാഞ്ഞിരപ്പള്ളി രൂപതയും സജീവമാണെന്ന് രൂപതാബിഷപ് മാര്‍ ജോസ് പുളിക്കല്‍.


രൂപതയുടെ പതിനൊന്നാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആറാമത് സമ്മേളനം വെബ്‌കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിച്ചും കാര്‍ഷിക അനുബന്ധ സംസ്‌കാരം വളര്‍ത്തിയെടുത്തും നമുക്കു മുന്നേറണം. നൂതന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനോടൊപ്പം സാമുഹ്യമാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ നന്മകളില്‍ നിന്ന് വഴിതെറ്റിപ്പോകാതിരിക്കുവാന്‍ പുതുതലമുറ ജാഗ്രതപുലര്‍ത്തണമെന്നും മാര്‍ പുളിക്കല്‍ സൂചിപ്പിച്ചു.
രൂപതയുടെ വിവിധ പ്രവര്‍ത്തന മേഖലകള്‍ സജീവമാക്കുവാനുള്ള കര്‍മ്മപദ്ധതികളെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്തു. രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഫാ. ജസ്റ്റിന്‍ പഴേപറമ്പിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. ചാന്‍സലറും വികാരിജനറാളുമായ റവ.ഡോ. കുര്യന്‍ താമരശ്ശേരി ആമുഖപ്രഭാഷണവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തി. ചര്‍ച്ചകള്‍ക്ക് വികാരിജനറാള്‍ റവ.ഫാ.ബോബി മണ്ണംപ്ലാക്കല്‍ മോഡറേറ്ററായിരുന്നു. സഭയുടെയും സമൂഹത്തിന്റെയും വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നവരെ സമ്മേളനം അനുമോദിച്ചു.
അഡ്വ.എബ്രാഹം മാത്യു പന്തിരുവേലി, കെ.സി.ഡോമിനിക് കരിപ്പാപ്പറമ്പില്‍, ബിനോ പി.ജോസ് പെരുന്തോട്ടം, പ്രെഫ.റോണി കെ.ബേബി, പി.എസ്.വര്‍ഗീസ് പുതുപ്പറമ്പില്‍, സണ്ണി എട്ടിയില്‍, ആന്റണി ആലഞ്ചേരി, ഡോ.അന്നമ്മ അലക്‌സ്, എ.എം.തോമസ് ആലഞ്ചേരി എന്നിവര്‍ പങ്കുവയ്ക്കലുകള്‍ നടത്തി
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്താല്‍ അമല്‍ജ്യോതിയില്‍ പ്രത്യേകം രൂപകല്പന ചെയ്ത് കോവിഡ് 19ന്റെ നിബന്ധനകള്‍ക്ക് വിധേയമായാണ് കോണ്‍ഫ്രന്‍സ് വേദിയൊരുങ്ങിയത്. അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് മാനേജര്‍ റവ.ഡോ. മാത്യു പായിക്കാട്ട്, അസിസ്റ്റന്റ് മാനേജര്‍ ഫാ.ബെന്നി കൊടിമരത്തുംമൂട്ടില്‍, ഡോ.ജൂബി മാത്യു, പ്രെഫ.മനോജ് ടി.ജോയി, പ്രെഫ.അജെയ് മാത്യു, ബിനോ വര്‍ഗീസ്, ഷൈജു ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി.


ഫോട്ടോ അടിക്കുറിപ്പ്- കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ വെബ് കോണ്‍ഫറന്‍സ് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ചാന്‍സലര്‍ റവ.ഡോ. കുര്യന്‍ താമരശ്ശേരി, പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, സിഞ്ചെല്ലൂസ് റവ.ഫാ.ബോബി മണ്ണംപ്ലാക്കല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, അമല്‍ ജ്യോതി കോളജ് മാനേജര്‍ റവ,ഡോ.മാത്യു പായിക്കാട്ട് എന്നിവര്‍ സമീപം.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു