
വലിയ മണിമാളികകളിൽഅന്തിയുറങ്ങുന്നവനെക്കാൾ സുഖനിദ്ര ഒരുപക്ഷേ ഒരു സാധാരണക്കാരന് കിട്ടിയേക്കാം.
വലിയ മണിമാളികകളിൽഅന്തിയുറങ്ങുന്നവനെക്കാൾ സുഖനിദ്ര ഒരുപക്ഷേ ഒരു സാധാരണക്കാരന് കിട്ടിയേക്കാം.നമ്മൾ വിചാരിക്കും ജീവിതത്തിൽ ഏറ്റവും പ്രയാസവും ബുദ്ധിമുട്ടും അനുഭവിക്കുന്നത് നമ്മൾ മാത്രമാണെന്ന്, എന്നാൽ വലിയ രീതിയിൽ ജീവിച്ച് അഭിമാനവും അപമാനവും ഓർത്ത് ഒന്നും ആരെയും അറിയിക്കാതെ എത്രയോ ആളുകൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. അടുത്തയിടെ അന്തരിച്ച നൗഷാദ് അവരിലൊരാളായിരുന്നു. സ്വന്തം വീടുവരെ ജപ്തി ഭീഷണിയിൽ, എത്രയുണ്ടായാലും ഒരു ചെറിയ രോഗം മതി നമ്മൾ ദാരിദ്ര്യം അനുഭവിക്കാൻ. ഇതുപോലെ സിനിമ പിടിച്ച് കാശു പോയ പലരും ഉണ്ട്. അവരുടെയൊക്കെ ജീവിതം തെരുവിൽ ആക്കിയത് സിനിമയാണ്. സിനിമയിൽ വിജയിക്കുന്ന കുറച്ച് വ്യക്തികളെ മാത്രമേ നാം കാണുന്നുള്ളൂ. പരാജിതരായ ഒരുപാടുപേരുണ്ട്. അവരെ നാം അറിയുന്നില്ല എന്നുമാത്രം
സമാധാനപൂർണ്ണമായ ഒരു മനസ്സുണ്ടെങ്കിൽ സന്തോഷകരമായ ജീവിതം നയിക്കാം, പൊതുവേ രോഗങ്ങൾ ഒന്നുമില്ലാത്ത സാമ്പത്തിക പ്രശ്നങ്ങൾ ഒന്നും അനുഭവിക്കാത്ത ഒരു ജീവിതം സുഖകരമാണ് എന്ന പറയപ്പെടാറുണ്ട്. നല്ല വീടും കാറും ബിസിനസും സാമ്പത്തിക ഭദ്രതയും ഒക്കെ ഉള്ള ഒരാളെക്കുറിച്ച് അയാൾ ഭാഗ്യവാനാണ് എന്ന് എല്ലാവരും പറയും. അതേയവസരത്തിൽ ആ വ്യക്തി അല്ലെങ്കിൽ ആ കുടുംബം അതുകൊണ്ടും ഹാപ്പി ആകണമെന്നില്ല. രോഗം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് രോഗശമനമാണ് സമാധാനം. ഉറക്കം കിട്ടാത്തവർക്ക് സുഖനിദ്രയാണ് സൗഖ്യം. കിടപ്പിൽ ആകുമ്പോൾ സ്വന്തക്കാരിൽ നിന്ന് സ്നേഹപൂർണമായ പരിചരണമാണ് ഏതൊരു വ്യക്തിയും കൊതിക്കുന്നത്.
ജീവിതം മടുത്തു എന്ന് തോന്നുകയാണെങ്കിൽ ഇതിലും കഷ്ടപ്പാടുകളോടെ ജീവിക്കുന്നവർ നമുക്കുചുറ്റും സന്തോഷത്തോടെ കഴിഞ്ഞുകൂടുന്നുണ്ട് എന്ന് ഓർക്കുക. നാളെ എന്ന ദിനം നമുക്കുവേണ്ടി എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് ആർക്കും പ്രവചിക്കാനാവില്ല.
ശുഭദിനം

Vinod Panicker