
വൈദികനും ആഫ്രിക്കന്‍ തത്തയും; ഒരു അപൂര്‍വ സൗഹൃദത്തിന്‍റെ കഥ
വൈദികനും ആഫ്രിക്കൻ തത്തയും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ ആരും ഒന്ന് ചിന്തിച്ച് പോകും.
എന്നാൽ കളമശ്ശേരി ലിറ്റിൽ ഫ്ളവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് ഡയറക്ടറും സൗണ്ട് എൻജിനീയറിങ് വിഭാഗം ചുമതലക്കാരനുമാണ് ഫാ. റെക്സ് ജോസഫ് അറയ്ക്ക പറമ്പിലിന് ഒരു ആഫ്രിക്കൻ തത്തയെ കുറിച്ച് കുറച്ച് ഏറെ കാര്യം പറയാനുണ്ട്.
തന്റെ മകളെ പോലെ പോറ്റി വളർത്തുന്ന അപ്പു തത്തയെ കുറിച്ചാണ് അത്. കഴിഞ്ഞിടയ്ക്ക് അപ്പുവിനെ കാണാതാകുകയും തിരിച്ച് കിട്ടുകയും ചെയ്തതോടെയാണ് ഇവരുടെ സ്നേഹ ബന്ധത്തിൻ്റെ കഥ നാട്ടുകാരും അറിയുന്നത്
കടപ്പാട് ;മീഡിയ വൺ