
കൊറോണയുടെ മറവിൽ അതിനേക്കാൾ മാരകമായി ജീവിതങ്ങളെ തകർത്തു കൊണ്ടിരിക്കുന്ന മറ്റൊരു വില്ലനുണ്ട് –
കൊറോണയുടെ മറവിൽ അതിനേക്കാൾ മാരകമായി ജീവിതങ്ങളെ തകർത്തു കൊണ്ടിരിക്കുന്ന മറ്റൊരു വില്ലനുണ്ട്. വിഷാദം . ലോകമെമ്പാടും ലോകഡൗൺ തുടങ്ങി മാസങ്ങൾ പിന്നിടുമ്പോൾ, ജനങ്ങളുടെ മാനസികാരോഗ്യത്തിലും ഗുരുതരമായ തകർച്ച സംഭവിച്ചുകൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും വിഷാദം, ഉൽക്കണ്ഠാ രോഗങ്ങൾ, മദ്യം മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യകൾ ഇവയിലെല്ലാം വലിയ തോതിലുള്ള വർദ്ധനവ് സംഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ശരീരത്തിനൊപ്പം ഒരിക്കലും മനസ്സിനെ പരിഗണിച്ച് ശീലിച്ചിട്ടില്ലാത്ത നമ്മുടെ സമൂഹം ഇക്കാര്യത്തിലും വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നതായി തോന്നിയില്ല. ഈ സാഹചര്യത്തിൽ, ‘കാരുണികൻ ഇത്തരമൊരു വിഷയത്തിലേക്ക് ശ്രദ്ധ തിരിച്ചത് ശ്ലാഘനീയമായ ഒരു പ്രവൃത്തിയാണ്. സ്നേഹമായ്, സാന്ത്വനമായ് , കൂടെയും അകലത്തുമുള്ളവരുടെ മനമൊന്ന് തൊടാൻ നമ്മുടെ കരുതലിന്റെ കരം നീളട്ടെ . നിഷ ജോസ്


