
കൂട്ടുനിൽക്കരുത് ഈ കുരുതിയ്ക്ക് !! !
കൂട്ടുനിൽക്കരുത് ഈ കുരുതിയ്ക്ക് !!
ഫാ .ജോർജ് പനന്തോട്ടം സി എം ഐ
ഗർഭച്ഛിദ്രം ഭാരതത്തിൽ സാധരണമാകുന്ന ഭീകര അവസ്ഥ നിലവിൽ ഉണ്ട് . നിയമ പരിരക്ഷ നിലനിൽക്കുന്നതു കൊണ്ട് ആര് കോടതിയെ സമീപിച്ചാലും വളരെ ആവേശത്തോടെ കോടതി ഈ മനുഷ്യ കുരുതിക്കു പച്ചക്കൊടി കാട്ടുന്നുണ്ട് .
ഒരു കുഞ്ഞു ഉണ്ട് ഇനിയും ഒരു കുഞ്ഞിനേയും കൂടി നോക്കാൻ മടിയാണ് എന്ന കാരണം പറഞ്ഞു ആശുപത്രിയിൽ എത്തി വളരെ ലാഘവത്തോടെ ഗർഭച്ഛിദ്രം നടത്തി പോയ വിദ്യാസമ്പന്നയായ ഒരു പരിഷ്‌കൃത വീട്ടമ്മയെ കണ്ടു എന്ന് ഒരു നേഴ്സ് സഹോദരി കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചു പറഞ്ഞു. അറിവ് കൂടുമ്പോൾ വെളിവ് നഷ്ടപെടുന്ന ഒരു ജനം ആയി നമ്മൾ മാറുന്നുണ്ടോ ?

അമ്മയുടെ ഉദരത്തിൽ വച്ചു കൊലചെയ്യപെടുന്ന ഓരോ കുഞ്ഞിന്റെയും ജീവന് നമ്മൾ ഉത്തരം പറയേണ്ടിവരും. ഒരു രാജ്യം മുഴുവൻ!! ദൈവം കരുണാമയൻ മാത്രം അല്ല നീതിമാൻ കൂടിയാണ് . അതുകൊണ്ടു അവിടുത്തെ ഭയപ്പെടണം .
ഇവിടെ പൂർണ ആരോഗ്യം ഉള്ള കുഞ്ഞുങ്ങൾ മാത്രം ജനിച്ചാൽ മതി എന്നാണ് കോടതിയും നിയമവും പറയുന്നത് . ഇതേ നിയമപഴുതു ഉപയോഗിച്ച് ആരോഗ്യം ഇല്ലാത്ത ജീവിച്ചിരിക്കുന്ന ആരെയും കൊല്ലാം എന്ന ധാര്മീക അധഃപതനത്തിലേക്കു നമ്മുടെ സമൂഹം വളരെ വേഗം ചെന്നെത്തും . ഈ നിയമം കൊണ്ടുതന്നെ ഒരുപക്ഷെ നമ്മളും വിധിക്കപ്പെടും .
സ്ത്രീകളും കുഞ്ഞുങ്ങളും അപമാനിക്കപെടുന്നിടത്തു അഹിംസ ആവിശ്യം ഇല്ല എന്ന് ഒരിക്കൽ ഗാന്ധിജി പറഞ്ഞിട്ടുണ്ട് . ചില സാഹചര്യങ്ങളിൽ മൗനം അവലംബിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഭാരതത്തിലെ ഗര്ഭച്ഛിദ്ര പ്രതിഭാസത്തിനു മുമ്പിൽ മൗനം ആയാൽ ആ കുരുന്നു രക്തത്തിന്റെ ശാപം നമ്മളും ഏറ്റെടുക്കേണ്ടി വരും . ദൈവകോപത്തിനു ഇരയാവാൻ ഇടയാകരുത് . ഇടയായിട്ടുള്ള ചരിത്രം മാനവരാശിക്ക് ഉണ്ട് .

അതുകൊണ്ടു എന്ത് വിലകൊടുത്തും നമ്മുടെ രാജ്യത്തെ ഇതിൽ ഇന്ന് രക്ഷിക്കാൻ നമ്മുടെ ചിന്തയും മനസും പ്രവർത്തിയും ഉയരണം . കൂട്ടുനിൽക്കരുത് ഈ കുരുതിയ്ക്ക് !!
