
അതെ, അങ്ങനെയൊരു കപ്യാരേട്ടനെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഏറെ പ്രത്യേകതകളുള്ള ഒരു വ്യക്തിത്വം.
ഫാ .ജെൻസൺ ലാസലേറ്റ്
അങ്ങനെയൊരു കപ്യാർ !അതെ,അങ്ങനെയൊരു കപ്യാരേട്ടനെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.ഏറെ പ്രത്യേകതകളുള്ള ഒരു വ്യക്തിത്വം.
കുർബ്ബാന സമയത്ത് കുർബ്ബാന പുസ്തകമെടുത്ത് അൾത്താരയ്ക്കു താഴെ വിശ്വാസി സമൂഹത്തോടു കൂടെ നിന്ന് പ്രാർത്ഥനകൾ ചൊല്ലിയും പാട്ടു പാടിയും കുർബ്ബാനയിൽ പങ്കെടുക്കുന്ന ഒരു ദേവാലയ ശുശ്രൂഷി.എല്ലാവരോടും വളരെ ശാന്തമായ് പെരുമാറുന്ന വ്യക്തി.അൾത്താരയിൽ പൂക്കൾ വയ്ക്കാനും അൾത്താര വൃത്തിയായ് സൂക്ഷിക്കാനുംഒരു മടുപ്പും കൂടാതെ ശ്രദ്ധിക്കുന്ന വ്യക്തി.കുർബ്ബാനയ്ക്കു ശേഷം ഒപ്പീസിനായ് സെമിത്തേരിയിൽ ചെന്നാലോ?അദ്ദേഹത്തിന് ഒരു തിരക്കുമില്ല.അച്ചന്മാരേക്കാൾ മനോഹരമായ് പാട്ടു പാടും പ്രാർത്ഥനകൾ ചൊല്ലും.ഏതൊരു വൈദികനും ആ കപ്യാരേട്ടൻ്റെ കൂടെ ഏറ്റവും ഭക്തിയോടെ ഒപ്പീസ് ചെല്ലാൻ നിർബന്ധിതനാകും. അത്രമാത്രം അർപ്പണബോധമുള്ള വ്യക്തി
.പറഞ്ഞു വരുന്നത് മാനന്തവാടി രൂപതയിലുള്ള മരകാവ് ഇടവകയിലെ ദേവാലയ ശുശ്രൂഷിയായ ജോയി ചേട്ടനെക്കുറിച്ചാണ്
.ഇത് എൻ്റെ മാത്രം അഭിപ്രായമല്ലാട്ടോകുറേയധികം പേരുടെ അഭിപ്രായമാണ്.ദൈവം ഏൽപിച്ചിരിക്കുന്ന ഏത് ചെറിയ ഉത്തരവാദിത്തവും വിശ്വസ്തതയോടെ ചെയ്യാൻ കഴിയുക എന്നത് ഒരു കൃപയാണ്.അല്ലെ?അങ്ങനെയുള്ളവർ അവരുടെ ജോലിയിലൂടെ ദൈവത്തെ മഹത്വപെടുത്തുകയാണെന്ന് തൻ്റെ ജീവിതം മുൻനിർത്തി ക്രിസ്തു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്
.താഴെ കാണുന്ന വചനം ശ്രദ്ധിച്ചാൽ നിങ്ങൾക്കത് മനസിലാകും:”അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി ”(യോഹ 17 :4).
നമ്മളെല്ലാവരും ഒരു ദിവസം എന്തുമാത്രം ജോലികൾ ചെയ്യുന്നവരാണ്?അടുക്കളയിൽ പണി ചെയ്യുന്നവർപത്രം ഇടുന്നവർകൃഷി ചെയ്യുന്നവർവാഹനം ഓടിക്കുന്നവർകന്നുകാലികളെ വളർത്തുന്നവർകച്ചവടം ചെയ്യുന്നവർആശുപത്രികളിൽ ജോലി ചെയ്യുന്നവർഓഫീസുകളിൽ ജോലി ചെയ്യുന്നവർകടകളിൽ ജോലി ചെയ്യുന്നവർഅദ്ധ്യാപനം നടത്തുന്നവർ നിരയങ്ങനെ നീളുന്നു…………….എന്തുമാത്രം ആത്മാർത്ഥതയും അർപ്പണബോധവും ഈ ജോലികൾക്കു നാം നൽകുന്നുണ്ട്?ചെറിയ കാര്യങ്ങൾ ഏറ്റവും ഭംഗിയായ് ദൈവമഹത്വത്തിനു വേണ്ടി ചെയ്താൽ സ്വർഗ്ഗം ഉറപ്പാണെന്നു പറഞ്ഞ കൊച്ചുത്രേസ്യാ പുണ്യവതിയുടെ വാക്കുകളും ഒന്നോർക്കുന്നത് നല്ലതാണ്.ദൈവമെ,ഏൽപിക്കപെട്ട എത് ജോലിയും ആത്മാർത്ഥതയോടെ ചെയ്യാൻ കൃപ നൽകണമേ എന്നൊന്ന് പ്രാർത്ഥിച്ചാലോ?
പ്രാർത്ഥന മാത്രം പോരാട്ടോ?പ്രയത്നവും വേണം !ഫാദർ.ജെൻസൺ ലാസലെറ്റ്

.ഫേസ് ബുക്കിൽ എഴുതിയത്