കൊച്ചിയുടെ വികസനത്തെ കുറിച്ച് വേറിട്ടൊരു ഡോക്യുമെന്ററി. സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാവിഷയം
ഏദൻ പാർക്ക് മീഡിയ യും SWAK (State Wetland Authority of Kerala) യും ചേർന്ന് നിർമിച്ച ‘തണ്ണീർ തടാകങ്ങളും കൊച്ചിയുടെ വികസനവും‘ എന്ന ഡോക്യുമെന്ററി ആണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്നത്. ജിബിൻ ഫ്രാൻസിസ് സംവിധാനം നിർവഹിച്ച ഈ ഡോക്യൂമെന്ററി കൊച്ചിയുടെ വികസനത്തെ കുറിച്ച് പുതിയ വീക്ഷണങ്ങൾ നൽകുന്നു. കൊച്ചിയുടെ വികസനവും, പരിസ്ഥിതിയും, പ്രളയവും ഒക്കെ ആണ് ഡോക്യുമെന്ററി കൈകാര്യം ചെയ്യുന്ന വിഷയം കൊച്ചിയുടെ മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമായ ഈ ഡോക്യൂമെന്ററിയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആദർശ് ഏകനാഥ് ആണ്.
സംസ്ഥാന മീഡിയ ഡയറക്ടർ ശ്രീ എം. ശങ്കർ ഉൾപ്പടെ പലരും പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഡോക്യൂമെറ്ററി സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെച്ചതോടെയാണ് ഇത് വീണ്ടും ഓൺലൈൻ ലോകത്ത് ചർച്ചാവിഷയം ആയത്.
Directed by Jibin Francis
Executive producer : Amal Sabu Arjun Augustine
DOP : Adersh Ekanath
Editor : Sibi Thomas
Script : jibin & Rinu Christo
Narration : Jinoy Jacob
Associate Director : nithin, Arjun P R
Cast : Emmanuel John