കേരളത്തിലെ കോൺഗ്രസിന് ഉണർവും ആവേശവും നൽകി സംഘടനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ നിയുക്ത കെ പി സി സി അധ്യക്ഷൻ, പ്രിയ സഹപ്രവർത്തകൻ കെ. സുധാകരന് കഴിയട്ടെ എന്നാശംസിക്കുന്നു|കെ സി വേണുഗോപാൽ

Share News

കേരളത്തിലെ കോൺഗ്രസിന് ഉണർവും ആവേശവും നൽകി സംഘടനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ നിയുക്ത കെ പി സി സി അധ്യക്ഷൻ, പ്രിയ സഹപ്രവർത്തകൻ കെ. സുധാകരന് കഴിയട്ടെ എന്നാശംസിക്കുന്നു.

കെ എസ് യു എന്ന മഹത്തായ വിദ്യാർഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ കെ സുധാകരൻ ഏറെ രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ടും എതിരാളികളെ പ്രതിരോധിച്ചും പാർട്ടിക്ക് വേണ്ടി പൊരുതിയുമാണ് ഇക്കാലമത്രയും താണ്ടി വന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ, കെ പി സി സി ജനറൽ സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലമായി പാർട്ടിയെ പല നിലകളിൽ നയിച്ച സുധാകരന്റെ സംഘടനാശേഷി പാർട്ടിക്ക് അനുഗുണമായി മാറുമെന്ന് ഉറച്ച വിശ്വാസമുണ്ട്.കേരളത്തിൽ പാർട്ടിയെ ഒറ്റകെട്ടായി എല്ലാതലങ്ങളിലുള്ളവരെയും ഒരുമിപ്പിച്ചുകൊണ്ട് ബൂത്തു തലം മുതൽ സംസ്ഥാനതലം വരെ പാർട്ടിയെ ശക്തിപ്പെടുത്തുകയും, കൂട്ടായി തീരുമാനങ്ങളെടുക്കുകയും ചെയ്ത് പാർട്ടിയെ അടിമുടി ഊർജസ്വലമാക്കി മാറ്റാൻ സുധാകരന് കഴിയട്ടെ എന്നാശംസിക്കുന്നു.

പാർട്ടി ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട സന്ദർഭത്തിൽ പ്രവർത്തകരേയും നേതാക്കളേയും ഒറ്റച്ചരടിൽ കോർത്തിണക്കി വിഭാഗീയതകളില്ലാതെ പാർട്ടിയെ മൂന്നു വർഷത്തോളം മുന്നോട്ടു നയിക്കുകയും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കാനും കഴിഞ്ഞ സ്ഥാനമൊഴിയുന്ന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എല്ലാവിധ ആശംസകളും നേരുന്നു.

സുധാകരനൊപ്പം വർക്കിംഗ് പ്രസിഡന്റുമാരായി സ്ഥാനമേറ്റെടുക്കുന്ന പ്രിയപ്പെട്ട സഹപ്രവർത്തകർ കൊടിക്കുന്നിൽ സുരേഷ് എം പി, പി ടി തോമസ് എം എൽ എ, ടി.സിദ്ദിഖ് എം എൽ എ എന്നിവർക്കും എല്ലാ വിജയാശംസകളും നേരുന്നു.

കെ സി വേണുഗോപാൽ

കെ പി സി സി പ്രസിഡന്റ് ആയി നിയമിതനായ ശ്രീ കെ സുധാകരന് അഭിനന്ദനങ്ങൾ! പാർട്ടി വളരെയധികം വെല്ലുവിളികൾ നേരിടുന്ന ഈ സമയത്ത് പാർട്ടിയെ നയിക്കാനും പ്രവർത്തകർക്ക് ഊർജ്ജവും പ്രചോദനവും നൽകാനും അദ്ദേഹം തന്നെയാണ് ഉചിതം. അദ്ദേഹത്തിന് എല്ലാവിധ വിജയാശംസകളും!!
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അമരക്കാരനായി നിയോഗിക്കപ്പെട്ട എന്റെ സുഹൃത്ത് കെ.സുധാകരന് എല്ലാവിധ ആശംസകളും നേരുന്നു. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെയും യുഡിഎഫിനെയും ശക്തമായി മുന്നോട്ടു നയിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നു ആശംസിക്കുന്നു.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് (KPCC) പുതിയ അദ്ധ്യക്ഷൻ…
പ്രവർത്തകരുടെ വികാരം ഉൾകൊണ്ട് സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് കൂടുതൽ ശക്തിയോടെ നയിക്കാൻ കെ.സുധാകരൻജിയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു…
അഭിനന്ദനങ്ങൾ.
കെ.പി.സി.സി.പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ.സുധാകരന് ഹാർദ്ദമായ അഭിനന്ദനങ്ങൾ.
ഗ്രൂപ്പുകൾക്കും വ്യക്തിതാല്പര്യങ്ങൾക്കും അതീതമായി പാർട്ടി താല്പര്യവും ജനതാല്പര്യവും ഉയർത്തിപ്പിടിച്ചു കൊണ്ട് കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാൻ സുധാകരന് കഴിയട്ടെ.
കേരളത്തിലെ മുഴുവൻ കോൺഗ്രസ്സ് പ്രവർത്തകരും കേൾക്കാൻ ആഗ്രഹിച്ച തീരുമാനം. നിയുക്ത കെ പി സി സി പ്രസിഡൻ്റ് ശ്രീ കെ സുധാകരന് അഭിവാദ്യങ്ങൾ… റോജി ജോൺ MLA

കോൺഗ്രസ് പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട മികച്ച തീരുമാനം. സംഘടനയെ കൂടുതൽ ആഴത്തിൽ അറിയുന്ന ശ്രീ. കെ സുധാകരന്, കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.അഭിനന്ദനങ്ങൾ Hibi Eden MP

Share News