തൃശൂർ അതിരൂപതയിൽ കോവിഡ് ബാധിച്ച്‌ മരിച്ച വ്യക്തിയുടെ മൃതശരീരം ക്രിസ്തീയ തിരുകർമങ്ങളോടെ ദഹിപ്പിച്ചു

Share News

തൃശൂർ: തൃശൂർ അതിരൂപതയിൽ പനമുക്ക് ഇടവകാംഗമായ കോവിഡ് ബാധിച്ച്‌ മരിച്ച മേരി ഫ്രാൻസിസ് (65 വയസ്സ് ) ന്റെ മൃതശരീരം ക്രൈസ്തവ ആചാര പ്രകാരം പ്രാർത്ഥനകളോടെ ദഹിപ്പിച്ചു.

തൃശൂർ അതിരൂപതയുടെ കീഴിൽ ആദ്യമായാണ് കോവിഡ് പ്രോട്ടോകോൾ പ്രകാരം മൃതശരീരം ദഹിപ്പിക്കുന്നത്.. ജില്ലാ കളക്ടറുടെ അനുവാദത്തോടെ ഡാമിയൻ ഇൻസ്റ്റിട്യൂട്ടിൽ ക്രമിറ്റോറിയത്തിന് വേണ്ടി സജ്ജമാക്കിയ സ്ഥലത്താണ് മൃതസംസ്ക്കാര ശുശ്രൂഷകൾ നടത്തിയത്.

തൃശൂർ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ സാന്ത്വനം സോഷ്യൽ അപ്പോസ്തോലേറ്റ് നേതൃത്വം നൽകി. ഫാ. ജസ്റ്റിൻ പൂഴിക്കുന്നേൽ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. സാന്ത്വനം ഡയറക്ടർ ഫാ. ജോയ് മൂക്കൻ, അസി. ഡയറക്ടർമാരായ ഫാ. സിന്റൊ തൊറയൻ,ഫാ.പോൾ മാളിയമ്മാവ്, ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഫാ. സിംസൺ ചിറമ്മൽ എന്നിവർ നേതൃത്വം നൽകി..

സാന്ത്വനം രൂപം കൊടുത്ത ടാസ്ക് ഫോഴ്സ് വളണ്ടിയർമാരായ ജോസ് ജോസഫ്, ജിയോ ഔസേപ്പ്, മനോജ്‌ കളപ്പുരക്കൽ, മേജോ ആലുക്കപറമ്പിൽ എന്നിവരാണ് ചടങ്ങുകൾക്ക്‌ സഹായിച്ചത്.

Share News