അരുവിക്കര ഡാമിന്‍റെ നാല് ഷട്ടറുകളും ഉയര്‍ത്തി:ജാഗ്രത നിർദേശം

Share News

തിരുവനന്തപുരം: അരുവിക്കര ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് വിടുന്നു.അണക്കെട്ടിൻറെ മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതവും ഒരു ഷട്ടർ അരമീറ്ററുമാണ് ഉയര്‍ത്തിയത്. അതേസമയം, മഴ കൂടുതൽ ശക്തിപ്പെടുകയോ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുകയോ ചെയ്താൽ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്.

കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ജില്ലയില്‍ രണ്ടുദിവസം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.
.
സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Related news
സം​സ്ഥാ​ന​ത്ത് ഞായർ തിങ്കൾ ദിവസങ്ങളിൽ മദ്യവിൽപനയില്ല
https://nammudenaadu.com/no-liquor-sales-on-sunday-monday/

ആ​ല​പ്പു​ഴയിൽ നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു
https://nammudenaadu.com/covid-death-alappuzha/


Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു