നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക 16ന് പ്രസിദ്ധീകരിക്കും

Share News

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ഇന്ന് നടന്ന ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. 2021 ജനുവരി ഒന്നോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാക്കുന്ന എല്ലാവരും അര്‍ഹരായിരിക്കും.

കരട് വോട്ടര്‍ പട്ടികയിലെ തെറ്റുതിരുത്തുന്നതിനും പരാതികള്‍ അറിയിക്കാനും ഡിസംബര്‍ 15വരെ സമയമുണ്ട്. ഇതിനായി മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സഹകരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ക്കും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നല്‍കിയിരുന്നു. കരടു വോട്ടര്‍ പട്ടിക www.nvsp.in എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം.

Share News