പ്രിയപ്പെട്ട അഗസ്റ്റിൻ കല്ലേലിയച്ചൻ ഇന്ന് വൈകീട്ട് 5 മണിക്ക്, ഡയറക്ടർ സ്ഥാനത്തു നിന്നും മംഗലപ്പുഴ സെമിനാരിയിലെ പരിശീലകനായും അദ്ധ്യാപകനായും, പൂർണ്ണമായി സെമിനാരിയുടെ ഉത്തരവാദിത്വത്തിലേക്ക് മാറുകയാണ്.

Share News

പ്രിയമുള്ളവരേ

എറണാകുളം – അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രത്തിൻ്റെ ഡയറക്ടറായി കഴിഞ്ഞ പത്തര വർഷക്കാലം സ്തുത്യർഹമായി സേവനം ചെയ്ത നമുക്ക് ഏറെ പ്രിയപ്പെട്ട അഗസ്റ്റിൻ കല്ലേലിയച്ചൻ ഇന്ന് വൈകീട്ട് 5 മണിക്ക്, ഡയറക്ടർ സ്ഥാനത്തു നിന്നും മംഗലപ്പുഴ സെമിനാരിയിലെ പരിശീലകനായും അദ്ധ്യാപകനായും, പൂർണ്ണമായി സെമിനാരിയുടെ ഉത്തരവാദിത്വത്തിലേക്ക് മാറുകയാണ്.

2010 ഫെബ്രുവരി 27 -ാ० തിയതി മുതൽ അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിൻ്റെ ഡയറക്ടറായും, ജീവാലയ ഫാമിലി പാർക്കിൻ്റെ സ്ഥാപക ഡയറക്ടറായും, മിഷനറി കപ്പിൾസ് ഓഫ് ക്രൈസ്റ്റ്, യൂദിത്ത് ഫോറം, ഗ്രേസ് റിപ്പ്ൾസ് കപ്പിൾസ് പരിശീലനം തുടങ്ങിയവയുടെ ആരംഭകനായും നമ്മുടെ കുടുംബങ്ങൾക്കും അതിരൂപതയ്ക്കും സഭയ്ക്കും വേണ്ടി ദീർഘവീക്ഷണത്തോടെയും ആത്മസമർപ്പണത്തോടെയും അച്ചൻ ചെയ്ത സേവനങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി പറയുന്നു🙏🙏🙏 അച്ചന്റെ പുതിയ ഉത്തരവാദിത്വത്തിൽ എല്ലാവിധ വിജയാശംസകളും പ്രാർത്ഥനകളും നേരുന്നു💐💐💐.

ദൈവഹിതം സ്വപ്നം കണ്ട യൗസേപ്പിതാവിന്റെ നാമത്തിലുള്ള മംഗലപ്പുഴ സെമിനാരിയിൽ വൈദിക വിദ്യാർത്ഥികളെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നങ്ങൾ കാണാൻ അച്ചന് കഴിയട്ടെ എന്ന് ആശംസിക്കുന്നു🙏🙏🙏

കുടുംബപ്രേഷിതകേന്ദ്രത്തിൻ്റെ പുതിയ ഡയറക്ടർ റവ. ഡോ. ജോസഫ് മണവാളൻ ഇന്ന് ഉച്ചകഴിഞ്ഞ 2.30 ന് കാലടി ജീവാലയ ഫാമിലി പാർക്കിൽ ഔദ്യോഗികമായി തൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്.

അച്ചന് എറണാകുളം കുടുംബ പ്രേഷിത കേന്ദ്രത്തിലേക്ക് ഹൃദ്യമായ സ്വാഗതം ആശംസിക്കുന്നു💐💐🙏സ്നേഹപൂർവ്വം,

അതിരൂപത കുടുംബ പ്രേഷിതകേന്ദ്രത്തിനു വേണ്ടി

ഫാ. ജോയ്സൺ പുതുശ്ശേരിഅസിസ്റ്റൻ്റ് ഡയറക്ടർ

Jeevalaya Park

Share News