ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകളില്‍ ഭക്ഷണം നല്‍കിയത് 6076 പേര്‍ക്ക്

Share News

ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ വ്യാഴാഴ്ച 4162 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഉപഡയറക്ടര്‍ എസ്. ശ്രീകുമാര്‍ അറിയിച്ചു. ഇതില്‍ 108 അതിഥി തൊഴിലാളികളും ഉള്‍പ്പെടും. 3064 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 1914 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ കമ്മ്യൂണിറ്റി കിച്ചണുകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 822 […]

Share News
Read More

ട്രെയിൻ യാത്രക്കാർ: ജില്ലാഭരണകൂടം മാർഗ്ഗനിർദ്ദേശ രേഖ പുറത്തിറക്കി

Share News

ആലപ്പുഴ :അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ജില്ലാ ഭരണകൂടം പുറത്തിറക്കി.  തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും എത്തുന്ന യാത്രക്കാരെ കായംകുളം കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റിലും എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാരെ ആലപ്പുഴ കെ.എസ്.ആര്‍.റ്റി.സി ബസ് സ്റ്റാന്‍റിലും ആയിരിക്കും എത്തിക്കുക. ആലപ്പുഴ നോഡല്‍ ഓഫീസര്‍ അമ്പലപ്പുഴ തഹസില്‍ദാരും, കായംകുളം നോഡല്‍ ഓഫീസര്‍ കാര്‍ത്തികപ്പള്ളി തഹസില്‍ദാരുമായിരിക്കും.   ഈ രണ്ടു ബസ് സ്റ്റാന്‍റുകളിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിക്കും. ആരോഗ്യവകുപ്പ്, റവന്യൂ, പോലീസ്, […]

Share News
Read More

യുവഗ്രാമം ലഹരിയ്‌ക്കെതിരെ തുടങ്ങുന്ന ബോധവത്കരണ പ്രവർത്തനങ്ങൾ

Share News

യുവഗ്രാമം ലഹരിയ്‌ക്കെതിരെ തുടങ്ങുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് “KUDY STOP ” ന് പിന്തുണയുമായി സുപ്രസിദ്ധ കാർട്ടൂണിസ്റ് ശ്രീ. ജീസ് പി. പോൾ തുടക്കം കുറിച്ച് വരച്ച കാർട്ടൂൺ

Share News
Read More

കൊല്ലം: അകലം പാലിക്കാത്തതിനും മാലിന്യം നീക്കാത്തതിനും കലക്ടറുടെ ശാസന

Share News

കൊല്ലം: കോവിഡ് ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ഭാഗികമായി  സജീവ മാകുന്ന  നഗരത്തിലൂടെ സഞ്ചരിക്കവേ അകലം പാലിക്കാത്തതും മാലിന്യം നീക്കാത്തതും ശ്രദ്ധയില്‍പ്പെട്ട ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇന്നലെ(മെയ് 14) കൊല്ലം ബീച്ചിലുള്ള സ്റ്റേജില്‍ പാസ് വാങ്ങാന്‍ കൂടിനിന്നവരെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി അകലം പാലിച്ച്  നിര്‍ത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഹാര്‍ബറില്‍ മത്സ്യം തൂക്കി വാങ്ങാന്‍ ക്യൂ നിന്നവര്‍ കൃത്യമായ അകലം പാലിക്കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവിടേക്കു ചെന്ന് ക്യൂവില്‍  നില്‍ക്കുന്നവരോട് […]

Share News
Read More

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ്: ഫലപ്രദമായ ക്രമീകരണം ഏർപ്പെടുത്തി- മുഖ്യമന്ത്രി

Share News

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ കേരളം ഫലപ്രദമായ ക്രമീകരണം ഉണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അവർ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർക്ക് അവർ വരേണ്ട തീയതിയും സമയവും ചെക്ക് പോസ്റ്റും മുൻകൂട്ടി നൽകും. യാത്രക്കാരുടെ വിവരങ്ങൾ പൂർണമായി ലഭിക്കുന്നതിനും അവരുടെ യാത്രാപഥം മനസ്സിലാക്കുന്നതിനും ഇതു ഫലപ്രദമാണ്. ഡൽഹിയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് റെയിൽവെ ട്രെയിൻ ഓടിക്കാൻ തുടങ്ങിയിട്ടുണ്ട്. ഐആർസിടിസി വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവർക്ക് യാത്ര ചെയ്യാം. മാത്രമല്ല, കേരളത്തിലേക്കുള്ള ട്രെയിൻ […]

Share News
Read More

എം.എസ്.എം.ഇ വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് പ്രത്യേക പാക്കേജ്

Share News

സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പ്രത്യേക പാക്കേജായ വ്യവസായ ‘ഭദ്രത’യ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൊത്തം 3,434 കോടി രൂപയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങൾക്ക് ലഭ്യമാക്കുക. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് വ്യവസായവകുപ്പ് വഴി ആശ്വാസ പാക്കേജ് നടപ്പാക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുന്ന സാഹചര്യത്തിൽ നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ഇങ്ങോട്ട് ആകർഷിക്കേണ്ടതുണ്ട്. ഇവിടുത്തെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുകയും വേണം.പാക്കേജ് പ്രകാരം, നിലവിൽ പ്രവർത്തിക്കുന്ന […]

Share News
Read More

കൊല്ലം ജില്ല കോവിഡ് മുക്തം

Share News

കൊല്ലം ജില്ലയില്‍ കോവിഡ് പോസിറ്റീവായി അവശേഷിച്ച രണ്ടു പേരുടെയും ഫലം നെഗറ്റീവായതോടെ ജില്ല കോവിഡ് മുക്തമായി. പ്രാക്കുളം സ്വദേശിനി(43), പുനലര്‍ സ്വദേശിനി(27) എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസം ഫലം നെഗറ്റീവായ പുനലൂര്‍ സ്വദേശിയും(28) ആശുപത്രി വിട്ടു.

Share News
Read More

കോവിഡ് 19: പ്രവാസി മലയാളികൾക്ക് മുൻകരുതലുമായി ലഘു വീഡിയോ

Share News

കോവിഡ് 19 ന്റെ സാഹചര്യത്തിൽ മടങ്ങിയെത്തുന്ന പ്രവാസിമലയാളികൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷ സംബന്ധിച്ച് അവബോധം നൽകുന്നതിന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ലഘു വീഡിയോകൾ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ പ്രകാശനം ചെയ്തു. പ്രവാസികൾ ക്വാറന്റൈനിൽ കഴിയേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ‘ഒറ്റയ്ക്കല്ല; ഒരുമിച്ച്’, മടങ്ങിയെത്തുന്ന പ്രവാസികളോട് കുടുംബവു സമൂഹവും പുലർത്തേണ്ട ആരോഗ്യ സമീപനം സംബന്ധിച്ച ‘കറങ്ങി നടക്കല്ലേ’ എന്നീ വിഡിയോകളാണ് പ്രകാശിപ്പിച്ചത്.സിനിമാതാരങ്ങളായ അലൻസിയർ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, അനിൽ നെടുമങ്ങാട്, സുധികോപ്പ, അഞ്ജന […]

Share News
Read More

കോവിഡ് പ്രതിരോധം: പൊതുസമൂഹത്തിന്റെ ജീവിതശൈലി മാറണം

Share News

കോവിഡ് പ്രതിരോധം മുൻനിർത്തി പൊതുജനാരോഗ്യ സംവിധാനത്തിൽ ഇടപെടലുകലും പൊതുസമൂഹത്തിന്റെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉൾക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുസമൂഹത്തിന്റെയാകെ രോഗ പ്രതിരോധശക്തി വർധിപ്പിക്കുക എന്നതും കോവിഡ് 19നെ ചികിത്സിച്ചു സുഖപ്പെടുത്തുന്ന സ്പെഷ്യലൈസ്ഡ് ട്രീറ്റ്മെൻറ് പ്രോട്ടോകോളുകൾ യാഥാർത്ഥ്യമാക്കുക എന്നതും പരമ പ്രധാനമാണ്. മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാകാത്തവിധം കച്ചവടസ്ഥാപനങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ഒക്കെ ക്രമീകരണങ്ങൾ ഉണ്ടാവണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക, അവയിൽ ഉണ്ടാവുന്ന ആളുകളുടെ എണ്ണം ക്രമീകരിക്കുക തുടങ്ങിയ […]

Share News
Read More

കോവിഡിനു ശേഷമുള്ള ഏറ്റവും ഫലപ്രദവും അർഥവത്തുമായ മാധ്യമ ഇടപെടലുകളിലൊന്നാണ്, മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ജീവിതം തുടരുമ്പോൾ’ വെബ് ചർച്ചാ പരമ്പര

Share News

കോവിഡിനു ശേഷമുള്ള ഏറ്റവും ഫലപ്രദവും അർഥവത്തുമായ മാധ്യമ ഇടപെടലുകളിലൊന്നാണ്, മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ജീവിതം തുടരുമ്പോൾ’ വെബ് ചർച്ചാ പരമ്പര എന്നാണ് (മനോരമയിൽ ജോലി ചെയ്യുന്ന ആളെന്ന നിലയിൽ അല്ല) വായനക്കാരൻ എന്ന നിലയിലും എനിക്കു തോന്നുന്നത്.കേരളത്തിലെ ഭരണകർത്താക്കൾ, പോളിസി മേക്കേഴ്സ്, പോളിസി മേക്കിങ്ങിനെ സ്വാധീനിക്കാൻ കഴിയുന്ന ഒപ്പീനിയൻ മേക്കേഴ്സ്, ട്രേഡ് യൂണിയനിസ്റ്റുകൾ, ഉദ്യോഗസ്ഥ സംവിധാനത്തിലുള്ളവർ, സൈബർ പോരാളികൾ, എന്നിവരൊക്കെ, ഈ വെബിനാറുകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദഗ്ധർ പറയുന്നതു നേരിട്ടോ, അല്ലെങ്കിൽ മനോരമ പത്രത്തിന്റെ കാഴ്ചപ്പാടു […]

Share News
Read More