കോവിഡ് പ്രതിരോധം പുതിയ ഘട്ടത്തിലേക്ക്, സമൂഹവ്യാപന ഭീഷണി അകറ്റിനിർത്തുക ലക്ഷ്യം- മുഖ്യമന്ത്രി

Share News

തിരുവനന്തപുരം കോവിഡ് പ്രതിരോധത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കേരളം കടക്കുകയാണെന്നും സമൂഹവ്യാപന ഭീഷണി അകറ്റിനിർത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിയന്ത്രണം പാളിയാൽ കൈവിട്ടുപോകുമെന്നും സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടായാൽ പ്രതീക്ഷിക്കാത്ത രീതിയിലുള്ള വിപത്ത് നാം നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ജാഗ്രത വേണമെന്ന് ആവർത്തിച്ചുപറയുന്നത്. രോഗബാധിത മേഖലകളിൽനിന്നു വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിച്ചുനിർത്തുകയും സമൂഹവ്യാപനമെന്ന ഭീഷണിയെ അകറ്റിനിർത്തുകയുമാണ് നമ്മുടെ ലക്ഷ്യം.കോവിഡ് 19 വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്തത് നമ്മുടെ സംസ്ഥാനത്താണ്. തുടർന്ന് രോഗവ്യാപനം പിടിച്ചുനിർത്താൻ നമുക്ക്  കഴിഞ്ഞു. […]

Share News
Read More

പൊതുജനാരോഗ്യം ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിൽ നഴ്സുമാരുടെ പങ്ക് സ്തുത്യർഹം -മുഖ്യമന്ത്രി

Share News

തിരുവനന്തപുരം നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിൽ നഴ്സുമാർ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ, ലോകത്താകെയുള്ള നഴ്സുമാർക്ക്, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർക്ക്, അഭിവാദനം അർപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾ നടത്തുന്ന നിസ്വാർത്ഥ സേവനങ്ങൾക്ക് ഈ നാടും ലോകവും നിങ്ങൾക്ക് കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.ലോകമാദരിക്കുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ വലിയൊരു പങ്കും നമ്മുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ നഴ്സുമാർക്കും അവകാശപ്പെട്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിലാകട്ടെ കേരള […]

Share News
Read More

കോഴിക്കോട് ജില്ലയില്‍ 405 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 1984 പേര്‍ നിരീക്ഷണത്തില്‍

Share News

കോഴിക്കോട് ജില്ലയില്‍ പുതുതായി വന്ന 405 പേര്‍ ഉള്‍പ്പെടെ 2936 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതില്‍ 1984 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 130 പേര്‍ വിദേശങ്ങളില്‍ നിന്നുവന്ന പ്രവാസികളുമാണ്. ജില്ലയില്‍ ഇതുവരെ 23,030 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 10 പേര്‍ ഉള്‍പ്പെടെ 22 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 5 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് 42 സ്രവ സാംപിള്‍ […]

Share News
Read More

കപ്പലിലെത്തിയ 19 പ്രവാസികളെ പത്തനംതിട്ടയില്‍ നിരീക്ഷണത്തിലാക്കി

Share News

പത്തനംതിട്ട: മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വയില്‍ എത്തിയ പത്തനംതിട്ട ജില്ലക്കാരായ 23 പേരില്‍ 19 പേരെ പത്തനംതിട്ട അബാന്‍ ആര്‍ക്കേഡിലെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.കപ്പലിലുണ്ടായിരുന്ന ജില്ലക്കാരായ നാലു പേര്‍ ഗര്‍ഭിണികളായിരുന്നു. ഇതില്‍ മൂന്നു പേര്‍ ടാക്‌സിയില്‍ വീടുകളിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നു. കപ്പലിലെത്തിയ ജില്ലക്കാരായ 19 പേരെ കെഎസ്ആര്‍ടിസി ബസില്‍ ഞായറാഴ്ച രാത്രി ഏഴോടെ പത്തനംതിട്ടയിലെ കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കുന്നത്, നിരീക്ഷണത്തിലാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പത്തനംതിട്ട […]

Share News
Read More

നീല റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇതുവരെ നല്‍കിയത് 22,238 കിറ്റുകള്‍

Share News

കോട്ടയം മുന്‍ഗണനേതര വിഭാഗം സബ്സിഡി റേഷൻ കാർഡുടമകൾക്കുള്ള (നീല കാർഡ്) സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം രണ്ടു ദിവസം പിന്നിട്ടു. ഇതുവരെ 22, 238 പേർ റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങി.ഏറ്റവും കൂടുതൽ വിതരണം നടന്നത് കോട്ടയം താലൂക്കിലാണ്. 7289 പേരാണ് ഇവിടെ കിറ്റ് വാങ്ങിയത്. ചങ്ങനാശേരി-4665, കാഞ്ഞിരപ്പള്ളി-2921, മീനച്ചിൽ-3971, വൈക്കം-3392 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ കണക്ക്. റേഷൻ കാർഡ് നമ്പരിന്റെ അവസാന അക്കം അടിസ്ഥാനമാക്കിയാണ് വിതരണം. രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പരുകളുള്ള റേഷന്‍ […]

Share News
Read More

തരിശു ഭൂമി കൃഷിക്കുപയുക്തമാക്കും : മന്ത്രി എം.എം. മണി

Share News

ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍- സര്‍ക്കാരിതര തരിശു ഭൂമി കണ്ടെത്തി കൃഷിക്കുപയുക്തമാക്കുമെന്ന് മന്ത്രി എംഎം മണി. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശ ഭരണസ്ഥാപന പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 ല്‍ ജില്ലയ്ക്ക് ആശ്വാസമായെങ്കിലും ഇനിയും കൂടുതല്‍ ജാഗ്രത ഉണ്ടാവണമെന്നും വരാന്‍ പോകുന്ന ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ രീതികളെ […]

Share News
Read More

കുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്തു

Share News

തൃശൂർകുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത്. കോവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ വിളവെടുക്കുന്ന പച്ചക്കറികൾ വിപണനം നടത്താൻ കുടുംബശ്രീ വഴിയൊരുക്കുന്നു. ജില്ലയിലെ എം കെ എസ് പി പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന സംഘകൃഷി ഗ്രൂപ്പുകൾക്ക് പച്ചക്കറി വിളവെടുക്കുന്നതിലും വിപണനം നടത്തുന്നതിനും ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് കുടുംബശ്രീയുടെ പുതിയ പദ്ധതി. കോറോണക്കാലത്ത് പുറത്തിറങ്ങാൻ പറ്റാത്തതിനാൽ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ സിഡിഎസുകളിലെ സംഘകൃഷി ഗ്രൂപ്പുകൾ ചെയ്യുന്ന പച്ചക്കറികളാണ് ഇങ്ങനെ വണ്ടിയിൽ ശേഖരിക്കുന്നത്. ജില്ലാതലത്തിൽ സേവനം ഒരുക്കുന്ന ഈ വണ്ടിയിൽ പച്ചക്കറികൾ ശേഖരിച്ച് […]

Share News
Read More

തീരദേശത്ത് കോവിഡ് പരിശോധനയുമായി സഞ്ചരിക്കുന്ന ആശുപത്രി

Share News

തൃശൂർലോക് ഡൗൺ കാലത്ത് ജില്ലയിലെ സാധാരണക്കാർക്കായി രൂപം കൊടുത്ത സഞ്ചരിക്കുന്ന ആശുപത്രി തീരദേശമേഖലയിലുമെത്തി. എറിയാട് പഞ്ചായത്തിലാണ് ജനങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്ന് സഞ്ചരിക്കുന്ന ആശുപത്രി സ്‌ക്രീനിംഗ് ക്യാമ്പ് നടത്തിയത്. തിങ്കളാഴ്ച രാവിലെ ചെമ്പറമ്പ് മിറാഷ് നഗറിൽ നടത്തിയ ക്യാമ്പ് എം പി ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് പേർ പരിശോധനയ്ക്ക് വിധേയരായി. രണ്ടു ഡോക്ടർമാർ, നേഴ്സ്, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ […]

Share News
Read More

ധനസഹായത്തിനായി ബന്ധപ്പെടുക

Share News

തൃശൂർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ സ്ഥാപനങ്ങൾ കോവിഡ് 19 ധനസഹായത്തിന് എത്രയും പെട്ടെന്ന് തൃശൂർ ജില്ലാ ലേബർ വെൽഫയർ ഫണ്ട് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2384494, 9544781330. വെബ്സൈറ്റ് – www.labourwelfarefund.in

Share News
Read More

ശുദ്ധജല വിതരണം തടസ്സപ്പെടും

Share News

തൃശൂർ അമൃത് പദ്ധതിയുടെ ഭാഗമായി ഇന്റർ കണക്ഷൻ പ്രവർത്തി നടക്കുന്നതിനാൽ തൃശൂർ കോർപ്പറേഷൻ പഴയ മുനിസിപ്പൽ പ്രദേശങ്ങളിലും കൂർക്കഞ്ചേരി ഭാഗത്തും മെയ് 15, 16, 17 തിയ്യതികളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമുള്ള ശുദ്ധജലം വരും ദിവസങ്ങളിൽ ശേഖരിച്ചുവയ്ക്കേണ്ടതാണെന്ന് അസി. എക്സി. എഞ്ചിനീയർ അറിയിച്ചു. ഫോൺ:0487 2330402.

Share News
Read More