പ്രവാസികളുടെ മൃതദേഹം കൊണ്ടുവരുവാൻ സർക്കാർ ഇടപെടണം- പ്രൊ ലൈഫ് സമിതി
കൊച്ചി. കൊറോണ വൈറസ്മൂലമല്ലാതെ വിദേശ രാജ്യങ്ങളിൽവെച്ച് മരിച്ചവരുടെ മൃതശരീരം സ്വന്തം നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് ആവശ്യപ്പെട്ടു. അർഹിക്കുന്ന ആദരവ് മൃതശരീരത്തിന് ലഭിക്കേണ്ടതുണ്ട്. മാതാപിതാക്കൾ, ജീവിത പങ്കാളികൾ, മക്കൾ എന്നിങ്ങനെ വേർപെട്ടുപോയവരെ കാണുവാനോ ആദരാജ്ഞലികൾ അർപ്പിക്കാനോ കഴിയാത്തത് ഏറെ വേദനാജനകമാണ്. ജോലിയും വരുമാനവുമില്ലാത്ത വിഷമിക്കുന്ന പ്രവാസികളെ നിയന്ത്രണം, പരിശോധന എന്നിവയ്ക്ക് ശേഷം നമ്മുടെ നാട്ടിൽ എത്തിച്ചു, നിശ്ചിത ദിവസം ക്വാരന്റെയിനിൽ താമസിപ്പിച്ച ശേഷം ഭവനങ്ങളിൽ […]
Read More