പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കുകൊണ്ടുവരാൻ നിലകൊണ്ട നവോത്ഥാനനായകനായിരുന്നു അയ്യങ്കാളി.

Share News

മനുഷ്യാവകാശങ്ങൾക്കുവേണ്ടി ധീരതയോടെ പോരാടിയ സാമൂഹികപരിഷ്ക്കർത്താവ് എന്ന നിലയിൽ കേരളചരിത്രത്തിൽ അടയാളപ്പെടുത്തിയ നേതാവാണ് അദ്ദേഹം.”പാഠമില്ലെങ്കിൽ പാടത്തേക്കില്ല “”ഭാരതത്തിന്റെ മഹാനായ പുത്രൻ” എന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വിശേഷിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ 158-ാം ജന്മദിനമാണിന്ന്.

അയ്യങ്കാളി മാറ്റിത്തീർത്തത് അയിത്തജാതിക്കാരുടെ ജീവിതത്തെ മാത്രമല്ല, കേരള സമൂഹത്തിന്റെ ജനാധിപത്യ സങ്കൽപത്തെ കൂടിയാണ്. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

അയിത്തവും അനാചാരങ്ങളും ഉള്‍പ്പെടെയുളള ജാതീയ ഉച്ചനീചത്വങ്ങള്‍ കൊടികുത്തിവാണിരുന്ന കേരളത്തില്‍ അവര്‍ണര്‍ക്കുവേണ്ടി പോരാടിയ അജയ്യനായ നേതാവായിരുന്നു അയ്യങ്കാളി.

ജാതിയുടെ പേരില്‍ വിദ്യ നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട്‌ അയ്യങ്കാളി പറഞ്ഞു: “ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും.

സാമൂഹിക പരിഷ്ക്കരണത്തിന്റെ ആ പുലരി സൂര്യൻ നൽകിയ വെളിച്ചം നൂറ്റാണ്ടുകളുടെ അന്ധകാരത്തെ മായ്ച്ചു കളഞ്ഞ് ദുർബല ജനവിഭാഗത്തിന് പകർന്നുതന്ന ആർജവം എത്രയെന്നോർക്കുകയാണ്…….‌

. അപേക്ഷിച്ചും യാചിച്ചുമല്ല, മാറ്റത്തിന്റെ മണികൾ കുലുക്കിയ വില്ലുവണ്ടി അധികാരത്തോടെ ഓടിച്ചാണ്…… പുതിയ കേരളത്തിനായി മഹാനായ അയ്യങ്കാളി പൊരുതിയത്.

” ആരും പണിക്കിറങ്ങിയില്ല. ആ വിപ്ലവകാരിക്ക് ജന്മദിനാശംസകൾ.

Share News