
ബെവ്ക്യൂ ആപ്പിലെ ടോക്കണ്‍ പണം ബെവ്കോയ്ക്ക് ലഭിക്കില്ല:തെളിവുമായി ചെന്നിത്തല
തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനക്കായുള്ള ബെവ്ക്യൂ ആപ്പില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ്. മദ്യത്തിന്റെ ഓരോ ടോക്കണ്‍ നല്കുന്ന പണം ബെവ്കോയ്ക്ക് ലഭിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മദ്യം ഓണ്‍ലൈനായി വാങ്ങാന്‍ ബെവ് ക്യു ആആപ്പ് ഡെവലപ്പ് ചെയ്ത കമ്പനിക്കാണ് പണം ലഭിക്കുക.ഇത് ബാറുകാരുമായുള്ള കരാറില്‍ വ്യക്തമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 50 പൈസ വീതമാണ് ഓരോ ടോക്കണും നല്‍കേണ്ടത്. ബാറുടമകള്‍ സര്‍ക്കാറിന് നല്കിയ ധാരണപത്രത്തിന്റെ പകര്‍പ്പും ചെന്നിത്തലപുറത്തുവിട്ടു.
ബാറുകളില്‍ നിന്നുള്ള ഓരോ ടോക്കണും എസ്എംഎസ് ചാര്‍ജ്ജ് അടക്കം അന്‍പത് പൈസ വീതം കമ്ബനിക്ക് ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഓണ്‍ലൈന്‍ മദ്യവില്പനയ്ക്കുള്ള ബെവ്കോ ആപ്പ് ഇന്നോ നാളെയോ ഒഫീഷ്യല്‍ ലോഞ്ചിന് തയ്യാറായേക്കും എന്ന വാര്‍ത്തകള്‍ക്കിടെ ഓണ്‍ലൈന്‍ മദ്യവില്പനയില് ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം. എസ്.എം.എസ് നിരക്ക് അതാത് മൊബൈല്‍ കമ്ബനികള്‍ക്കാണ് നല്‍കുന്നതെന്നും ഫെയര്‍ കോഡിന് ആപ്പ് നിര്‍മ്മാണത്തിനുള്ള 2,84,203 രൂപയല്ലാതെ ഒരു പൈസ പോലും അധികം നല്കുന്നില്ലെന്നുമാണ് എക്സൈസ് വകുപ്പിൻറെ വിശദീകരണം.