‘ബെവ്‌ക്യൂ ‘ ഇന്നെത്തും

Share News

തിരുവനന്തപുരം: മദ്യവില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായി ബിവറേജസ് കോര്‍പ്പറേഷന്റെ ‘ബെവ്ക്യു’ മൊബൈല്‍ ആപ്പ് സജ്ജമായി. ആപ്പിന് ​ഗൂ​ഗിള്‍ അനുമതി നല്‍കി. ഇതോടെ നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ഒരാഴ്ചത്തെ കാത്തിരിപ്പിനുശേഷമാണ് മൊബൈല്‍ ആപ്പ് സജ്ജമാകുന്നത്. സാങ്കേതിക തടസ്സങ്ങള്‍ ഇല്ലെങ്കില്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈല്‍ ആപ്പ് ഇന്നു ലഭ്യമാക്കും. ഇതിന്റെ ട്രയല്‍ ആരംഭിച്ചു. ആപ്പ് ഉപയോ​ഗരീതി സംബന്ധിച്ച്‌ മാര്‍​ഗനിര്‍ദേശം പുറത്തിറക്കും. ഇതു പരിചയപ്പെടുത്താനുള്ള വീഡിയോയും തയ്യാറാക്കുന്നുണ്ട്. ആപ്പിന്റെ പ്രവര്‍ത്തനങ്ങളും മറ്റു ക്രമീകരണങ്ങളും മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്ന് പ്രഖ്യാപിക്കും.

ചൊവ്വാഴ്ച രാവിലെയാണ് മൊബൈല്‍ ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതിലഭിച്ചത്. എക്സൈസ് മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകും. സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തവര്‍ക്ക് എസ്.എം.എസ്. മുഖേനയും മദ്യംവാങ്ങാന്‍ ടോക്കണ്‍ എടുക്കാം. ഇതിനുള്ള സംവിധാനവും ഒപ്പമുണ്ട്. ഒരു തവണ മദ്യം വാങ്ങിയാല്‍ നാലു ദിവസം കഴിഞ്ഞേ വീണ്ടും ടോക്കണ്‍ ലഭിക്കൂ.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു