ബിശ്വാസ്​ മേ​ത്ത പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി

Share News

തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യായി ബിശ്വാസ്​ മേ​ത്തയെ നിയമിക്കും. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീരുമാനമെടുത്തത്. നി​ല​വി​ല്‍ ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് വി​ശ്വാ​സ് മേ​ത്ത.

നി​ല​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് 31-നു ​വി​ര​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യെ നി​യോ​ഗി​ക്കു​ന്ന​ത്. 1986 ബാ​ച്ച്‌ കേ​ര​ള കേ​ഡ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബിശ്വാസ്​ മേ​ത്ത രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​ണ്. അ​ടു​ത്ത വ​ര്‍​ഷം ഫെ​ബ്രു​വ​രി വ​രെ സ​ര്‍​വീ​സി​ല്‍ തു​ട​രാ​നാ​കും.

ഇ​ദ്ദേ​ഹ​ത്തേ​ക്കാ​ള്‍ സീ​നി​യ​റാ​യ മൂ​ന്നു കേ​ര​ള കേ​ഡ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടെ​ങ്കി​ലും ഇ​വ​ര്‍ കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലാ​ണ്. മ​ട​ങ്ങി​യെ​ത്താ​ന്‍ ഇ​വ​ര്‍ താ​ത്പ​ര്യം അ​റി​യി​ച്ചി​ട്ടി​ല്ല. ഇ​തി​നാ​ലാണ് ബിശ്വാസ്​ മേ​ത്ത​യെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചത്.

പി.കെ. മൊഹന്തിക്ക്​ ശേഷം സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ചീഫ് സെക്രട്ടറിയാവുന്നത് ഇതാദ്യമാണ്​. ഹരിയാന സ്വദേശിയായ മൊഹന്തി 2016ല്‍ രണ്ടു മാസം ചീഫ് സെക്രട്ടറിയായിരുന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു