
മരത്തിൽ കൊത്തിയെടുത്ത കുരിശേന്തിയ യേശുവിന്റെ രൂപമാണ് ‘കറുത്ത നസ്രായൻ’ എന്ന് അറിയപ്പെടുന്നത്.
ഫിലിപ്പൈൻസിൽ ലോക് ഡൗൺ പിൻവലിച്ചതിനെ തുടർന്ന്, ‘കറുത്ത നസ്രായ’ന്റെ മൈനർ ബസിലിക്കയായ മനിലയിലെ ക്വിയാപ്പോ ദൈവാലയത്തിൽ അർപ്പിച്ച മാസാദ്യവെള്ളി തിരുക്കർമങ്ങളിൽ ദൈവാലയത്തിന് പുറത്തുനിന്ന് സാമൂഹ്യ അകലം പാലിച്ച് പങ്കുകൊള്ളുന്ന വിശ്വാസികൾ.

10 പേർക്കുമാത്രമേ ദൈവാലയത്തിന് അകത്ത് പ്രവേശനമുള്ളൂ. മരത്തിൽ കൊത്തിയെടുത്ത കുരിശേന്തിയ യേശുവിന്റെ രൂപമാണ് ‘കറുത്ത നസ്രായൻ’ എന്ന് അറിയപ്പെടുന്നത്.

അഗസ്റ്റീനിയൻ സന്യാസികൾ 17-ാം നൂറ്റാണ്ടിൽ മെക്‌സിക്കോയിൽനിന്ന് കൊണ്ടു വന്ന വെളുത്ത തിരുരൂപം യാത്രാമധ്യേ കപ്പലിലുണ്ടായ അഗ്‌നിബാധയിൽ കറുപ്പായെന്നാണ് പറയപ്പെടുന്നത്.


ഫിലിപ്പൈൻസിന് പുറത്തും വിഖ്യാതമാണ് ‘കറുത്ത നസ്രായ’ന്റെ തിരുരൂപം വഹിച്ച് ജനുവരിയിൽ സംഘടിപ്പിക്കുന്ന നഗര പ്രദക്ഷിണം.