
നിയമസഭാ സമ്മേളനം ജൂലൈ 27 ന്
തിരുവനന്തപുരം:പ്രത്യേക നിയമസഭാ സമ്മേളനം ജൂലൈ 27ന് ചേരാന്‍ തീരുമാനമായി. ധനബില്‍ പാസാക്കാനായി ഒരുദിവസത്തേക്കാണ് സമ്മേളനം കൂടുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കുമെതിരേ പ്രതിപക്ഷം പ്രമേയം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് സഭ ചേരുന്നത്.
നടപടിക്രമങ്ങളില്‍ ഭേദഗതി വരുത്തി സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ഒറ്റ ദിവസംകൊണ്ട് ധനബില്‍ ചര്‍ച്ചചെയ്ത് പാസാക്കാനാണ് ധാരണ.