വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണനടപടികളുടെ ചുമതല വഹിക്കുന്ന കർദിനാൾ ആഞ്ചലോ ബച്ചു രാജിവച്ചു.

Share News

വിശുദ്ധരുടെ നാമകരണ നടപടികളുടെ കോൺഗ്രിഗേഷന്റെയും കർദിനാൾ പദവിയിൽ നിന്നും ഉള്ള ചുമതലകളിൽ നിന്നും ആർച്ച്ബിഷപ്പ് അഞ്ചാലോ ബച്ചുവിന്റെ രാജി അപേക്ഷ മാർപാപ്പ സ്വീകരിച്ചു. വത്തിക്കാന്റെ അഭ്യന്തര ചുമതല വഹിക്കുന്ന സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന കോൺഗ്രിഗേഷന്റെ പകരക്കാരിൽ രണ്ടാമനായി ചുമതല വഹിച്ചിരുന്ന കാലഘട്ടത്തിൽ ലണ്ടനിലെ മന്ദിരത്തിന്റെ ക്രയവിക്രയമായും, സാമ്പത്തിക നടപടികളുടെ ഭാഗമായും ആരോപണ വിധേയനായത് കൊണ്ടാണ് ഈ രാജി എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഒക്ടോബർ 10ന് അസ്സീസിയിൽ വച്ച് നിശ്ചയിച്ചിരുന്ന വാഴ്‌. കാർളോ അക്വിറ്റസിന്റെ നാമകരണ ചടങ്ങുകൾക്ക് നേതൃത്വം കർദിനാൾ ബച്ചുവിനെ ആണ് നിശ്ചയിച്ചിരുന്നത്…

2011 മുതൽ 2018 വരെ വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ സഹായിയായും പകരകാരാൻ ആയും ചുമതല വഹിച്ചിരുന്നു. 2018 ൽ ആണ് ഫ്രാൻസിസ് പാപ്പ ആർച്ച്ബിഷപ്പ് ബച്ചുവിനെ കർദിനാൾ ആയി ഉയർത്തി, നാമകരണ നടപടികളുടെ കോൺഗ്രിഗേഷന്റെ ചുമതലയിലേക്ക് മാറ്റുന്നത്.

വത്തിക്കാന്റെ പല സാമ്പത്തിക നിക്ഷേപങ്ങളിലും, ലണ്ടനിലെ കെട്ടിട ക്രയവിക്രയത്തിലും ഇറ്റാലിയൻ ധനികനായ റഫായെലോ മിഞ്ചിയോനെയും ആയിട്ടുള്ള ഇടപാടുകളിലും കർദിനാളിന്റെ പേരിൽ ആരോപണങ്ങൾ ഉണ്ടായിരുന്നു. കൂടാതെ 2016 ൽ മാർപാപ്പയുടെ അനുവാദം കൂടാതെ വത്തിക്കാനിലെ സാമ്പത്തിക വാർഷിക കണക്കെടുപ്പ് നിർത്തലാക്കിയിരുന്നു. പിന്നീട് സമിതി നവീകരിച്ച് ഇത് പുനസ്ഥാപിച്ചു. ഇതിന്റെയെല്ലാം പുറകിൽ ആണ് ആർച്ച്ബിഷപ്പ് ബച്ചുവിൻെറ രാജി എന്നാണ് കണക്കാക്കുന്നത്… 2015 ൽ സ്കോട്‌ലണ്ടിലെ ആർച്ച്ബിഷപ്പ് കെയ്ത്ത് ഒബ്രിയൻ എന്ന കർദിനാളും ആരോപണങ്ങളുടെ പേരിൽ രാജിവച്ചിരുന്നു…

വത്തിക്കാന്റെ മാധ്യമ വിഭാഗം അറിയിച്ചത്

ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.

Photo courtesy: NCR

Share News