വീട്ടു വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ ഓട്ടോതൊഴിലാളി ആത്മഹത്യ ചെയ്തു.

Share News

വീട്ടു വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ ഓട്ടോതൊഴിലാളി ആത്മഹത്യ ചെയ്തു. പ്രായമായ അമ്മ രണ്ട് ചെറിയ പെൺകുട്ടികൾ ഭാര്യ അങ്ങനെ ആ കുടുംബം അനാഥമായി. വാടക കിട്ടാത്തത്തിന്റെ പ്രയാസം വീട്ടുടമസ്ഥനും വാടക കൊടുക്കാൻ പറ്റാത്ത പ്രയാസം വീട് താമസക്കാർക്കും. സ്വന്തം ജീവൻ പോയാലെങ്കിലും കുടുംബത്തിന് സാമ്പത്തിക സഹായം കിട്ടും എന്ന വിശ്വാസത്തിലായിരിക്കാം ആ പാവം ആത്മഹത്യ ചെയ്തത്. ജോലി കിട്ടാത്തതിൽ യുവാവ് ആത്മഹത്യ ചെയ്തു. ജീവിതം വഴിമുട്ടിയ നല്ലൊരു ശതമാനം ആളുകളും ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്നു. ഭൂരിഭാഗം […]

Share News
Read More

ഞങ്ങൾ അമ്മമാരാണ്… സഹോദരിമാരാണ്… നിങ്ങളെ പോലെ ഉള്ളവർക്കല്ല മറിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവർക്ക്…

Share News

ക്രൈസ്തവ സന്യാസിനികൾ ആരുടെ ഒക്കെയോ എന്തൊക്കെയോ ആണെന്നും, ഒരു കുഞ്ഞിനെ പ്രസവിക്കാത്ത… മുലയൂട്ടി വളർത്താത്ത… “മുലയൂട്ടുന്നവർ മാത്രമാണ് അമ്മ… മഠത്തിലമ്മമാരെ എന്തിന് അമ്മ എന്ന് വിളിക്കുന്നു?” എന്ന് സോഷ്യൽ മീഡിയ വഴി പുലമ്പുന്ന മഹാനോട്…. ഞങ്ങൾ അമ്മമാരാണ്… സഹോദരിമാരാണ്… നിങ്ങളെ പോലെ ഉള്ളവർക്കല്ല മറിച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നവർക്ക്… ആരുടെ ഒക്കെയോ ബലഹീനതകളുടെ ഫലമായി ഈ ഭൂമിയിൽ പിറന്നു വീഴാൻ ഇടയാകുന്ന അനേകായിരം കുഞ്ഞുങ്ങളെ സ്വന്തം നെഞ്ചോടു ചേർത്ത് രാത്രിയുടെ യാമങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ ദിവസങ്ങൾ തള്ളി […]

Share News
Read More

മയക്കുമരുന്ന് ഇടപാട് അന്വേഷിക്കണം:മുല്ലപ്പള്ളി

Share News

*കോടിയേരിയുടെത് പരസ്യകുറ്റസമ്മതം സമുന്നത സി.പി.എം നേതാവിന്റെ മകന്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ ഡി.സി.സി അധ്യക്ഷന്‍മാരുടെയും നേതൃത്വത്തില്‍ നടത്തിയ ഉപവാസ സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഡി.സി.സി ഓഫീസില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു മുല്ലപ്പള്ളി. പെരിയ ഇരട്ടക്കൊലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന കുറ്റസമ്മതമാണ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യപ്രസ്താവനയിലൂടെ പുറത്തുവന്നത്.പെരിയ […]

Share News
Read More

ശ്രീകല ടീച്ചർക്ക് ആദരാഞ്ജലിയർപ്പിക്കുന്നതോടൊപ്പം ഇത്തരം ദുർഗതി ആർക്കും ആവർത്തിക്കാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

Share News

ശ്രീകല ടീച്ചർക്ക് ആദരാഞ്ജലി… കൊട്ടിയം നിത്യസഹായമാതാ ഗേൾസ് ഹൈസ്കൂളിലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി ശ്രീകല ടീച്ചർ ഒരു ധീരയായിരുന്നു. ഇഷ്ടപ്പെട്ടയാളെ ജീവിത സഖിയായി തെരഞ്ഞെടുത്തപ്പോൾ ഉറ്റവർ ഉയർത്തിയ എതിർപ്പുകളെ ചങ്കുറപ്പോടെ നേരിട്ടവർ.ഏഴു വർഷങ്ങൾ മുമ്പ് തൻ്റെ ഭർത്താവ് ഓസ്റ്റിൻ സാർ, ജീവിതയാത്രയിൽ തന്നെയും മക്കളെയും തനിച്ചാക്കി നിത്യതയിൽ വിലയം പ്രാപിച്ചപ്പോഴും ശ്രീകല ടീച്ചർ പിടിച്ചുനിന്നു.കുടുംബനാഥൻ ബാക്കിവച്ച ഉത്തരവാദിത്വങ്ങൾ, മക്കളുടെ പഠനമടക്കം, ഏറ്റെടുത്ത് സധൈര്യം മുന്നോട്ടു കൊണ്ടുപോയി പക്ഷേ,നാല് വർഷം മുമ്പ്,തൻ്റെ ഭർത്താവ് ബാക്കിവച്ച അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചതോടെ കാര്യങ്ങളാകെ […]

Share News
Read More

വരാപ്പുഴയിൽ, ശ്രീ പപ്പൻ ചേട്ടന്റെ മരണാനന്തരം 1998 ലാണ് , പപ്പൻ മെമ്മോറിയിൽ സ്പോർട്ട്സ് അക്കാദാമി സ്ഥാപിതമായത്.

Share News

വോളിബോളിനെ ഒരു സാമൂഹ്യ വികാരമായി ഹൃദയത്തിലേറ്റിയിരുന്ന വരാപ്പുഴയിൽ, ശ്രീ പപ്പൻ ചേട്ടന്റെ മരണാനന്തരം 1998 ലാണ് , പപ്പൻ മെമ്മോറിയിൽ സ്പോർട്ട്സ് അക്കാദാമി സ്ഥാപിതമായത്. സ്വന്തമായികളിസ്ഥലം വേണമെന്ന നിരന്തരമായ ആവശ്യത്തെ തുടർന്ന് മണ്ണംതുരുത്തിലെ ഇന്നു കാണുന്ന സ്ഥലം പഞ്ചായത്ത് വിലക്കു വാങ്ങുകയായിരുന്നു.. ഗ്രൗണ്ടിന്റെ ഉൽഘാടനം നിർവഹിച്ചത്. സി.പി. പാപ്പച്ചൻ മാസിറ്ററാണ്. ഉൽഘാടനത്തോടനുബന്ധിച്ചു നടത്തിയ പ്രദർശന മത്സരത്തിൽ സതേൺ റെയിൽവേസിലെ 12 പ്രമുഖ താരങ്ങളെ സ്വന്തം ചിലവിൽ ഇവിടെ കൊണ്ടുവന്നത് അന്നത്തെ കോച്ചും അക്കാദാമിയുടെ സ്ഥാപകാംഗവുമായ ശ്രീ.എ.സി ജോസേട്ടനാണ്. […]

Share News
Read More

കേരളത്തിന്റെ വിശ്വപൗരനെ മുഖ്യമന്ത്രി സ്ഥാനാനാർഥിയാക്കി ചരിത്രം തിരുത്തിയെഴുതുമോ? കാത്തിരുന്നു കാണാം.

Share News

വിദേശത്തു താമസിക്കുമ്പോൾ ആദ്യ കാലത്തൊക്കെ ഇന്ത്യ എന്ന് പറയുമ്പോൾ പാമ്പാട്ടികളുടെയും, പട്ടിണി പാവങ്ങളുടെയും, മന്ത്രവാദികളുടെയും നാടാണ് എന്ന് മാത്രമായിരുന്നു അവരുടെയൊക്കെ പൊതുധാരണ. പലപ്പോഴും ആഫ്രിക്കയിലും, സിംഗപ്പൂരിലും, അമേരിക്കയിലും താമസിക്കുമ്പോൾ അവിടുള്ളവരോട് ഇന്ത്യയുടെ മഹത്വം പുകഴ്ത്തി പറഞ്ഞു അടി കൂടിയിട്ടുമുണ്ട്. ഇന്ത്യയെ പറ്റി വിദേശികളുടെ ഈ പൊതു ധാരണ മാറി തുടങ്ങിയത് അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ അണുബോംബ് പൊട്ടിച്ചു, ശാസ്ത്രത്തിൽ ഇന്ത്യയുടെ ശക്തി തെളിയിച്ചു ലോക ശ്രദ്ധ വാങ്ങിയതോടുകൂടിയാണ്. പക്ഷെ ഇന്ത്യക്കാർ ശാസ്ത്രത്തിലും, വികസനത്തിലും മുന്പന്തിയിലേക്കു […]

Share News
Read More

ശത്രുക്കൾ വരുന്ന വഴി…

Share News

ഏതാനും ദിവസം മുൻപ് ഒരു പെൺകുട്ടി ഒരു കഥപറഞ്ഞു. അവളെ മണപ്പിച്ചു നടന്നൊരുത്തനോട് എപ്പോഴും എന്റെ ഗ്രൂപ്പുകളെക്കുറിച്ചും അതിലെ പോസ്റ്റുകളെക്കുറിച്ചും പറയാൻ തുടങ്ങിയത്രേ. കൂട്ടത്തിൽ എന്നെയും പൊക്കിപ്പറയുമല്ലോ. ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ കുറ്റം കണ്ടു പിടിക്കലായി അയാളുടെ പണി. കോളേജ് കാലത്തെ എന്നെ എടുത്തുയർത്തി അവളുടെ മുന്നിൽ വലിയൊരു ഫ്രാഡ് ആയി എന്നെ ചിത്രീകരിക്കുവാനായി അയാളുടെ ശ്രമം. ഇതിലെ ഒരു രസകരമായ കാര്യം അയാൾക്ക് എന്നെ അറിയില്ല, എനിക്കും അയാളെ അറിയില്ല, ഞാനയാളെ കണ്ടിട്ടുമില്ല. വർഷങ്ങൾക്ക് മുൻപ് […]

Share News
Read More

ബ്രദർ മാരിയോ ജോസഫിന്റെ ഭാര്യ ജിജി മാരിയോയുടെ ഹ്യദയ സ്പർശിയായ എഴുത്ത്.

Share News

വ്യക്തിപരമായ അന്വേഷണത്തിലും പഠനത്തിലും എനിക്ക് ലഭിച്ച ബോദ്ധ്യത്തിൽ ഉറച്ചുനിന്ന് ഞാൻ ബ്രദർ മാരിയോ ജോസഫിനെ പിന്തുണക്കുന്നു. ബ്രദർ മാരിയോ ജോസഫിന്റെ ഭാര്യ ജിജി മാരിയോയുടെ ഹ്യദയ സ്പർശിയായ എഴുത്ത്. മാരിയോ ജോസഫ് എന്ന വ്യക്തിയെ ട്രോജെൻ കുതിരയെന്നും മൗദൂദിയെന്നും വിളിച്ചു ചാപ്പ കുത്തി പുറത്താക്കാൻ ശ്രമിക്കുവരുടെ പിന്നിലെ ചേതോവികാരം എന്തെന്ന് അറിയാൻ ശ്രമിക്കുന്നതിനിടയിൽ മനസ്സിൽ ഓടിയെത്തിയത് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് , ” ഇവൻ ആ തച്ചന്റെ മകനല്ലേ”? എന്ന പുച്ഛത്തോടെ ഉയർന്നിരുന്ന ചോദ്യമായിരുന്നു.. സതിയും, ആയിത്തവും, […]

Share News
Read More

കേരളാ സർക്കാർ ജോലി കൊടുക്കും എന്ന് പറയുന്നതാണ് രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ തട്ടിപ്പ്.

Share News

കേരളാ സർക്കാർ ജോലി കൊടുക്കും എന്ന് പറയുന്നതാണ് രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ തട്ടിപ്പ്. ഈ തട്ടിപ്പിന് വേണ്ടി കേരളത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ചിലവാക്കി, അവർ എന്തൊക്കെയോ മഹാകാര്യങ്ങൾ ചെയ്തു കൊടുക്കുയാണെന്ന് പറഞ്ഞു, കേരളത്തിലെ ജനങ്ങളെ മുഴുവൻ ഹിപ്നോടൈസ് ചെയ്തു വച്ചിരിക്കുകയാണീ കൂട്ടർ. കേരളാ സർക്കാർ കണക്ക് പ്രകാരം, സർക്കാർ തൊഴിൽ കൊടുക്കുന്നത് മൊത്തം ഏകദേശം 5.15 ലക്ഷത്തോളം ആളുകൾക്കാണ്. ഇതിനു പുറമെ 4.39 ലക്ഷത്തോളം പെൻഷൻകാരും വരും. കേരളത്തിൽ മൊത്തം 15 മുതൽ 59 വയസ്സ് വരെ […]

Share News
Read More

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷൻ ആയ ബഞ്ച് അക്ഷരാർത്ഥത്തിൽ അടയുടെ ഇടയിൽ പ്പെട്ട തേങ്ങയുടെ അവസ്ഥ പോലെയായി.

Share News

ജനാധിപത്യ ഇന്ത്യക്കു വേണ്ടി ചങ്കൂറ്റത്തോടെ നില നിന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെ, കുടത്തിനുള്ളിൽ തലപ്പെട്ടുപോയ നായയുടെ അവസ്ഥയിൽ ആയ സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചു മുഖം രക്ഷിച്ചു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പരമോന്നത കോടതിയുടെ ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാൻ?. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷൻ ആയ ബഞ്ച് അക്ഷരാർത്ഥത്തിൽ അടയുടെ ഇടയിൽ പ്പെട്ട തേങ്ങയുടെ അവസ്ഥ പോലെയായി. Tomy Muringathery

Share News
Read More