ലോകരാജ്യങ്ങള്‍ ശ്രമിക്കുന്ന നേട്ടം കേരളം കൈവരിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ തോത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.രോഗം ബാധിച്ചവരില്‍നിന്ന് മറ്റാളുകളിലേക്ക് പടരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനാണ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നത്. ഐസിഎംആര്‍ നിര്‍ദേശം അനുസരിച്ച് പരിശോധന വേണ്ടവരെയെല്ലാം കേരളത്തില്‍ പരിശോധിക്കുന്നുണ്ട്. പരിശോധന സംബന്ധിച്ച് കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പരിശോധിക്കുന്ന 100 പേരില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവാകുന്നത്. എന്നാല്‍ ദേശീയ ശരാശരി അഞ്ചുശതമാനമാണ്. ഇക്കാര്യത്തില്‍ കൊറിയയെയാണ് എല്ലാ ലോകരാജ്യങ്ങളും മാതൃകയാക്കുന്നത്. കൊറിയയിലേതുപോലെ രണ്ടു ശതമാനത്തില്‍ താഴെ ആകാനാണ് […]
Read More