ഇന്ന് നൂറാം പിറന്നാൾ ആഘോഷിക്കുന്ന ആയുർവേദ ആചാര്യൻ പത്മഭൂഷൺ ഡോക്ടർ പി കെ വാര്യർക്ക് ആശംസകൾ
ഇന്ന് നൂറാം പിറന്നാൾ ആഘോഷിക്കുന്ന ആയുർവേദ ആചാര്യൻ പത്മഭൂഷൺ ഡോക്ടർ പി കെ വാര്യർക്ക് ആശംസകൾ . ആയുർവേദത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക വൽക്കരണത്തെ ഒപ്പം കൂട്ടിയാണ് പി കെ വാര്യർ മുന്നോട്ട് നടന്നത്. ചികിത്സയെ ജീവിതമാർഗമായി അല്ല ജീവിത നിയോഗമായാണ് പി കെ വാര്യർ വിശേഷിപ്പിച്ചത്. അമ്മാവൻ വൈദ്യരത്നം പി എസ് വാര്യരിൽ നിന്ന് പകർന്നു കിട്ടിയ ചികിത്സാരീതികളെ ഗവേഷണത്തിലെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി അദ്ദേഹം ആ നിയോഗം നടപ്പിലാക്കി കൊണ്ടിരിക്കുന്നു. സ്വാതന്ത്രസമരസേനാനി കൂടിയായ പി […]
Read Moreപുതിയ യൂണിഫോമും ബാഗും കുടയും വാട്ടർബോട്ടിലുമില്ലാതെ ഓൺലൈനിൽ വീണ്ടുമൊരു അദ്ധ്യായന വർഷത്തിനാണ് ഇന്ന് തുടക്കമാകുന്നത്.
കഴിഞ്ഞദിവസം ഒരു പ്രമുഖ സ്കൂളിലെ പ്രിൻസിപ്പാളിനെ കണ്ടു, അദ്ദേഹം പറയുകയായിരുന്നു ഈ ഓൺലൈൻ ക്ലാസുകളുടെ എക്സാമുകൾ വന്നതിൽ പിന്നെ പഠനത്തിൽ മോശമായിട്ട് ഇരുന്ന വിദ്യാർത്ഥികൾ എല്ലാം തന്നെ ഇപ്പോൾ ഒന്നാമതാണ്, ഒരുമാതിരി പഠിക്കുന്ന കുട്ടികളൊക്കെ ഇവരുടെ പിന്നിൽ പോയി, കാരണം ഓൺലൈൻ എക്സാമിൽ ഉഴപ്പൻമാർ എല്ലാം നോക്കി എഴുതും, പഠിക്കുന്ന കുട്ടികൾ സാധാരണ പരീക്ഷ എഴുതുന്നതു പോലെ എഴുതും. ഇന്ന് ക്ലാസ് മുറികൾ വീട്ടിലേക്കും കൈവെള്ളയിലേക്കും എത്തിനിൽക്കുകയാണ്, ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾ വലിയ തോതിൽ ദുരുപയോഗം ചെയ്യുന്നുണ്ട്, […]
Read Moreകർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോമലബാർസഭയുടെ നേതൃത്വ ശുശ്രൂഷയിൽ ഒരു ദശാബ്ദം പൂർത്തിയാക്കുന്നു
കാക്കനാട്: മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോമലബാർസഭയുടെ അമരക്കാരനായി സ്ഥാനമേറ്റെടുത്തിട്ട് 2021 മെയ് 29 ന് പത്ത് വർഷം പൂർത്തിയാകുന്നു. അഭിവന്ദ്യ കർദിനാൾ മാർ വർക്കി വിതയത്തിലിന്റെ ദേഹവിയോഗത്തെ തുടർന്നു സമ്മേളിച്ച മെത്രാൻ സിനഡാണ് അന്നു തക്കല രൂപതയുടെ മെത്രാനായിരുന്ന മാർ ജോർജ് ആലഞ്ചേരിയെ സീറോമലബാർസഭയുടെ തലവനും പിതാവുമായി 2011 മെയ് 14-ാം തീയതി തെരഞ്ഞെടുത്തത്. 2011 മെയ് 29-ന് സിനഡ് പിതാക്കന്മാരുടെയും ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധിയുടെയും മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ […]
Read Moreജനകീയ നേതാവ് ശ്രീ. വി. എം. സുധീരന് ഇന്ന് 73 വയസ്സ്.|ജന്മദിനാശംസകൾ
ആരോഗ്യ രംഗത്ത് കേരളത്തിന് മാതൃകാ നേതൃത്വം നൽകിയ മന്ത്രിയാണ് സുധീരൻ.എല്ലാ ജനകീയ പ്രശ്നങ്ങളിലും സുധീരന്റെ ജനകീയ പങ്കാളിത്തമുണ്ട്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നു.
Read Moreകേരളത്തിൻറെ നിയുക്ത ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്ജിന് ഹൃദയം നിറഞ്ഞ ആശംസകൾ
സമാനതകളില്ലാത്ത ദുരന്തമുഖത്ത് മാതൃകാപരമായ നേതൃത്വം നൽകാൻ ശ്രീമതി വീണാ ജോർജ്ജിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു .
Read Moreകോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയർത്തുന്ന പോരാട്ടാത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്സുമാർ. |മുഖ്യമന്ത്രി
കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയർത്തുന്ന പോരാട്ടാത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്സുമാർ. അവരുടെ ത്യാഗവും സേവന സന്നദ്ധതയും എന്നത്തേക്കാളും അനിവാര്യമായ ഘട്ടമാണിതെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ പ്രസ്‌താവിച്ചു . മാതൃകാപരമായ രീതിയിൽ ആ ഉത്തരവാദിത്വം നിർവഹിക്കുന്ന എല്ലാ നഴ്സുമാർക്കും ‘ലോക നഴ്സസ് ദിന’ ആശംസകൾ ഹൃദയപൂർവ്വം നേർന്നു. അതോടൊപ്പം, നമ്മുടെ സംസ്ഥാനത്ത് മാത്രമല്ല ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്സുമാരോട് പ്രത്യേകം നന്ദി പറഞ്ഞു . രാജ്യത്തെ നഴ്സിംഗ് കൗൺസിലിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള 20 […]
Read Moreചങ്ങനാശ്ശേരിയുടെ പുതിയ എംഎൽഎ ജോബ് മൈക്കിളിന് ആശംസകൾ നേരുന്നു.
രാഷ്ട്രീയത്തിന് അതീതമായി ചങ്ങനാശ്ശേരിയുടെ വികസനത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ LDF മന്ത്രിസഭയിൽ ഒരു മന്ത്രിയാകാനും അദ്ദേഹത്തിന് സാധിക്കട്ടെ
Read More