ജ്വലിക്കുന്ന ഓർമ്മ

Share News

ജീവിതത്തിൻ്റെ പിൻബലംശബ്ദഗാംഭീര്യം നൽകിയുംതീഷ്ണ വിശ്വാസദർശനംആചരിച്ചാനയിച്ചും കൃപയുടെ വഴികളിൽസഹന ദൂരം താണ്ടിയുംബോധ്യങ്ങൾ ബാധ്യതകളല്ലന്ന്ജീവിതം കൊണ്ട് കാട്ടിയും സഭ തൻ കാര്യസ്ഥനായ്കർത്താവിൻ മധ്യസ്ഥനായ്കരുണക്കായ് യാചിച്ചുവേദനിപ്പിച്ചോർക്കായും തിരുഹിതം നിറവേറ്റിയതിരു യാത്ര ജയ യാത്രയുഗാന്ത്യത്തിലൊരുമിച്ചിടാൻതിരുയാത്രക്കനുയാത്രയാവാം അഗസ്റ്റിൻ മoത്തിപ്പറമ്പിൽ

Share News
Read More

ബലിയാട്

Share News

പ്രശസ്ത ചിന്തകനായ René Girard ന്റെ Mimetic Theory യുടെ വകഭേദങ്ങളെ കുറിച്ചുള്ള Violence, Desire, and the Sacred എന്ന പുസ്തകത്തിന്റെ ഒന്നാം വാല്യത്തിലൂടെ കടന്നുപോകുകയാണ് ഈ ദിനങ്ങളിൽ. Scapegoat, Sacrifice എന്നീ പദങ്ങൾ നിരന്തരം മനസ്സിലൂടെ കടന്നുപോകുന്നു. ഒപ്പം ചില ഗൃഹാതുരതകളും. അപ്പനും വീടും പരിസരവും ജീറാഡിന്റെയും ലേവ്യരുടെയും ബലിയാടും അങ്ങനെ എന്തൊക്കെയോ കുത്തിക്കുറിച്ചു. Martin N Antony

Share News
Read More

മാസ്മരിക മെലഡി ഗാനങ്ങളിലൂടെ മലയാളിക്ക് ഒരിക്കലും മറക്കാത്ത ഈണങ്ങൾ സമ്മാനിച്ച ജോൺസൺ മാഷിന്റെ ഓർമ്മകൾക്ക് 9 വയസ്

Share News
Share News
Read More

ചങ്കാണെൻ ഇന്ത്യ

Share News

ഫാദർ പോൾ മനയംപിള്ളി : വൈദികനായതിനു ശേഷം മദ്രാസ് ഗവണ്മെന്റ് music കോളേജിൽ സംഗീതം പഠിച്ചു. തരംഗിണി, മനോരമ music, മലയാറ്റൂർ കൺവെൻഷൻ ന് വേണ്ടി സംഗീത ആൽബം ചെയ്തിട്ടുണ്ട്. ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപതയിൽ കിടങ്ങൂർ ഉണ്ണി മിശിഹാ പള്ളിയിൽ വികാരി

Share News
Read More

സ്വാതന്ത്ര്യം: കയ്പു നിറഞ്ഞ ഓർമകൾ

Share News

മദ്യപാനികൾക്കൊക്കെ സ്മാർട്ട്‌ ഫോൺ നൽകണം,സർക്കാർ വക സൗജന്യമായി കൊടുക്കണം,‘മദ്യാപ്പ് ‘ ഡൌൺലോഡ് ചെയ്തിടട്ടെയവർ,ഓൺലൈനിൽ മദ്യം വന്നിടട്ടെ വീട്ടിൽ,സമ്മാനങ്ങൾ നൽകണം ഈ മാന്യദേഹികൾക്ക്,സർവ്വാദരണീയരായി പ്രഖ്യാപിക്കണമിവരെ. കുടുംബങ്ങളങ്ങിനെ തകർത്തിടേണം, കുഞ്ഞുങ്ങളൊക്കെ അനാഥരാകണം,സ്ത്രീകൾ കണ്ണീർകടലിൽ നീന്തിമരിക്കണം,ലിവർ രോഗികൾ പെരുകണം ഈ മണ്ണിൽ,അപകടങ്ങൾ ആയിരക്കണക്കിനുണ്ടാകണം,ആശുപത്രികൾക്ക് ആനന്ദോത്സവമാക ണം,അങ്ങിനെ,നാടും നഗരവും കുട്ടിച്ചോറാക്കി മാറ്റിടേണം. മഹാത്മജീ മാപ്പു തരൂ,ഇതിനായിരുന്നോ അങ്ങ് രക്തം ചിന്തിയത്?ഇതിനായിരുന്നോ അങ്ങ് സ്വാതന്ത്ര്യം നേടിത്തന്നത്? സ്വാതന്ത്ര്യത്തിൻ വിലയറിയാത്തഭരണവർഗ്ഗമേ,കാലം നിങ്ങൾക്ക് മാപ്പു തരില്ലെന്നോർത്തോളൂ !!!

Share News
Read More

മണ്ണും കൊറോണയും

Share News

സിബി മൈക്കിൾ വീണ്ടും തിരിയണം മണ്ണിലേക്കെന്നാരോകേഴും മനുഷ്യനോടോതിടുന്നുമാനവരാശിയെ മാറ്റിയെടുക്കുവാൻമാടിവിളിപ്പൂ കൊറോണക്കാലംനേട്ടങ്ങൾ തേടി നാം പോയൊരു യാത്രയിൽമണ്ണിന്റെ വേഴ്ച മുറിച്ചു മാറ്റികാർഷികവൃത്തിയും മണ്ണും മറന്നു നാംസൈബർയുഗത്തിലേക്കോടിയെത്തിമണ്ണിൽ നിന്നങ്ങു മെനഞ്ഞ മനുജനെമണ്ണുമായ് ബന്ധിച്ചതീശനല്ലോഅന്ധനായ് തീർന്നൊരു മർത്യനെയീശ്വരൻമണ്ണുപൊതിഞ്ഞല്ലോ കാഴ്ചയേകിസൃഷ്ടപ്രപഞ്ചത്തിൻ ഭംഗിയനന്തതസ്രഷ്ടാവിൻ ഭംഗി പ്രതിഫലനംഈ ഭംഗി ഭംഗം വരാതെ കൈമാറണംകാണാത്തലമുറക്കായി നമ്മൾനമ്മുടെ പൂർവികർ പിൻചെന്ന കാർഷിക-വൃത്തി തളിർക്കട്ടെ വീണ്ടുമെങ്ങുംരോഗപ്രതിരോധമാർജ്ജിക്കുവാൻ നന്നേ-മണ്ണിൽപ്പണിയൂ വിയർപ്പൊഴുക്കൂസ്വച്ഛമായ് വീശുന്ന കാറ്റിൽ മരതക- പ്പച്ച നമുക്കെന്നും സൗഖ്യമേകും

Share News
Read More

അൾത്താര

Share News

സുനിൽ ജോസ് ആളുകൾ ആരുമില്ലാതെ ദേവാലയംഏകാനായ് ദൈവമേ ഞാൻ നിൻ പുരോഹിതൻ അൾത്താരയിൽ തിരികെട്ടുപോയ് പൂവുകൾഒക്കെയും വാടി കരിഞ്ഞുപോയെപ്പൊഴോകുന്തിരിക്കത്തിന്റെ ഗന്ധം, അഭൗമമാംഅന്തരീക്ഷത്തിൽ സ്വരരാഗമേളനം നൊന്തുപാടുന്ന ഹൃദയങ്ങളായിരംകണ്ഠനാളങ്ങളില്ല, ഒക്കെയും ഓർമ്മകൾമങ്ങിയ വെട്ടം അരിച്ചെത്തുമൊച്ചകൾപങ്കുവയ്ക്കാനില്ല തീർത്തും തനിച്ചിവൻ നേർത്തൊരു പ്രാർത്ഥന പോലുമാവാതെഞാൻ ഓർത്തിരിക്കുന്നു പഴയദിനങ്ങളെചാഞ്ഞു പെയ്യുന്നു പതുക്കെ പലനിറജാലകപ്പാളി നിലാവെളിച്ചങ്ങളെ ഒക്കെയും നിൻറെതാണീയിരുട്ടിൽ, സ്വച്ഛമൃത്യുവും നിൻകരം വന്നുതൊടുന്നതാം ഏതോ കിളിയൊച്ച എന്നെ ഉണർത്തവേദീപം കൊളുത്തുന്നു സൂര്യനൾത്താരയിൽ

Share News
Read More