ഏറുമാടത്തിൽ സൂക്ഷിച്ചു വെച്ച കോടയും, ചാരായവും പിടികൂടി.

Share News

സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണായ സാഹചര്യത്തിൽ ജില്ലയിൽ എക്സൈസ് പരിശോധന ശക്തമാക്കിയതിനെ തുടർന്ന് ജനമൈത്രി എക്സൈസ് സ്‌ക്വാഡ് അട്ടപ്പാടിയും, അഗളി എക്സൈസ് റെയിഞ്ചും ചേർന്ന് മണ്ണാർക്കാട് താലൂക്കിൽ പുതൂർ വില്ലേജിൽ അരളിക്കോണം ദേശത്ത് വേടാംകുളത്തിന് സമീപത്ത് നിന്നും 10 ലിറ്റർ ചാരായവും, ചാരായനിർമ്മാണത്തിനു വേണ്ടി സൂക്ഷിച്ചു വെച്ച 180 ലിറ്റർ കോടയും കണ്ടെത്തി നശിപ്പിച്ചു. ആനശല്യം ഒഴിവാക്കുന്നതിനായി വേടാംകുളത്തിന് സമീപത്തുള്ള ആൽമരത്തിന് മുകളിലായുള്ള ഏറുമാടത്തിൽ സൂക്ഷിച്ചു വെച്ച 180 ലിറ്റർ കോടയും,ചാരായവുമാണ് കണ്ടുപിടിച്ചു കേസ് എടുത്തത്.ടി […]

Share News
Read More

കയ്യിലുള്ള ആയുധങ്ങൾ മാറ്റിവച്ച് സമരക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർക്കു മുൻപിൽ മുട്ടുകുത്തി. ഇത് കണ്ട സഹ ഓഫീസർമാരും അത് തന്നെ ചെയ്തു.

Share News

ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി വച്ച് പോലീസ് കൊലപ്പെടുത്തിയതിൽ പ്രതിഷേധം ആളിപ്പടരുകയായിരുന്നു അമേരിക്കയിൽ ഈ ദിവസങ്ങളിൽ. രാജ്യത്തിന്റെ എല്ലാ പ്രധാന നഗരങ്ങളിലും “എനിക്ക് ശ്വാസം മുട്ടുന്നു” എന്ന ജോർജിന്റെ അവസാന വാക്കുകൾ മുദ്രാവാക്യം പോലെ വിളിച്ച് ആയിരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കിയും തല്ലിത്തകർത്തും അക്രമങ്ങൾ പലയിടത്തും അരങ്ങേറിക്കഴിഞ്ഞു. സമരാനുകൂലികൾ എന്ന മട്ടിൽ തെരുവിലിറങ്ങിയ സാമൂഹിക വിരുദ്ധർ കടകൾ കൊള്ളയടിച്ചു. അക്രമം അടിച്ചമർത്താൻ ലാത്തിച്ചാർജ്, ടിയർ ഗ്യാസ്, റബ്ബർ ബുള്ളറ്റ് […]

Share News
Read More

വി​ദ്യാ​ര്‍​ഥി​നി​യു​ടെ കൊ​ല​പാ​ത​കം:ജാമ്യം നേടിയ പ്രതി അറസ്റ്റിൽ

Share News

കൊച്ചി:പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച്‌ ജാമ്യം നേടിയ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഉത്തരവിന്മേലാണ് പൊലിസ് നടപടി.അല്‍പ സമയത്തിനകം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കുമ്പളം കുറ്റേപറമ്പിൽ സ​ഫ​ര്‍ ഷായെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് മറച്ച്‌ വെച്ചാണ് പ്രതി ജാമ്യം നേടിയത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ 17കാരിയെ വാല്‍പാറയില്‍ വെച്ച്‌ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി […]

Share News
Read More

കൊച്ചി നഗരത്തിലെ കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

Share News

കനാലുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടികൊച്ചി എബിൻ മാത്യു നഗരത്തിലെ കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഏകീകൃത നഗര പുനരുജ്ജീവന ജല ഗതാഗത പദ്ധതിയുടെ ഭാഗമായിതേവര – പേരണ്ടൂര്‍ കനാല്‍, തേവര കനാല്‍, മാര്‍ക്കറ്റ് കനാല്‍, ഇടപ്പള്ളി കനാല്‍, ചിലവന്നൂര്‍ തോട് എന്നീ കനാലുകളിലാണ് മാലിന്യം നിക്ഷേപിക്കുന്നത് നിരോധിച്ച് ഉത്തരവിട്ടത്. ഈ കനാലുകളില്‍ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന മാലിന്യങ്ങള്‍, ചപ്പുചവറുകള്‍, മലിനജലം, മലമൂത്ര വിസര്‍ജനം, വ്യവസായ മാലിന്യം, പ്ലാസ്റ്റിക് മാലിന്യം എന്നിവ […]

Share News
Read More

മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത നടപടി ആർക്കും അംഗീകരിക്കാനാവില്ല. – റോജി എം ജോൺ എം എൽ എ

Share News

മിന്നൽ മുരളി സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ്ദൾ പ്രവർത്തകർ തകർത്ത നടപടി ആർക്കും അംഗീകരിക്കാനാവില്ലന്നും .ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെ ഉള്ള കടന്ന് കയറ്റമാണിതെന്നുംഅങ്കമാലി എം എൽ എ റോജി എം ജോൺ പറഞ്ഞു .. കലയേയും കലാകാരൻമാരേയും പ്രോത്സാഹിപ്പിക്കുന്ന സംസ്കാരമാണ് ആദിശങ്കരൻ്റ ജൻമനാടായ കാലടിയുടേത്. ജാതി മത ചിന്തകൾക്കതീതമായി എല്ലാ വിഭാഗം ആളുകളും ഉൾക്കൊള്ളുന്ന ശിവരാത്രി ആഘോഷ സമിതി പതിനായിരങ്ങളെ പങ്കെടുപ്പിച്ച് എല്ലാ വർഷവും ശിവരാത്രി ആഘോഷം നടത്തുന്ന മണപ്പുറത്ത് സമിതിയുടെ അനുമതിയോടെ നിർമ്മിച്ച സെറ്റാണ് വർഗീയ […]

Share News
Read More

വിശ്വാസപ്രമാണങ്ങളെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന പ്രവർത്തികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം . –കെസിബിസി

Share News

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ക്രിസ്തീയ അവഹേളനത്തിനെതിരെ നടപടിയുണ്ടാകണം കൊച്ചി: സാമൂഹ്യ ജീവിതത്തില്‍ പാലിക്കേണ്ട സഭ്യതയുടെയും മര്യാദയുടെയും പരിധികള്‍ ലംഘിച്ചുകൊണ്ട്‌ ക്രിസ്തീയ വിശ്വാസത്തെയും സന്യാസജീവിതത്തെയും സന്യാസിനികളെയും അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹവും പ്രകോപനപരവുമാണെന്ന് കെസിബിസി. ഒരു സന്യാസിനിയുടെ ചിത്രം ഫോട്ടോഷോപ്പില്‍ എഡിറ്റ്‌ ചെയ്തു തെറ്റിദ്ധാരണാജനകമായ രീതിയില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും സമാനമായ മറ്റനേകം പോസ്റ്റുകളിലൂടെ ക്രിസ്തീയ സമുദായത്തിനും ജീവിതത്തിനുമെതിരേ വിദ്വേഷപ്രചാരണം നടത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുകയാണ്‌. വ്യക്തികളുടെയും സമുദായങ്ങളുടെയും വിശ്വാസപ്രമാണങ്ങളെയും ആത്മാഭിമാനത്തെയും ചോദ്യം […]

Share News
Read More

അടച്ചുപൂട്ടല്‍ ലംഘനം:സംസ്ഥാനത്ത് ഇ ന്നലെ 1381 കേസുകള്‍

Share News

തിരുവനന്തപുരം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എപ്പെടുത്തിയ ലോക്ക്ഡൗൺ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന്ഇന്നലെ സംസ്ഥാനത്തൊട്ടാകെ 1381 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1525 പേരാണ്. 738 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 2575 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 52, 53, 32തിരുവനന്തപുരം റൂറല്‍ – 222, 224, 115കൊല്ലം സിറ്റി – 141, 179, 87കൊല്ലം […]

Share News
Read More

ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ മോട്ടോർ സൈക്കിൾ ബ്രിഗേഡ്

Share News

ക്വാറന്റൈൻ ലംഘിച്ച 65 പേർക്കെതിരെ കേസ് തിരുവനതപുരം;ക്വാറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ജില്ലകളിൽ മോട്ടോർ സൈക്കിൾ ബ്രിഗേഡ് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾക്ക് സമീപം പോലീസ് ഉദ്യോഗസ്ഥർ ബൈക്കുകളിൽ പട്രോളിംഗ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യും. വീടുകളിലെ ക്വാറന്റൈൻ ലംഘിച്ച 65 പേർക്കെതിരെ സംസ്ഥാനത്ത് കേസെടുത്തു. തിരുവനന്തപുരത്ത് 53, കാസർകോട് 11, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് കേസെടുത്തത്. ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾക്ക് നൽകിയ അവധി തുടരണോയെന്ന് ആലോചിക്കും. നാളെ (16ന്) അവധിയായിരിക്കുമെന്ന് […]

Share News
Read More

ലോക്ക്ഡൗണ്‍: കേസുകളുടെ എണ്ണം കുറഞ്ഞു

Share News

പത്തനംതിട്ട;ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവുവന്നതോടെ ലംഘനങ്ങള്‍ക്കു രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കുറഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ജില്ലയില്‍ ഒരാഴ്ചത്തെ ഇടവേളക്കുശേഷം തുടര്‍ച്ചയായി രണ്ടു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടായത് ആശങ്കാജനകമാണെന്നും, പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നാട്ടിലേക്കു വരുന്ന സാഹചര്യത്തില്‍ ഏവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജില്ലയുടെ പുറത്തുനിന്നു വരുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ സ്വമേധയാ ഫോണ്‍ മുഖേന വിവരം അറിയിക്കണം.  ക്വാറന്റൈന്‍ ലഘനം നടത്തുന്നുണ്ടോ എന്നുള്ള കാര്യം നിരീക്ഷിക്കുന്നതിന് […]

Share News
Read More