കൊത്തുപണിക്കാരനാകാനുള്ള ഏകവഴി ഏതെങ്കിലുമൊരു സ്റ്റോളിൽ ജോലിക്കാരനാവുക എന്നതാണ്.
കുന്നംകുളം കുറുക്കൻപാറയിൽ പാതയോരത്ത് നിരനിരയായി കരിങ്കൽ കൊത്തുപണിക്കാരുടെ കടകളുടെയും വർക്ക്ഷെഡ്ഡുകളുടെയും നിര കാണാം. 36 സ്റ്റോളുകൾ ഇങ്ങനെ നിരന്നുകിടക്കുന്നത് കണ്ടാൽ ഒന്നു നോക്കാതെ പോകാൻ തോന്നില്ല. വീശാൻകല്ല്, ബഹുനില അമ്പലവിളക്ക്, സോപാനം, കട്ടിള പിന്നെ ഓർഡർ അനുസരിച്ച് ഏതു വിഗ്രഹവും.ഓരോ സ്റ്റോളിലും 3 മുതൽ 5 വരെ ജോലിക്കാരുണ്ട്. പട്ടാമ്പിയിൽ നിന്നുള്ള ഏതാനും പേരൊഴിച്ചാൽ ബാക്കിയുള്ളവരെല്ലാം അവിടെ ചുറ്റുവട്ടത്തുന്ന തന്നെ താമസിക്കുന്നവരാണ്. കുന്നംകുളത്തുകാരുടെ ഓർമ്മയുള്ള കാലം മുതൽ കുറുക്കാൻപാറയിൽ ഈ കൊത്തുപണി സംഘമുണ്ട്. ഇവിടെനിന്നും അധികം ദൂരമല്ലാതെ […]
Read More