സ്വയം അനാവൃതമാകുന്ന ഒരു ഗാർഹിക കലാപത്തിലൂടെയാണ് ‘ഡോറാമ്മ വിപ്ലവം’ പുരോഗമിക്കുന്നത്.
“ലയ കലഹങ്ങളുടെ നഗ്‌ന നേരത്ത്….” എന്ന് കെ ജി ശങ്കരപ്പിള്ള എഴുതിയത് ഒന്ന് വായിച്ചപ്പോൾ തന്നെ എന്റെ കൗമാര കാലത്ത് മനസ്സിൽ കയറിയതാണ്. അതെന്നെ ഓർമ്മിപ്പിച്ചത് കഴിഞ്ഞ ഏതാനും മണിക്കൂറുകൾ എന്നെ പൂർണമായും പിടിച്ചിരുത്തിക്കളഞ്ഞ വായനാനുഭവമാണ്. സ്വയം അനാവൃതമാകുന്ന ഒരു ഗാർഹിക കലാപത്തിലൂടെയാണ് ‘ഡോറാമ്മ വിപ്ലവം’ പുരോഗമിക്കുന്നത്. “പള്ളീലച്ചൻ പറയാറുള്ള കൂടുമ്പോൾ ഇമ്പമുള്ള കുടുംബമായിരുന്നില്ല ഞങ്ങളുടേത്. നാട്ടുകാരും വീട്ടുകാരും ഇടപെട്ടു സുല്ലിട്ട എത്രയോ പൊരുത്തക്കേടുകൾ. തോട്ടത്തിലെ ചീവീടുകളുടെ കൂട്ടക്കരച്ചിലുമായി കൊമ്പുകോർത്ത എത്രയെത്ര പൊട്ടിത്തെറികൾ…” മലയോരത്തെ സേവ്യപ്പറമ്പിൽ വീട്ടിനുള്ളിൽ […]
Read More