നെഹ്‌റു ട്രോഫി വള്ളം കളി; വീയപുരം ചുണ്ടൻ ജലരാജാവ്
ആലപ്പുഴ: 69ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വീയപുരം ചുണ്ടൻ ജേതാക്കൾ. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരം ചുണ്ടനായി തുഴഞ്ഞത്. തുടക്കം മുതൽ വ്യക്തമായ മുന്നേറ്റവുമായാണ് വീയപുരം കുതിച്ചത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. നടുഭാഗം മൂന്നാം സ്ഥാനത്തും നിലവിലെ ചാമ്പ്യൻമാരായ കാട്ടിൽതെക്കേതിൽ നാലാം സ്ഥാനത്തും എത്തി. ഹീറ്റ്‌സില്‍ വീയപുരമാണ് ഏറ്റവും മികച്ച സമയം കുറിച്ചത്. 4.18.80 സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്തത്. പിന്നാലെയാണ് ഫൈനലിലെ അവരുടെ മുന്നേറ്റം. ഒന്നാം ലൂസേഴ്സ് ഫൈനലിൽ നിരണം ചുണ്ടനാണ് വിജയം […]
Read More