ഒഡീഷയിലെ ട്രെയിൻ ദുരന്തം :പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു.
കൊച്ചി. മുന്ന് ട്രെയിനുകൾ കുട്ടിയിടിച് 288 വ്യക്തികൾ മരണപ്പെടുകയും ആയിരത്തിലധികം പേർ മാരകമായ പരിക്കുകൾ പറ്റിആശുപത്രിയിൽ ചികിത്സയിലുമായ ദുരന്തത്തിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് അനുശോചിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. മരണത്തിൽ വേർപെട്ടവരുടെ മൃതശരീരം ആദരവോടെ സൂക്ഷിക്കുവാനും സംസ്കരിക്കുവാനും സർക്കാർ ശ്രദ്ധിക്കണമെന്നും പ്രൊ ലൈഫ് അഭ്യർത്ഥിച്ചു. സുരക്ഷിതയാത്ര ഉറപ്പുവരുത്തേണ്ട കേന്ദ്രങ്ങളിൽ വരുന്ന വീഴ്ചകളെക്കുറിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കുകയും, യാത്രക്കാർക്ക് പ്രത്യാശപകരുകയും ചെയ്യണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് […]
Read More