“ഈ വലിയ നേട്ടത്തിന് നമുക്കും ദൈവത്തിനു നന്ദിയർപ്പിക്കാം.” ..|ചന്ദ്രയാൻ വിക്ഷേപണം: ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊച്ചി: രാജ്യത്തിന്‍റെ അഭിമാനം വാനോളമുയർത്തി ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ബഹിരാകാശ ശാസ്ത്രജ്ഞരെ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിനന്ദിച്ചു. ഏറെ അഭിമാനത്തോടെയും ആഹ്ലാദത്തോടെയുമാണ് മൂന്നാം ചാന്ദ്രദൗത്യത്തിന്‍റെ വിജയകരമായ വിക്ഷേപണത്തിന് രാജ്യം സാക്ഷ്യംവഹിച്ചത്. ഓഗസ്റ്റ് 23ന് പേടകം സോഫ്റ്റ് ലാൻഡിംഗ് നടത്തും. പരാജയത്തിന്‍റെ ഭൂതകാല അനുഭവങ്ങളും അതേത്തുടർന്നുണ്ടായ നിരാശയുമെല്ലാം വെടിഞ്ഞ് നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയ നമ്മുടെ ശാസ്ത്രജ്ഞർ പ്രശംസയർഹിക്കുന്നു. അവരുടെ സമർപ്പണത്തോടും കഠിനാദ്ധ്വാനത്തോടും രാജ്യം മുഴുവൻ കടപ്പെട്ടിരിക്കുന്നു. ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ […]
Read More