ഇനി ഈ തീരത്തിന് കർത്താവ് തുണ |ഒരു പൂവ് ചോദിച്ചാൽ പൂക്കാലം തരുകയെന്നത് തീരദേശ മക്കളുടെ ജനിതക ഗുണമാണ്. അത് ഭാരത ചരിത്രത്തിനും അറിയാവുന്ന കാര്യമാണ്.

Share News

ഇനി ഈ തീരത്തിന് കർത്താവ് തുണ “ഇടിനാദം മുഴങ്ങട്ടെ കടൽ രണ്ടായി പിളരട്ടെ ഭൂമി കോരി തരിക്കട്ടെ മേഘങ്ങൾ ചിതറട്ടെ പേമാരി പെയ്യട്ടെ തീയാളി പടരട്ടെ തീരദേശം ജയിക്കട്ടെ” ഇതൊരു കവിതാശകലമല്ല, മുദ്രാവാക്യമാണ്. എല്ലാം നഷ്ടപ്പെടുമ്പോൾ, ജീവിതം ദുസ്സഹമാകുമ്പോൾ, വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുമ്പോൾ, ഉത്തരം പറയേണ്ടവർ തന്ത്രപരമായി മൗനം പാലിക്കുമ്പോൾ, കൂടെ നിൽക്കാമെന്നു പറഞ്ഞവർ അകലെയാണെന്ന ചിന്ത സിരകളിൽ പടരുമ്പോൾ നമ്മൾ പ്രകൃതിയിൽ ആശ്രയിക്കും. കാരണം, അവിടെ ദൈവമുണ്ട്. ആ ദൈവം മേഘത്തണലായി ഇറങ്ങിവന്ന ചരിത്രമുണ്ട്. അഗ്നിയായി മാറിയ […]

Share News
Read More

എന്ത് ധരിക്കണമെന്ന് ആര് തീരുമാനിക്കണം ?

Share News

ഹിജാബ് ധരിക്കുന്നത് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാർത്ഥിനികൾ ഒരുവശത്ത്, മറുവശത്ത് അതിനെതിരെ കാവി ഷാൾ അണിഞ്ഞ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ. ഹിജാബും കാവി ഷാളും ഒരുപോലെ കണ്ട് തൽക്കാലത്തേക്ക് വിദ്യാർഥികൾക്ക് അത് വേണ്ട എന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പല കോടതികളിലും ഇനിയും വാദങ്ങൾ നടന്നേക്കും. പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് പോലും ഹിജാബ് ധരിക്കാൻ അനുവാദം നൽകിയ കേരള ഹൈക്കോടതി ഉത്തരവുകൾ. ഹിജാബ് ഇല്ലാതെ സ്വതന്ത്രമായി നടക്കണമെന്നാണ് മുസ്ലിം പെൺകുട്ടികൾ പോലും ഉള്ളിൻറെയുള്ളിൽ ആഗ്രഹിക്കുന്നത് എന്നും മറുവാദം. സംഭവബഹുലമാണ് […]

Share News
Read More

ഈ ലോക്ഡൗൺ സമ്പൂർണ്ണ വിജയമാക്കാൻ കേരള ജനത ഒന്നടങ്കം ഒരേ മനസ്സോടെ പ്രവർത്തിക്കണം. |മുഖ്യ മന്ത്രി

Share News

അതിശക്തമായ കോവിഡ് തരംഗം ആഞ്ഞടിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നു പോകുന്നത്. പരിഭ്രാന്തമായ ഒരു അന്തരീക്ഷം ഉടലെടുക്കാതെ നമ്മൾ നോക്കേണ്ട ഒരു സമയം കൂടിയാണിത്. ഇപ്പോൾ ജാഗ്രത മുറുകെപ്പിടിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. ഈ രോഗവ്യാപനം തടഞ്ഞു നിർത്താനും മനുഷ്യജീവനുകൾ സംരക്ഷിക്കാനും ഉത്തരവാദിത്വബോധത്തോടെയുള്ള നമ്മുടെ പെരുമാറ്റത്തിനു മാത്രമാണ് സാധിക്കുക എന്ന് തിരിച്ചറിയണമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ നിർദേശിച്ചു . അതിൻ്റെ ഭാഗമായി ഒഴിച്ചു കൂടാനാവാത്ത ആവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് പരിപൂർണമായും ഒഴിവാക്കണം. സമ്പർക്കങ്ങൾ പരമാവധി […]

Share News
Read More

ഞായറാഴ്ചകളില്‍ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം: കോഴിക്കോട് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു

Share News

കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കർശനമാക്കി.ഞായറാഴ്ചകളിലെ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. വിവാഹ തടങ്ങുകളില്‍ 20പേര്‍ക്ക് മാത്രം. പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി ഏറ്റെടുത്തെന്ന് കലക്ടര്‍ എസ് സാംബശിവ റാവു അറിയിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, അത്തോളി ഗ്രാമപഞ്ചായത്തിലെ ഫാത്തിമ ഫിസൂല്‍ ഖുറാന്‍ അക്കാദമി ബില്‍ഡിങ,് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ (ഡിസിസി), മരുതോങ്കര […]

Share News
Read More