ലിംഗനീതിയിലേക്കുള്ള സുപ്രധാന വിധി

Share News

ഹിന്ദു മതത്തിലെ പെണ്‍കുട്ടികളുടെ സ്വത്തവകാശ വിഷയത്തില്‍ ചരിത്രപരവും ലിംഗസമത്വത്തെ പരിപോഷിപ്പിക്കുന്നതുമായ വിധിയാണ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് 2020 ആഗസ്റ്റ് 11 ചൊവ്വാഴ്ച പുറപ്പെടുവിച്ചത്. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്ത് മകനൊപ്പം മകള്‍ക്കും സ്വത്ത് അവകാശം ഉറപ്പാക്കിയ 2005 സെപ്റ്റംബര്‍ ഒമ്പതിലെ നിയമ ഭേദഗതിക്ക് ശക്തിപകരുന്നതാണ് ഈ വിധി. 2005 ലെ ഭേദഗതി നിയമവ്യവസ്ഥകളിലെ അവ്യക്തത നീക്കുകയും ഈ വിഷയത്തില്‍ വ്യത്യസ്ത വിധി ന്യായങ്ങള്‍ ഉണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കു കയും […]

Share News
Read More

സ്ത്രീകള്‍ മദ്യപിച്ചാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ പെട്ടെന്ന് മദ്യാസക്തരാകും.?

Share News

കമ്യൂണിറ്റി എഗന്‍സ്റ്റ് ഡ്രങ്കണ്‍ ഡ്രൈവിംഗ് (കാഡ്) നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്ത് സ്ത്രീക ളില്‍ മദ്യപാനം കൂടുന്നതായി കണ്ടെത്തി. ഡല്‍ഹിയിലെ 18-70 പ്രായക്കാരായ 5,000 സ്ത്രീകളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. സ്ത്രീകള്‍ കൂടുതല്‍ മദ്യപിക്കുന്നതായും സര്‍വ്വേയില്‍ കണ്ടെത്തി. 18-45 പ്രായക്കാരായ സ്ത്രീകളില്‍ അമിത മദ്യപാനം വ്യാപകമാണെന്നും സര്‍വ്വേയിലുണ്ട്. നിംഹാന്‍സ് പ്രധാനസിറ്റികളില്‍ നടത്തിയ പഠനത്തില്‍ ബിയര്‍ പബ്ബുകളില്‍ എത്തുന്നവരില്‍ അഞ്ചിലൊരുഭാഗം 13-19 വയസ്സിനിടക്കുള്ള പെണ്‍കുട്ടികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യം, വ്യത്യസ്ത ജീവിതരീതി, ആഗ്രഹങ്ങള്‍, മാറിയ സാമൂഹിക ചുറ്റുപാടുകള്‍, വൈകാരിക […]

Share News
Read More

നക്ഷത്രങ്ങള്‍ പൊലിഞ്ഞ രാവില്‍ കത്തിച്ച വിളക്കുമായി ഇറങ്ങിയ വനിത!

Share News

(ആധുനിക നഴ്സിംഗിന്‍റെ ശില്പിക്ക് 200 വയസ്സ്) 1854 സെപ്റ്റംബര്‍ 15. വില്യം ഹൊവാര്‍ഡ് റസ്സല്‍ എന്ന ഐറിഷ് പത്രപ്രവര്‍ത്തകന്‍റെ വാക്കുകള്‍ ഇംഗ്ലണ്ടിന്‍റെ ആകാശത്ത് നൊമ്പരമായി പടരുകയാണ്. ഓട്ടോമന്‍ സാമ്രാജ്യത്തിന് അവകാശമുന്നയിച്ച് റഷ്യയും ബ്രിട്ടനും തമ്മില്‍ നടന്ന ക്രിമിയന്‍ യുദ്ധത്തില്‍ ശുശ്രൂഷിക്കാന്‍ ആരുമില്ലാതെ മരണത്തോടു മല്ലടിച്ചു കിടക്കുന്ന ഇംഗ്ലീഷ് സൈനികരുടെ ദൃശ്യമാണ് റസ്സലിന്‍റെ ധര്‍മ്മബോധത്തില്‍ അഗ്നി വിതറിയത്. സൂര്യന്‍ അസ്തമിക്കാത്ത ആ സാമ്രാജ്യത്തിന്‍റെ അന്നെ വരെ കെട്ടിപ്പൊക്കിയ സകല സാംസ്കാരിക ഔദ്ധത്യത്തെയും പിടിച്ചുലച്ച് തീ പാറുന്ന ഭാഷയില്‍ അദ്ദേഹം […]

Share News
Read More

താജിക്കിസ്ഥാനിലെ കുർബാനയോർമകൾ

Share News

എം.പി. ജോസഫ് IAS (മുൻ) UN ഉദ്യോഗസ്ഥൻ ദുഷാൻബേ എന്നസ്ഥലത്തെപ്പറ്റി നിങ്ങളിൽപ്പലരും കേട്ടിട്ടുണ്ടാവില്ല. എന്നാൽ, താഷ്ക്കെന്റിനെപ്പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. ഇന്ന് രണ്ടും രണ്ടു രാജ്യങ്ങളിലാണെങ്കിലും വ്യോമദൂരം 250 കിലോമീറ്ററേയുള്ളൂ. ഒരു കാൽനൂറ്റാണ്ടു മുൻപ് രണ്ടും ഒരൊറ്റ വൻശക്തിയുടെ ഭാഗങ്ങളായിരുന്നു – കമ്യൂണിസ്റ്റ് കോട്ടയായിരുന്ന സോവ്യറ്റ് യൂണിയൻ അഥവാ, യു എസ് എസ് ആർ. ഇന്ന് മുസ്ലിം ഭൂരിപക്ഷരാജ്യമായ താജിക്കിസ്ഥാന്റെ തലസ്ഥാനമാണ് ദുഷാൻബേ; താഷ്ക്കെന്റാകട്ടെ, ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനവും. കഴിഞ്ഞ വർഷം എനിക്ക് ഒരാവശ്യത്തിനായി ദുഷാൻബേവരെ പോകേണ്ടിവന്നു.  വാസ്തവത്തിൽ, ദില്ലിയിൽനിന്നും കൊച്ചിയിലേക്കുള്ളതിനേക്കാൾ […]

Share News
Read More

വിജയത്തില്‍ മതിമറക്കരുത് പരാജയത്തില്‍ ഇടറുകയുമരുത്

Share News

പരീക്ഷാഫലങ്ങള്‍ പുറത്തുവരുന്ന സന്ദര്‍ഭമാണ്. ഉന്നതവിജയം നേടുന്നവരോടൊപ്പം പരാജയപ്പെ ടുന്നവരും ഉണ്ടാകും. ചിലര്‍ക്ക് ഉദ്ദേശിച്ചത്ര മാര്‍ക്ക് ചില വിഷയങ്ങളില്‍ ലഭിച്ചിട്ടുണ്ടാകില്ല. ഓരോ കുട്ടിയും ആദ്യം ശ്രദ്ധിക്കേണ്ടത് മനസ്സിന്‍റെ ധൈര്യം കൈവെടിയാതിരിക്കുക എന്നതിലാണ്. വിജയത്തില്‍ അമിതമായ ആഹ്ലാദത്താല്‍ മതിമറക്കരുത്. ഒപ്പം പരാജയം സംഭവിച്ചതില്‍ ഇടറുകയുമരുത്. മാതാപിതാ ക്കള്‍ പരീക്ഷാഫലത്തിലെ വിജയവും പരാജയവും വച്ച് മക്കളെ അളക്കരുത്. കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ അവര്‍ക്ക് താങ്ങാകുക. ചെറിയ പരാജയങ്ങളില്‍പോലും അവര്‍ക്ക് തുണയും കരുത്തുമാകുക. ജീവിതത്തിലെ പല പരീക്ഷകളില്‍ ഒന്നുമാത്രമാണിത്.പത്താംക്ലാസ്, പ്ലസ് ടു എന്നിവ […]

Share News
Read More

The critical role of decentralised responses – M. A. Oommen

Share News

Article from The Hindu National news paper Strategies in tackling the COVID-19 crisis must include local governments being equipped and fiscally empowered The novel coronavirus pandemic has brought home the critical role of local governments and decentralised responses. In terms of information, monitoring and immediate action, local governments are at an advantage, and eminently, to meet any […]

Share News
Read More

മാറുന്ന പഠനരീതികളും സാമൂഹ്യ പ്രത്യാഘാതങ്ങളും

Share News

മനുഷ്യജീവിതത്തിൻ്റെ എല്ലാ ക്രമങ്ങളെയും കോവിഡ് – 19 മാറ്റി മറിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം വിദ്യാഭ്യാസ മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്. ക്ലാസ്സ് മുറികളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായിരുന്ന് പഠിക്കുന്നതും അവരെ നേരില്‍ കണ്ട് അധ്യാപകള്‍ പഠിപ്പിക്കുന്നതുമായ പരമ്പരാഗത രീതികളില്‍ നിന്നു മാറി ഓണ്‍ലൈന്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്ക് നമ്മള്‍ മാറുകയാണ്. സര്‍വകലാശാലകള്‍, കോളേജുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഓണ്‍ലൈന്‍ പഠനം വ്യാപകമായി കഴിഞ്ഞു. കോവിഡ് – 19 ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഓണ്‍ലൈന്‍ പഠനം പുതിയ വഴികള്‍ തുറന്നു തരുന്നുണ്ട്. ആ […]

Share News
Read More