ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.
ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെല്ലാനം തീരത്തെ പ്രശ്നങ്ങൾ ഈ പ്രദേശത്തിൻ്റേതു മാത്രമല്ല സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെ മുഴുവൻ പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് കെആർഎൽസിസി യുടെ നേതൃത്വത്തിൽ കൊച്ചി ആലപ്പുഴ രൂപതകൾ സംയുക്തമായി രൂപം നല്കിയ കെയർ ചെല്ലാനം എന്ന സംവിധാനത്തിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെആർഎൽസിസി യുടെ ആഭിമുഖ്യത്തിലുള്ള […]
Read Moreയാക്കോബായ സഭയ്ക്ക് ആരാധനയ്ക്കായി മലങ്കര കത്തോലിക്ക സഭയുടെ ദൈവാലയങ്ങൾ തുറന്നുകൊടുക്കും. കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ.
തിരുവനന്തപുരം. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആരാധന മുടങ്ങരുത് എന്ന ലക്ഷ്യത്തോടെ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ദൈവാലയങ്ങൾ തുറന്നുകൊടുക്കുവാൻ തീരുമാനിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയ്ക്കു ,മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലിമിസ് ബാവ അയച്ച കത്തിലാണ് സഭയുടെ നിലപാടുകൾ വ്യക്തമാക്കിയത്. ഓഗസ്റ്റ് 24 -ന് എഴുതിയ കത്തിൽ, കേരളത്തിലെ സഭാധ്യക്ഷന്മാർനടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങൾ, മുളന്തുരുത്തി അടക്കം ഏതാനും ദൈവാലയങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും, പരാമർശിച്ചിട്ടുണ്ട്. […]
Read Moreരോഗവ്യാപന ഭീതിയില്‍ മനുഷ്യത്വം മറക്കരുത്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കാക്കനാട്: മനുഷ്യസമൂഹം നേരിട്ടിട്ടുള്ള ഭീകരമായ പകര്‍ച്ചവ്യാധികളിലൊന്നായി കൊറോണ വൈറസ്ബാധ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വൈറസ് വ്യാപനഭീതിയില്‍ മനുഷ്യത്വം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രോഗവ്യാപനത്തിന്‍റെ ക്ഷിപ്രതയും രോഗത്തെ ചെറുക്കാന്‍ പര്യാപ്തമായ വാക്സിന്‍റെ അഭാവവും ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഗുരുതരമായ ഈ സാഹചര്യത്തെ നേരിടുവാന്‍ സാഹോദര്യത്തിലും പരസ്പരമുള്ള കരുതലിലും എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നു സീറോമലബാര്‍സഭയുടെ കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ നിന്നിറക്കിയ പത്രക്കുറിപ്പില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. രോഗബാധയില്‍ നിന്ന് എങ്ങനെ രക്ഷനേടാമെന്നു ഓരോരുത്തരും […]
Read Moreഎറണാകുളം – അങ്കമാലി അതിരൂപത ശതോത്തര രജതജൂബിലി /ആശംസകള്‍- അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
എറണാകുളം – അങ്കമാലി അതിരൂപത ശതോത്തര രജതജൂബിലി ആശംസകള്‍ | അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി | 28 ജൂലൈ 2020
Read Moreസർക്കാരിനോടും സമൂഹത്തോടും കെസിബിസിയുടെ അഭ്യർത്ഥന.
എറണാകുളം ജില്ലയിലെ ചെല്ലാനം പ്രദേശത്തുള്ള സഹോദരങ്ങൾക്കു അടിയന്തര സഹായം എത്തിക്കുവാൻ സർക്കാരിനോടും പൊതുസമൂഹത്തോടും കെസിബിസി പ്രസിഡന്റ് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലംചേരി ശബ്ദസന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു. എറണാകുളം ജില്ലാ ഭരണ സംവിധാനം സത്വര ശ്രദ്ധ ഉടനെ ഉണ്ടാകണമെന്നും, ചെല്ലാനം നിവാസികൾക്ക് എല്ലാവരും എല്ലാ സഹായവും എത്തിച്ചു അവരെ സഹായിക്കുവാനും അദ്ദേഹം അഭ്യർത്ഥിച്ചു.
Read More