തീരത്തിന്റെ പോരാളി വിടവാങ്ങി.

Share News

ടി.പീറ്റര്‍ അന്തരിച്ചു. കേരളത്തിലെ മല്‍സ്യബന്ധനമേഖലയിലെ പ്രശ്‌നങ്ങളെ പരമ്പരാഗതമല്‍സ്യത്തൊഴിലാളികലുടെ കാഴ്ചപ്പാടിലൂടെ കാണുകയും അവരുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പരിശ്രമിക്കുകയും പോരാടുകയും ചെയ്ത സാമൂഹ്യപ്രവര്‍ത്തകനായിരുന്നു ടി.പീറ്റര്‍. കേരളത്തിലെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശപോരാട്ടങ്ങള്‍ക്ക നേതൃത്വം നല്‍കിയ ഫാദര്‍ തോമസ് കോച്ചേരിയോടൊപ്പം ചേര്‍ന്നു നിന്നുകൊണ്ടായിരുന്നു ടി.പീറ്റര്‍ ഈ രംഗത്തേക്ക് കടന്നുവന്നത്.ട്രോളിംഗ് സമരം തുടങ്ങി ഒട്ടേറെ സമരങ്ങള്‍ക്ക് മല്‍സ്യത്തൊഴിലാളിമേഖലയില്‍ കോച്ചേരിയോടൊപ്പം മുന്‍ നിരയില്‍ നിന്നു.നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഫാദര്‍ കോച്ചേരിക്കു ശേഷം പീറ്റര്‍ ഉയര്‍ന്നു വന്നു.സിസ്റ്റര്‍ ഫിലമെന്‍ മേരി.ഫാദര്‍.ആല്‍ബര്‍ട്ട് […]

Share News
Read More

കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.-മുഖ്യ മന്ത്രി

Share News

ബിഹാറിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തു വന്ന അദ്ദേഹം അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിലൂടെയാണ് ദേശീയ നിരയിലേക്ക് വന്നത്. സാമൂഹ്യനീതിക്ക് വേണ്ടി ഉറച്ച നിലപാട് എടുത്ത അദ്ദേഹം നാലു പതിറ്റാണ്ടിലേറെയായി പാർലമെന്റിലെ സജീവ സാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യ മന്ത്രി പിണറായി വിജയൻ

Share News
Read More

കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻജി (74) അന്തരിച്ചു.

Share News

. 7തവണ ഹാജിപൂരിൽ നിന്ന് പാർലമെന്റ് അംഗമായിരുന്നു. ഇപ്പോൾ രാജ്യസഭാംഗം. വി. പി സിംഗ്, ദേവഗൗഡ, മൻമോഹൻ സിംഗ് മന്ത്രിസഭകളിൽ അംഗമായിരുന്നു. . ലോക് ജനശക്തി (LJP)പാർട്ടി അധ്യക്ഷനായിരുന്നു. 1969ൽ ബീഹാർ നിയമസഭാംഗമായാണ് പാർലമെൻറി ജീവിതം ആരംഭിച്ചത്. മികച്ച പാർലമെൻ്ററിയനും ഭരണാധികാരിയുമായ പാസ്വാൻജിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. പ്രണാമം

Share News
Read More

നാഷണൽ ഫിഷർമെൻ ഫോറം ദേശീയ സെക്രട്ടറി ടി.പീറ്റർ അന്തരിച്ചു.

Share News

അതീവ ദു:ഖകരം. ഈ ശബ്ദം നിലച്ചു.മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ജീവിതം പോരാട്ടമാക്കിയ നേതാവ്. അലകൾ പത്രത്തിന്റെ എഡിറ്റർ.നാഷണൽ ഫിഷർമെൻ ഫോറം ദേശീയ സെക്രട്ടറി ടി.പീറ്റർ അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു.ആദിവാസിസമരമുൾപ്പെടെ നിരവധി മനുഷ്യാവകാശ സമരങ്ങളിൽ പങ്കുചേർന്ന ധീര നേതാവ്.എനിക്ക് എന്നും പ്രിയങ്കരനായിരുന്നു.വേദനയോടെ വിടച്ചൊല്ലുന്നു.മറക്കില്ലൊരിക്കലും

Share News
Read More

ചരിത്രപരവും നീതിയുക്തവുമായ നിരവധി വിധിന്യായങ്ങളിലുടെ ജുഡീഷ്യറിയുടെ അന്ത:സത്ത ഉയർത്തിയ ജസ്റ്റിസ് കെ.കെ. ഉഷയുടെ സ്മരണയ്ക്കു മുന്നിൽ ആദരവോടെ പ്രണാമം

Share News

ജസ്റ്റിസ് കെ.കെ.ഉഷ അന്തരിച്ചു.അഭിഭാഷകരിൽ നിന്നു നേരിട്ടു ഹൈക്കോടതി ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസുമായ ആദ്യ വനിതയാണ് അന്തരിച്ച ജസ്റ്റിസ് കെ.കെ.ഉഷ. ഒരേ സമയം ഹൈക്കോടതി ജഡ്ജിമാരായി ചരിത്രം സൃഷ്ടിച്ച രാജ്യത്തെ ആദ്യ ന്യായാധിപ ദമ്പതികളായിരുന്നു ജസ്റ്റിസ് കെ. സുകുമാരനും, ജസ്റ്റിസ് കെ.കെ. ഉഷയും. ശ്രീ നാരായണ ഗുരുദേവൻ്റെ ആശയങ്ങളോട് മമത പുലർത്തിയിരുന്നു ജസ്റ്റിസ് കെ.കെ. ഉഷ. ചരിത്രപരവും നീതിയുക്തവുമായ നിരവധി വിധിന്യായങ്ങളിലുടെ ജുഡീഷ്യറിയുടെ അന്ത:സത്ത ഉയർത്തിയ ജസ്റ്റിസ് കെ.കെ. ഉഷയുടെ സ്മരണയ്ക്കു മുന്നിൽ ആദരവോടെ പ്രണാമം

Share News
Read More

മാനന്തവാടി രൂപതാ വൈദികനായ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ (ബാബു) പാറയിൽ അച്ചൻ (50 വയസ്സ് ) അന്തരിച്ചു.

Share News

മാനന്തവാടി രൂപതാ വൈദികനായ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ (ബാബു) പാറയിൽ അച്ചൻ (50 വയസ്സ് ) അന്തരിച്ചു. മാനന്തവാടി രൂപതയിലെ കോട്ടത്തറ ഇടവകയിൽ പരേതരായ പാറയിൽ ജോസഫ് ത്രേസ്യ ദന്പതികളുടെ മകനായി 1970 ൽ ആണ് അച്ചൻ ജനിച്ചത്. ആറ് സഹോദരങ്ങളാണ് അച്ചന് ഉള്ളത്. സഹോദരനായ റവ. ഡോ. തോമസ് പാറയില്‍ സിഎംഐ സഭയില്‍ വൈദികനാണ്. ജെയിംസ് (കോട്ടത്തറ), ആന്‍റണി (കോട്ടത്തറ), ജോസഫ് (പെരിന്തല്‍മണ്ണ), വിന്‍സെന്‍റ് (കോട്ടത്തറ) എന്നിവര്‍ മറ്റു സഹോദരങ്ങളും മായ ഏകസഹോദരിയുമാണ്. കോട്ടത്തറ സെന്റ്. ആന്റണീസ് […]

Share News
Read More

പ്രശസ്‌ത മനശാസ്‌ത്രജ്ഞന്‍ ഡോ. പി.എം. മാത്യു വെല്ലൂര്‍ അന്തരിച്ചു

Share News

തിരുവനന്തപുരം: പ്രശസ്‌ത മനശാസ്‌ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും അദ്ധ്യാപകനുമായ ഡോ. പി.എം.മാത്യു വെല്ലൂര്‍ അന്തരിച്ചു.  87 വയസ്സായിരുന്നു. തിരുവനന്തപുരം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹയമായ അവശതകള്‍ കാരണം ഏറെ നാളായി വിശ്രമത്തിലായിരുന്നു. വിവിധ ആനുകാലികങ്ങളിലും മാദ്ധ്യമങ്ങളിലും മനശാസ്‌ത്ര സംബന്ധമായ പരിപാടികള്‍ ജനകീയമായി അവതരിപ്പിച്ചിരുന്ന ഡോക്ടര്‍ മാത്യു വെല്ലൂര്‍ പാലക്കത്തായി പി.എം.മത്തായിയുടെയും എണ്ണക്കാട്ട് ചക്കാലയില്‍ കുഞ്ഞമ്മയുടെയും മകനായി 1933 ജനുവരി 31നാണ് ജനിച്ചത്. കുടുംബ ജീവിതം, ദാമ്ബത്യം ബന്ധം ബന്ധനം, കുമാരീകുമാരന്മാരുടെ പ്രശ്‌നങ്ങള്‍,എങ്ങനെ പഠിക്കണം പരീക്ഷയെഴുതണം ഇങ്ങനെ മനശാസ്‌ത്രം, […]

Share News
Read More

സി.എഫ്. തോമസ് എംഎല്‍എ കേരളത്തിലെല്ലായിടത്തും എല്ലാവര്‍ക്കും സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

Share News

കൊച്ചി: സി.എഫ്. തോമസ് എംഎല്‍എ ചങ്ങനാശേരിയിലും കേരളത്തിലെല്ലായിടത്തും എല്ലാവര്‍ക്കും സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നാല്പതു വര്‍ഷത്തോളം ചങ്ങനാശേരി നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്ത അദ്ദേഹം താനുള്‍പ്പെട്ടിരുന്ന രാഷ്ട്രീയ പാര്‍ട്ടിയിലും സര്‍ക്കാര്‍ തലങ്ങളിലും ഏവരാലും ആദരിക്കപ്പെട്ടിരുന്ന വ്യക്തിയാണെന്നു മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ ഏവര്‍ക്കും സേവനംചെയ്ത ജനനേതാവായിരുന്നു അദ്ദേഹം. എസ്ബി കോളജിലെ പൂര്‍വവിദ്യാര്‍ഥിയും എസ്ബി ഹൈസ്‌കൂളിലെ പ്രശസ്തനായ അധ്യാപകനുമായിരുന്ന […]

Share News
Read More

സി.എഫ്.തോമസിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Share News

മുതിർന്ന കേരള കോൺഗ്രസ് നേതാവും ചങ്ങനാശേരി എംഎൽഎയുമായ സി.എഫ്.തോമസിന് ആദരാഞ്ജലികൾ. പെരുമാറ്റത്തിലെ സൗമ്യത അടയാളമാക്കിയ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒൻപതു തവണയാണ് ചങ്ങനാശ്ശേരിക്കാർ നിയമസഭയിലെത്തിച്ചത്. ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പിയെന്ന വിശേഷണത്തിനും അദ്ദേഹം അര്‍ഹനാണ് . കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം. ഉമ്മൻ ചാണ്ടി ചങ്ങനാശ്ശേരി എം.എൽ.എയും മുൻ മന്ത്രിയുമായിരുന്ന സി.എഫ്. തോമസിന്റെ വേർപാട് ഏറെ വേദനിപ്പിക്കുന്നു.സംശുദ്ധവ്യക്തിത്വത്തിന്റെ പ്രതീകമായിരുന്നു സി.എഫ്.തോമസ്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി […]

Share News
Read More