ജർമ്മനിയിൽ നിന്ന് ഇന്ത്യയിലെത്തി 50 വർഷ० കുഷ്ഠരോഗികളെ പരിചരിച്ച വൈദികനായ ഡോക്ടര്‍ മോൺ. ബെയ്ന്‍ അന്തരിച്ചു

Share News

തൃശൂര്‍: കുഷ്ഠരോഗികളെ പരിചരിക്കാന്‍ തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള മുളയത്തെ ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യകാല ഡോക്റായിരുന്ന മോണ്‍. ഡോ. അഗസ്റ്റ് ഓട്ടോ ബെയ്ന്‍ (87) ജര്‍മനിയിലെ കേബ്ളൻസിൽ വ്യാഴാഴ്ച അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറി ഒട്ടും പ്രചാരമില്ലാതിരുന്ന കാലത്ത് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അനേകം കുഷ്ഠരോഗികള്‍ക്ക് പുതുജീവന്‍ നല്‍കിയ ഡോക്ടറാണ് അദ്ദേഹം. 1964 മുതല്‍ 1968 വരെ ഡാമിയന്‍ ഇസ്റ്റിറ്റിയൂട്ടില്‍ രോഗികളോടൊപ്പം താമസിച്ചാണ് അവരെ ചികിത്സിച്ചിരുന്നത്. ഡാമിയന്‍ കുഷ്ഠരോഗാശുപത്രിയില്‍ ഓപറേഷന്‍ തിയേറ്ററും വിരലുകള്‍ അടക്കമുള്ള ശരീരഭാഗങ്ങള്‍ ഇല്ലാതായിപ്പോയ കുഷ്ഠരോഗികള്‍ക്കു ധരിക്കാന്‍ ചെരിപ്പ് […]

Share News
Read More

രാജ്യത്തെ ആദ്യ ഓസ്കര്‍ ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

Share News

മുംബൈ: പ്രശസ്ത സിനിമാ വസ്ത്രാലങ്കാരകയും ഇന്ത്യയിലെ ആദ്യത്തെ ഓസ്‌കര്‍ ജേതാവുമായ ഭാനു അത്തയ്യ (91) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അവര്‍ ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചതെന്ന് മകള്‍ രാധിക ഗുപ്ത അറിയിച്ചു. 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ വിഖ്യാത ചിത്രം ഗാന്ധിയ്ക്കാണ് അവര്‍ക്ക് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. തലച്ചോറില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. മൂന്നുവര്‍ഷത്തോളമായി അവര്‍ പൂര്‍ണ്ണമായും കിടപ്പിലായിരുന്നെന്നും ഭാനു അത്തയ്യയുടെ മകള്‍ പറഞ്ഞു. സംസ്‌കാര […]

Share News
Read More

മലയാള നാടിന്റെ അക്കിത്തം: ഒരു തിരിഞ്ഞുനോട്ടം

Share News

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ തൃ​ത്താ​ല​ക്ക​ടു​ത്ത് കു​മാ​ര​നെ​ല്ലൂ​രി​ല്‍ 1926 മാ​ര്‍​ച്ച്‌ 18ന് ​ജ​ന​നം. മ​ല​യാ​ള ഭാ​ഷ​യു​ടെ മ​ഹാ​ക​വി എ​ന്ന​തി​നു പു​റ​മെ ഉ​പ​ന്യാ​സ​കാ​ര​ന്‍, എ​ഡി​റ്റ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​ശ​സ്ത​ന്‍. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്, എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്കാ​രം, ജ്ഞാ​ന​പീ​ഠം എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.1952ല്‍ ​സ​ഞ്ജ​യ​ന്‍ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യി. ജ്ഞാനപീഠപുരസ്കാരം നേടുന്ന ആറാമത്തെ മലയാള സാഹിത്യകാരനാണ്. ഭാരതീയ തത്ത്വചിന്തയുടെയും ധാര്‍മിക മൂല്യങ്ങളുടെയും സവിശേഷമുദ്രകള്‍ അക്കിത്തത്തിന്റെ കാവ്യസപര്യക്ക് തിളക്കമേകി. നാ​ല്പ​ത്ത​ഞ്ചോ​ളം ക​വി​താ സ​മാ​ഹാ​ര​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ഇ​തി​ഹാ​സം എ​ന്ന ക​വി​താ സ​മാ​ഹാ​ര​മാ​ണ് ശ്ര​ദ്ധേ​യം. മ​ല​യാ​ള ക​വി​താ […]

Share News
Read More

”അസ്തമിച്ചത് മലയാള സാഹിത്യത്തിലെ ഒരു യുഗം”: അനുശോചിച്ച് രമേശ്‌ ചെന്നിത്തല

Share News

തിരുവനന്തപുരം : ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പുതിരിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു.മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന അത്യുജ്ജല രചനകൾ അയിരുന്നു അദ്ദേഹത്തിന്റേത്. മനുഷ്യ ദുഖങ്ങളും ജീവിത പ്രതിസന്ധികളും ഇത്രമേൽ മനോഹരമായി ആവിഷ്കരിച്ച കവികൾ മലയാളത്തിൽ അധികം ഉണ്ടായിട്ടില്ല. ജ്ഞാനപീഡം ലഭിച്ചു മാസങ്ങൾക്ക് ശേഷമാണു അദ്ദേഹം വിടവാങ്ങുന്നത്. അക്കിത്തത്തിന്റെ ദേഹവിയോഗത്തിലൂടെ മലയാള സാഹിത്യത്തിലെ ഒരു യുഗമാണ് അസ്തമിച്ചതെന്നും രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Share News
Read More

മഹാകവി അക്കിത്തം അന്തരിച്ചു

Share News

തൃശൂര്‍ : മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിപ്പാട് അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്‌. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ‌തൃശൂര്‍ വെസ്റ്റ് ഫോര്‍ട് ഹൈടെക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. കടുത്ത ന്യുമോണിയ ബാധയും സ്ഥിതി ​ഗുരുതരമാക്കി. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പ്രശസ്ത കാവ്യമാണ്. 2019 ലെ ജ്ഞാനപീഠം […]

Share News
Read More

തലമുറകളെ വളർത്തി, പാകതയിലേക്കെത്തിച്ച് , തിരിച്ചറിവുകൾ പകർന്ന വടക്കേലച്ചൻ്റെ ഓർമകൾക്കുമുന്നിൽ സ്നേഹപ്രണാമമർപ്പിക്കുന്നു.

Share News

ദീർഘകാലം തുമ്പ സെയ്ൻ്റ് സേവ്യേഴ്സ് കോളജിൻ്റെ മാനേജറും റെക്ടറുമായിരുന്ന ഫാ.പോൾ വടക്കേൽ എസ് ജെ അന്ത്യനിദ്ര പ്രാപിച്ചിരിക്കുന്നു. കടലോരത്തിൻ്റെ സമരനായകൻ ടി. പീറ്ററും വടക്കേലച്ചനും യാത്രക്കായി ഒരേ ദിവസം തന്നെ തിരഞ്ഞെടുത്തത് അപൂർവമായൊരു ആകസ്മികതയാണ്. 1981 നവംബർ 2 ൽ കോളജിലെ മലയാളം അധ്യാപികയായി വടക്കേലച്ചനിൽ നിന്ന് നിയമനം നേടി പ്രവേശിച്ചതുമുതൽ അദ്ദേഹത്തെ ഞാൻ നേരിട്ടറിയുന്നു. കടലോരത്തിൻ്റെ തിരയേറ്റങ്ങളിൽ കലാലയം മുന്നോട്ടുതന്നെ തുഴഞ്ഞെത്തിച്ചതിൽ അദ്ദേഹം പുലർത്തിയ സ്ഥൈര്യം കാലത്തിന് മായിക്കാനാവില്ല.കോളേജിൻ്റെ മണൽത്തരികൾക്കും മരത്തണലുകൾക്കും ഓരോ വ്യക്തിക്കുമെന്നപോലെ ആ […]

Share News
Read More

സഖാവ് മത്തായി ചാക്കോ ഓർമ്മയായിട്ട് ഇന്നേക്ക് 14 വർഷം പൂർത്തിയാകുന്നു.

Share News

അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിൽ ഒരു കൊടുങ്കാറ്റുപോലെ വീശിയടിച്ച എസ്എഫ്ഐ പ്രക്ഷോഭങ്ങളുടെയും പ്രവർത്തനങ്ങളുടെയും മുന്നണിയിൽ ചാക്കോ ഉണ്ടായിരുന്നു .അന്ന് പരിചയപ്പെട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ ഒന്നിച്ചു പ്രവർത്തിച്ച സഖാവും, സുഹൃത്തും എൻറെ സഹോദരിയുടെ ഭർത്താവും ആയി വളർന്ന ആ നല്ല ബന്ധത്തിൻറെ ഓർമ്മകളിൽ ചാക്കോ ഇന്നും ജീവിക്കുന്നു. മത്തായി ചാക്കോയുടെ ഓർമ്മകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു. Adv KD Vincent

Share News
Read More

ട്വന്റി20 ചീഫ് കോർഡിനേറ്റർ ശ്രീ സാബു ജേക്കബിന്റെ പ്രിയമാതാവ് ശ്രീമതി. ഏലിയാമ്മ ജേക്കബ് (86) നിര്യാതയായി.സംസ്‌കാരം ഇന്ന് (11-10-2020) ഉച്ചയ്ക്ക് 2 മണിക്ക് .

Share News

ട്വന്റി20 ചീഫ് കോർഡിനേറ്റർ ശ്രീ സാബു ജേക്കബിന്റെ പ്രിയമാതാവ് ശ്രീമതി. ഏലിയാമ്മ ജേക്കബ് (86) നിര്യാതയായി.സംസ്‌കാരം ഇന്ന് (11-10-2020) ഉച്ചയ്ക്ക് 2 മണിക്ക് സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കിഴക്കമ്പലം സെന്റ് പീറ്റർ & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ഭർത്താവ്: അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപകൻ കിഴക്കമ്പലം മേയ്ക്കംകുന്നേൽ പരേതനായ ശ്രീ. എം.സിജേക്കബ് മക്കൾ: സോമി വർഗീസ്, ബോബി ജേക്കബ് (എംഡി അന്ന അലൂമിനിയം കമ്പനി, കിറ്റെക്‌സ് ലിമിറ്റഡ്), സാബു ജേക്കബ് (എംഡി കിറ്റെക്‌സ് […]

Share News
Read More