ജോർജ് അച്ഛന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാം.
വെരി റെവ .ഫാ. ജോർജ് തൂങ്കുഴി1944 ജനുവരി 31 നു ജനിച്ചു, 1972 ജനുവരി 1 നു അഭിവന്ദ്യ സെബാസ്റ്റ്യൻ വയലിൽ പിതാവിൽ നിന്നും പാലാ രൂപതയ്ക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചു തുടർന്ന് ഉജ്ജയിൻ രൂപതയിലും, അമേരിക്കയിലെ മിനസോട്ട – മിനിയപൊളിസ് രൂപതയിലും സ്തുത്യർഹമായ സേവനം അനുഷ്ടിച്ചിരുന്നു. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ ശേഷം നാല് വർഷക്കാലം ഫരീദാബാദ് രൂപതയിൽ സേവനം ചെയ്തു വരികയായിരുന്നു. ബഹുമാനപ്പെട്ട ജോർജ് അച്ഛൻ തന്റെ വിശ്രമകാലത്തും കർമ്മ നിരതനായിരുന്നു എന്നത് അച്ചന്റെ പരോഹിത്യ […]
Read Moreപാലാ രൂപത വൈദികൻ ഫാ ജോസഫ് പടന്നമാക്കൽ (89) നിര്യാതനായി.
രാവിലെ 9 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾ വീട്ടിൽ ആരംഭിക്കും . 10 മണിക്ക് അരുവിത്തുറ പള്ളിയിൽ വി കുർബാനയോടുകൂടി ശുശ്രൂഷകൾ ആരംഭിക്കും . ഭൗതിക ശരീരം ഇന്ന് 4 മണി മുതൽ വീട്ടിൽ ഉണ്ടായിരിക്കും .
Read Moreമനസ്സിൽ നന്മയും മന്ദഹാസവും നിറഞ്ഞു നിന്ന ഒരു നല്ല മനഷ്യൻ
🪔🪔🪔 വിജയൻ ചേട്ടൻ വിട വാങ്ങി …ആദരാഞ്ജലികൾ .🙏🍂മികച്ച സംഘാടകനും മനുഷ്യ സ്നേഹിയുമായ വിജയൻ ചേട്ടൻ 14 മക്കൾക്ക് ജന്മം നല്കിയ ചക്കുങ്കൽ ഇക്കണ്ടൻ – കാളിക്കുട്ടി ദമ്പതികളുടെ 9 ആൺ മക്കളിൽ ഇളയവനായിട്ടായിരു ന്നുജനിച്ചത്. ബോംബെയിൽ ഇലട്രോണിക്സ് ജോലി ചെയ്തിരുന്നഅദ്ദേഹം, ആ ജോലി അവസാനിപ്പിച്ചിട്ടായിരുന്നു ” ചക്കുങ്കൽ ഇലട്രോണിക്സ് ” ആരംഭിച്ചത്.🌿 1980 – കളുടെ ആദ്യം പാലാരിവട്ടം ചക്കുങ്കൽ റോഡ്, സൗത്ത് ജനതാറോഡ്, നോർത്ത് ജനതാറോഡ്…… തുടങ്ങിയ വിപുലമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിGCDA വികസന പ്രവർത്തനങ്ങൾക്കായി […]
Read Moreപകൽവീടിന്റെ പിതാവ് ഫാദർ ജോസഫ് തയ്യിൽ വിടപറഞ്ഞു.
പകൽവീടിന്റെ പിതാവ് ഫാദർ ജോസഫ് തയ്യിൽ വിടപറഞ്ഞു. പാലായ്ക്കടുത്ത് കൊല്ലപ്പള്ളിയിൽ ദീർഘനാളായി വിശ്രമജീവിതം നയിക്കുന്ന വേളയിൽ , സമീപപ്രദേശങ്ങളിലെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോധികർക്ക് വാരാന്ത്യങ്ങളിൽ ഒത്തുകൂടുവാനും ആശ്വസിക്കുവാനും, സ്വന്തം ഭവനം പകൽവീടാക്കി മാറ്റിയ മനുഷ്യസ്നേഹി ആയിരുന്നു തയ്യിൽ അച്ചൻ. ആദരാഞ്ജലികൾ
Read More5 പേര്‍ക്ക് പുതുജീവിതം നല്‍കിയാണ് ബൈജു യാത്രയായത്.
കണ്ണൂര്‍ മട്ടന്നൂര്‍ കൊതേരി കപ്പണയില്‍ ഹൗസില്‍ ടി. ബൈജു (37) എന്ന സന്നദ്ധ പ്രവര്‍ത്തകന്‍ വിട പറയുമ്പോള്‍ ഒരു നാടാകെ വിതുമ്പുന്നതോടൊപ്പം അഭിമാനം കൊള്ളുകയാണ്. രക്തദാനം ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായ ബൈജു ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്. 5 പേര്‍ക്ക് പുതുജീവിതം നല്‍കിയാണ് ബൈജു യാത്രയായത്. മസ്തിഷ്‌ക മരണമടഞ്ഞ ബൈജുവിന്റെ കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ബൈജുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. നാട്ടുകാരനെന്ന നിലയില്‍ ബൈജുവുമായി നല്ല ബന്ധമുണ്ട്. സി.പി.ഐ. എം. പാര്‍ട്ടി അംഗം എന്ന നിലയിലും യുവജന സംഘടനാ പ്രവര്‍ത്തകനെന്ന നിലയിലും വലിയ […]
Read Moreചിക്കാഗോ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ‘കുളങ്ങര അമ്മാമ്മ ‘ ദൈവ സന്നിധിയിലേക്ക് യാത്രയായി
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിന്റെ മുൻപിലുള്ള ഗായകസംഘത്തോട് ചേർന്നുള്ള ബെഞ്ചുകളിൽ വിശുദ്ധ കുർബാനക്ക് മുൻപേ തന്നെ ഉപവിഷ്ഠരാകുന്ന ചട്ടയും മുണ്ടും അണിഞ്ഞ അമ്മച്ചിമാർ ഏവർക്കും ഹൃദയാഹ്ലാദം നൽകുന്ന കാഴ്ചയാണ് . അവരിൽ പ്രധാനിയായിരുന്നു കുളങ്ങര അമ്മാമ്മ. ചട്ടയും മുണ്ടും അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏവർക്കും നിറകാഴ്ചകൾ ആണ് ഈ അമ്മച്ചിമാർ. അമ്മക്കിളികൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ അമ്മച്ചിമാരിൽ മുൻപേ പറന്നവർക്ക് പിന്നാലേ അമ്മാമ്മയും യാത്രയാകുകയാണ് . കഴിഞ്ഞ പത്തു വർഷക്കാലമായി സെന്റ് മേരീസ് […]
Read Moreമുതിർന്ന പത്രപ്രവർത്തകൻ ഐസക് പിലാത്തറ (75)അന്തരിച്ചു.
കണ്ണർ : മുതിർന്ന മാധ്യമ പ്രവർത്ത കനും, ഗ്രന്ഥകാരനും, മലബാറിലെ പ്രമുഖ അൽമായ നേതാവുമായിരുന്ന ഐസക് പിലാത്തറ (75) അന്തരിച്ചു. മലബാറിൽ ലത്തീൻ കത്തോലിക്കാ സഭയുടെ ശക്തനായ വാക്താവായിരൂന്നു. അവിഭക്ത കോഴിക്കോട് രുപത സി.എൽ.സി.യുടെ നേതാവായി ദീർഘകാലം പ്രവർത്തിച്ചു. കോട്ടയത്തു നിന്നുള്ള പൗരധ്വനി വാരികയിലൂടെ പത്രപ്രവർത്തിന് തുടക്കം കുറിച്ചു. തുടർന്ന് മംഗളം വാരികയിലായി.മംഗളം ദിനപ്പത്രത്തിൻ്റെ കണ്ണർ ബ്യുറോ ചീഫായി വിരമിച്ചു. മരിക്കുമ്പോൾ ഭാര്യറിട്ട. അധ്യാപിക ലില്ലി മൂവാറ്റുപുഴ ആരക്കുഴിയിൽ കല്ലേൽ കുടുംബാം ഗമാണ്. മക്കൾ – പ്രിൻസി, […]
Read Moreപണ്ഡിറ്റ് ജസ്‌രാജ് ജി കടന്നുപോയി; ഹിന്ദുസ്ഥാനി സംഗീതത്തിൽ ഒരു യുഗം അവസാനിച്ചിരിക്കുന്നു
ഹിന്ദുസ്ഥാനി സംഗീതത്തിൽ ഒരിക്കലും മാറ്റി വെക്കാനാകാത്ത നാമം. ഈ കാലഘട്ടത്തിൽ മേവതി ഘരാനയുടെ നായകത്വം പണ്ഡിറ്റ് ജസ്‌രാജ് ജി ക്കായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരിൽ ഒരാളാണ് ഗുരുജി പണ്ഡിറ്റ് രമേശ് നാരായൺ ജി. ഈ തലമുറയിലെ പുതിയ ഗായകരിൽപ്പെടുന്നു പണ്ഡിറ്റ് രമേശ് നാരായൺ ജി യുടെ ശിഷ്യനായ ബൃഹസ്പതി സംഗീത വിദ്യാപീഠത്തിലെ ഞങ്ങളുടെ പ്രിയ ഗുരു സബീഷ് ബാല ജി. അതുകൊണ്ട് തന്നെ സംഗീത ലോകത്ത് പിച്ചവെക്കുന്ന ബൃഹസ്പതി സംഗീത വിദ്യാപീഠത്തിലെ വിദ്യാർത്ഥികളായ ഞങ്ങൾക്കോരോരുത്തർക്കും പണ്ഡിറ്റ് ജസ്‌രാജ് […]
Read More