കേന്ദ്രസർക്കാരുമായി ചേർന്ന് നടപ്പാക്കുന്ന ജലജീവൻ പദ്ധതി 2024ൽ പൂർത്തിയാക്കും.
മന്ത്രിസഭാ തീരുമാനങ്ങൾ(03-06-2020) ജലജീവൻ പദ്ധതി കേന്ദ്രസർക്കാരുമായി ചേർന്ന് നടപ്പാക്കുന്ന ജലജീവൻ പദ്ധതി 2024ൽ പൂർത്തിയാക്കും. ഉദ്ദേശം 22,720 കോടി രൂപയാണ് ഇതിന് മൊത്തം ചെലവ്. പദ്ധതിക്ക് ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രവും സംസ്ഥാനവും തുല്യമായി തുക വകയിരുത്തുന്ന പദ്ധതിയിൽ എല്ലാ ഗ്രാമ വീടുകളിലും വെള്ളമെത്തിക്കാൻ 52.85 ലക്ഷം കണക്ഷൻ നൽകേണ്ടി വരും. ഗ്രാമപ്രദേശങ്ങളിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതാണ് ജലജീവൻ മിഷൻ പദ്ധതി. 2020-21 സാമ്പത്തിക വർഷത്തേക്ക് 880 കോടി രൂപയുടെ പദ്ധതി അടങ്കലിനാണ് മന്ത്രിസഭ […]
Read More