തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവർഷത്തെ വരവേൽക്കാം. |മുഖ്യമന്ത്രി
പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീർത്ത ദുരന്തത്തിൻ്റെ അലയൊലികൾ നമ്മുടെ നാടിനെയും ബാധിച്ചു. അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭവും പ്രശ്നങ്ങൾ സൃഷ്ടിച്ചു. കോവിഡ് മഹാമാരി കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളും മുന്നിലുണ്ട്. ഓരോ വെല്ലുവിളിയും നമ്മെ കൂടുതൽ കരുത്തരാക്കുന്നു എന്നാണ് കഴിഞ്ഞ അഞ്ചു വർഷത്തെ അനുഭവങ്ങൾ തെളിയിക്കുന്നത്. പ്രതിബന്ധങ്ങൾ മറികടക്കാൻ ഐക്യത്തോടെയും ആർജ്ജവത്തോടെയും മുന്നോട്ടു […]
Read Moreപ്രതിസന്ധികളുടെയും അതിജീവനത്തിൻ്റെയും വർഷമാണ് കടന്നു പോയത്. ഓരോ പ്രതിസന്ധിയും പുതിയ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള അനുഭവപാഠങ്ങൾ കൂടിയായിരുന്നു.
പരസ്പര സഹകരണത്തോടെ ഇടപെട്ട് പ്രവർത്തിച്ചതിനാൽ നമുക്ക് ഓരോ പ്രതിസന്ധിയെയും മറികടക്കാൻ സാധിച്ചു. പുതുവർഷത്തിലും കൂടുതൽ കരുത്തോടെ എല്ലാ പ്രയാസങ്ങളെയും നേരിടാൻ നമുക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ… K K Shailaja Teacher
Read More2022-ൽ മേരി ചേച്ചിയുടെ കടയുടെ വാടക കൂടാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു…. ഒപ്പം മനുഷ്യരുടെ വില കുറയാതിരിക്കട്ടെയെന്നും!
രാവിലെ മേരി ചേച്ചിയെ കണ്ടിരുന്നു. മില്ല് വാടകയ്ക്കെടുത്ത്, അരി, മല്ലി, മുളക്, മഞ്ഞൾ, ഗോതമ്പ് എന്നിവ പൊടിക്കുകയാണ് ജോലി. റേഷൻ കടയിൽ പച്ചരിയില്ലാത്തതിനാൽ അരി പൊടിപ്പിക്കാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞതിൽ പരിഭവം പറഞ്ഞു. പിന്നെ കറൻറ് ചാർജ് കൂടിയതിൽ വിഷമം പറഞ്ഞു. ഒടുവിൽ 2022-ൽ കടയുടെ വാടക കൂടാതിരുന്നാൽ മതിയായിരുന്നുവെന്ന് പറഞ്ഞ് പുതുവത്സരം ആശംസിച്ചു. 2022-ൽ മേരി ചേച്ചിയുടെ കടയുടെ വാടക കൂടാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു…. ഒപ്പം മനുഷ്യരുടെ വില കുറയാതിരിക്കട്ടെയെന്നും! J Binduraj
Read Moreപുതിയ വർഷം പ്രതീക്ഷയുടേതാണ്. പ്രതിസന്ധികൾക്കിടയിലും കരുത്തോടെ മുന്നേറാൻ ദൈവം നമ്മെ സഹായിക്കട്ടെ. പ്രത്യാശ നിറഞ്ഞ ഒരു വർഷം നമുക്കുണ്ടാകട്ടെ.
2021 കടന്നു പോവുകയും 2022 പടിവാതിൽക്കൽ വന്ന് നിൽക്കുകയും ചെയ്യുമ്പോൾ കഴിഞ്ഞ 365 ദിവസത്തിലെ ഓരോ നിമിഷവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച സർവ്വശക്തനായ ദൈവത്തിന് ഹൃദയം നിറഞ്ഞ നന്ദി.. . ഒപ്പം സ്നേഹവും കരുതലും പ്രാർത്ഥനയും പ്രോത്സാഹനവും തിരുത്തലും ശാസനയും ഒക്കെ നൽകി അകലങ്ങളിലും അടുത്തുമായി” നമ്മുടെ നാടിനോടൊപ്പം” സഞ്ചരിച്ച എൻ്റെ എല്ലാ പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു. പുതിയ വർഷം പ്രതീക്ഷയുടേതാണ്. പ്രതിസന്ധികൾക്കിടയിലും കരുത്തോടെ മുന്നേറാൻ ദൈവം നമ്മെ സഹായിക്കട്ടെ. നിരാശ ലേശം പോലും […]
Read More