പോലീസിന് സുരക്ഷയൊരുക്കാൻ ഫേസ് ഷീൽഡും കോട്ടും

Share News

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. രാപ്പകല്‍ ജോലി ചെയ്യുന്ന ഒരോ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാലാണ് പൊലീസിന്റെ പ്രവര്‍ത്തന ക്രമീകരണത്തില്‍ മാറ്റം വരുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി ഭാരംകുറഞ്ഞ ഫെയ്‌സ്ഷീല്‍ഡുകള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ 2000 ഫെയ്‌സ്ഷീല്‍ഡുകള്‍ ലഭ്യമാക്കി. സാധാരണ മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. മഴയില്‍ നിന്നും വൈറസില്‍ നിന്നും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ഇവ തയാറാക്കുന്നതെന്നും […]

Share News
Read More

കോവിഡ് പ്രതിരോധം:പോലീസിന് ഫേസ്ഷീൽഡ് ലഭ്യമാക്കി

Share News

തി​രു​വ​ന​ന്ത​പു​രം:  കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്ക് ഉപയോഗിക്കുന്നതിന് ഭാരം കുറഞ്ഞതും പുതുമയാര്‍ന്നതുമായ ഫേയ്‌സ് ഷീല്‍ഡുകള്‍ ലഭ്യമാക്കി. MUDITA എന്ന കമ്ബനിയാണ് 2000 ഫെയ്‌സ് ഷീല്‍ഡുകള്‍ പൊലീസിന് ലഭ്യമാക്കിയത്. പ്യൂവര്‍ ഹാര്‍ട്ട്, മരിക്കാര്‍ എന്നീ സ്ഥാപനങ്ങളാണ് അവ സ്‌പോണ്‍സര്‍ ചെയ്തത്. സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഫെയ്‌സ് ഷീല്‍ഡുകള്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. വ്യക്തിശുചിത്വം പാലിക്കുന്നതിന് സഹായകരമായ രീതിയിലാണ് ഫെയ്‌സ് ഷീല്‍ഡുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. പോളി എത്തിലീന്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. 30 ഗ്രാം ഭാരമുള്ള […]

Share News
Read More

ലോ​ക്ഡൗ​ണ്‍ ഇ​ള​വുകൾ ആരും ആ​ഘോ​ഷ​മാ​ക്ക​രു​ത്:മുഖ്യമന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം അ​തീ​വ ഗു​രു​ത​ര​സ്ഥി​തി​വി​ശേ​ഷ​മാ​ണ് മു​ന്നി​ലു​ള്ള​ത്. എ​ന്നാ​ല്‍ ന​മു​ക്ക് അ​തി​ജീ​വി​ച്ചേ മ​തി​യാ​കൂവെന്ന് മുഖ്യമന്ത്രി. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​ല്‍ പ​രി​ഭ്ര​മി​ച്ച്‌ നി​ല്‍​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ സ​ന്നാ​ഹ​ങ്ങ​ള്‍ വ​ലി​യ തോ​തി​ല്‍ വ​ര്‍​ധി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ന്നു​ള്ള​തി​നെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഇ​നി​യും വ​രും. ഒ​രു കേ​ര​ളീ​യ​ന് മു​ന്നി​ലും ന​മ്മു​ടെ വാ​തി​ലു​ക​ള്‍ കൊ​ട്ടി​യ​ട​ക്കി​ല്ല. പ​രി​ഭ്ര​മി​ച്ച്‌ നി​സ്സ​ഹാ​യാ​വ​സ്ഥ പ്ര​ക​ടി​പ്പി​ക്കാ​ന്‍ നാം ​ത​യാ​റ​ല്ല. എ​ല്ലാ​വ​ര്‍​ക്കും കൃ​ത്യ​മാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ല്‍​കും. അ​വ​ര്‍​ക്കു​കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട നാ​ട്ടി​ലേ​ക്ക് പ്ര​വാ​സി​ക​ള്‍ വ​രു​മ്ബോ​ള്‍ ആ​വ​ശ്യ​മാ​യ […]

Share News
Read More

ബാങ്ക് വെട്ടിപ്പുകാരെ ‘സുഖിപ്പിക്കാന്‍’ 6.66 ലക്ഷം കോടി പാവങ്ങളുടെ അക്കൗണ്ടില്‍ 500 ‘ഉലുവ’

Share News

കാര്യം വളരെ സിമ്പിളാണ്. ലോകരാജ്യങ്ങളോടൊപ്പം നമ്മു ടെ രാജ്യവും രണ്ടു ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ഒന്നു ജനങ്ങളുടെ ആരോഗ്യം. ഇനിയും മരുന്നു കണ്ടുപിടിക്കാത്ത ഒരു രോഗത്തിനു മുമ്പില്‍ ഏറെ വികസിത മായ രാജ്യങ്ങള്‍പോലും വിറങ്ങലിച്ചു നില്ക്കുന്നു. രണ്ടാമത്തേതു സാമ്പത്തികമാണ്. മിക്കവാറും രാജ്യങ്ങളെല്ലാം കോവിഡിനു മുമ്പേതന്നെ സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. ഇന്ത്യയുടെ സ്ഥിതിയും മെച്ചമായിരുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണമില്ലാതെ ഞെരുങ്ങുന്നു. സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ട കേന്ദ്രമാകട്ടെ മനസ്സ് തുറക്കുന്നില്ല. ജിഎസ്ടി യുടെ സംസ്ഥാനവിഹിതംപോലും കുടിശ്ശികയാണ്. കേന്ദ്രം കാശ് വാരിക്കൂട്ടിയ ഇന്ധന കച്ചവടത്തിന്റെ […]

Share News
Read More

ഇന്ന് കേരളത്തിൽ 42 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

Share News

ചികിത്സയിലുള്ളത് 216 പേർഇതുവരെ രോഗമുക്തി നേടിയവർ 512 42 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ 12, കാസര്‍കോട് 7, കോഴിക്കോട്, പാലക്കാട് 5 വീതം, തൃശൂര്‍, മലപ്പുറം 4 വീതം, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് എത്തിയവരാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നു വന്ന ഓരോരുത്തര്‍ക്ക് രോഗബാധയുണ്ടായി. വിദേശത്തുനിന്നു വന്ന 17 പേര്‍ക്കാണ് കോവിഡ് 19 പോസിറ്റീവായത്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കംമൂലം. […]

Share News
Read More

ഭിന്നശേഷിക്കാർക്ക് “കരുതലോടെ മുന്നേറാം” പദ്ധതിയുമായി സഹൃദയ

Share News

അങ്കമാലി : കോവിഡ് – 19 മൂലമുള്ള ലോക്ക്ഡൗൺ സാഹചര്യത്തിൽ ഇളവുകൾ അനുവദിച്ചെങ്കിലും, പുറത്തിറങ്ങാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾക്ക് കരുതൽ സഹായവുമായി സഹൃദയ. എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “കരുതലോടെ മുന്നേറാം” എന്ന പദ്ധതിയിലൂടെയാണ് ഭിന്നശേഷിക്കാർക്ക് 350 ഭക്ഷണകിറ്റുകളും, 1500 ഹൈജീൻ കിറ്റുകളും വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം റോജി. എം. ജോൺ എം.എൽ.എ നിർവഹിച്ചു. പ്രതിസന്ധിഘട്ടങ്ങളിൽ കരുതലായി എത്തുന്ന സഹൃദയയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. പ്രളയകാലത്തും, അതുപോലെതന്നെ ലോക്ക്ഡൗൺ […]

Share News
Read More

ലോക്ക് ഡൗണിൽ തലശ്ശേരി അതിരൂപത ലഭ്യമാക്കിയത് 2.28 കോടി രൂപയുടെ സഹായം

Share News

തലശ്ശേരി: ലോക്ഡൗൺ കാലത്ത് തലശ്ശേരി അതിരൂപതയിലെ ഇടവകകളും സന്യാസി സമൂഹവും സ്ഥാപനങ്ങളും ചേർന്ന് ഇതിനോടകം ലഭ്യമാക്കിയത് 2.28 കോടി രൂപയുടെ സഹായം. സഹായധനമായി 2242 പേർക്ക് 62.65 ലക്ഷം രൂപ എത്തിച്ചു. 10388 കുടുംബങ്ങൾക്കു ഭക്ഷ്യകിറ്റ് നൽകാന്‍ 70.95 ലക്ഷം രൂപ ചെലവിട്ടു. 1004 പേർക്കു ചികിത്സാ സഹായമായി 32.56 ലക്ഷം രൂപ നൽകി. ഒന്നരലക്ഷം മാസ്ക്കുകൾ നിർമിച്ചു നൽകി. പ്രതിരോധ ഉപകരണങ്ങളും സാനിറ്റൈസറും വിതരണം ചെയ്യാൻ 54.87 ലക്ഷം രൂപ ചെലവിട്ടു. കണ്ണൂർ, കാസർകോട് ജില്ലകളിലാണു സഹായമെത്തിച്ചത്. അതിരൂപതയുടെ […]

Share News
Read More

നാട്ടിലേക്ക് യാത്രക്കൊരുങ്ങി നിൽക്കുന്ന ഈ രണ്ട് ഗർഭിണികളും ഒരു സ്വകാര്യ ഹോസ്പിറ്റളിലെ മാലാഖമാർ ആയിരുന്നു

Share News

കുറച്ച് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ രണ്ടു സഹോദരിമാർ ഇന്ന് വീടണഞ്ഞു. ഒരാഴ്ച്ച മുന്നേ കുവൈറ്റിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയും എന്റെ സുഹൃത്തുമായ മനോജ്‌ തോമസിന്റെ Manoj Thomas ഒരു മെസ്സേജ് ഉണ്ടായിരുന്നു. കോട്ടയം സ്വദേശിയായ ഗർഭിണി ആയ ഒരു സഹോദരിക്ക് നാട്ടിൽ പോകാൻ സൗകര്യം സാധിക്കുമോ എന്നതായിരുന്നു അത്. നോർക്കയിലും അതുപോലെ എംബസിയിലും നേരത്തെ രജിസ്റ്റർ ചെയ്തിട്ടും ആഴ്ച്ചകളായിട്ട് യാതൊരു കൺഫർമേഷൻ മെസ്സേജോ മറ്റു ഔദ്യോഗിക റിപ്പോർട്ടോ അവർക്ക് വന്നിട്ടില്ലായിരുന്നു. പിന്നീട് അപേക്ഷകയോട് ഈ കാര്യം അന്വേഷിച്ചപ്പോൾ […]

Share News
Read More

എയർപോട്ടുകളിൽ എട്ടു ഇൻഫ്രാറെഡ് വാക്ക് ത്രൂ തെർമ്മൽ സ്‌കാനറുകൾ

Share News

നാല് പ്രധാന എയർപോർട്ടുകളിലും ഒരു റെയിൽവേ സ്റ്റേഷനിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയ എട്ട് വാക്ക് ത്രൂ തെർമൽ സ്‌കാനറുകൾ കെ.എം.എസ്.സി.എൽ. മുഖേന വാങ്ങിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം) നെടുമ്പാശേരി വിമാനത്താവളം, കോഴിക്കോട് വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കണ്ണൂർ വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കോഴിക്കോട് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് വാക്ക് ത്രൂ തെർമൽ സ്‌കാനറുകൾ സ്ഥാപിക്കുന്നത്. കോവിഡ്-19 വ്യാപന കാലത്ത് തിരക്കേറിയ എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, മറ്റ് പ്രധാന […]

Share News
Read More

മുംബൈയുടെ മനസ്സറിഞ്ഞ് മോഹന്‍ലാല്‍ ; കരുതലായി വിശ്വ ശാന്തി ഫൗണ്ടേഷൻ ; ചേരി പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്തു

Share News

കോവിഡ് -19 നെതിരെ പോരാടാനുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ( ബിഎംസി) കീഴിലുള്ള ആശുപത്രികള്‍ക്ക് പിപിഇ കിറ്റുകള്‍ സംഭാവന ചെയ്താണ് മലയാളത്തിന്റെ മഹാനടന്‍ തന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷവേള ധന്യമാക്കിയത്. മുംബൈയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം നടന്നുകൊണ്ടിരിക്കുന്ന ധാരാവിയിലും ഇതര ചേരി പ്രദേശങ്ങള്‍ക്കും അടുത്തുള്ള ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. സയണിയിലെ ലോക്മന്യ തിലക് ഹോസ്പിറ്റല്‍, താനെയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രി എന്നിവടങ്ങളിലാണ് […]

Share News
Read More