കേന്ദ്ര സർക്കാർ കേരളത്തെ അഭിനന്ദിച്ചിട്ടില്ല:കേന്ദ്രമന്ത്രി വി. മുരളീധരന്‍
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. കേന്ദ്രം കേരളത്തിന് അയച്ച കത്തിലെ കോംപ്ലിമെന്റ് എന്ന വാക്ക് അഭിനന്ദനമല്ലെന്നും മുരളീധരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.പ്രായോഗിക നടപടി സ്വീകരിക്കണം എന്നാണ് കേന്ദ്രം പറഞ്ഞത്. കോംപ്ലിമെന്റ്, കണ്‍ഗ്രാജുലേഷന്‍സ് എന്നീ രണ്ട് വാക്കുകളുടെയും അര്‍ത്ഥം രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട അപ്രായോഗിക സമീപനം മാറ്റിയതിനെയാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. മണ്ടത്തരം മനസ്സിലാക്കിയതിന് കോംപ്ലിമെന്റ് എന്നാണ് കത്തിലെ ഉള്ളടക്കമെന്ന് വി മുരളീധരന്‍ […]
Read Moreകോവിഡ്:രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 17,296 പേര്‍ക്ക്
ന്യൂഡല്‍ഹി : രാജ്യത്തെയാകെ ഭീതി പടർത്തി കോവിഡ് രോഗവ്യാപനം ദിനംപ്രതി ഉയരുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചു ലക്ഷത്തോട് അടുത്തു. ഇതുവരെ 4,90,401 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,89,463 എണ്ണം ആക്ടീവ് കേസുകളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചത് 407 പേരാണ്. ഇതോടെ രാജ്യത്തെ കോവിഡ് […]
Read Moreപ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി:അതിർത്തിയിൽ ഉണ്ടായ ഇന്ത്യ-ചൈന സംഘർഷത്തെ കുറിച്ച് സംസാരിക്കുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂക്ഷിച്ച് വാക്കുകള്‍ പ്രയോഗിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ചൈനയ്ക്കു സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കുന്നതാവരുതെന്ന് മന്‍മോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് നയതന്ത്രത്തിനും നിര്‍ണായക നേതൃത്വത്തിനും പകരമാവില്ലെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനിടെ ജീവന്‍ നഷ്ടമായ സൈനികര്‍ക്കു പ്രധാനമന്ത്രി നീതി ഉറപ്പാക്കാക്കണം. അതില്‍ക്കുറഞ്ഞ് എന്തും രാജ്യത്തിന്റെ വിശ്വാസത്തോടുള്ള വഞ്ചനയായിരിക്കുമെന്ന് മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. ചൈന […]
Read Moreരാജ്യത്ത് 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത് 14,821 കോവിഡ് കേസുകൾ
ന്യൂഡല്‍ഹി: രാജ്യത്ത് ദിനം പ്രതി കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും വർധിക്കുന്നു. കഴിഞ്ഞ ഒരു ദിവസത്തിനുള്ളിൽ 14,821 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 445 മരണം റിപോര്‍ട്ട് ചെയ്തു. ഇതുവരെയുള്ള പ്രതിദിന മരണനിരക്കിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4.25 ലക്ഷം കടന്നു. ഇതില്‍ 1,74,287 പേര്‍ ചികില്‍സയില്‍ തുടരുന്നു. 2,37,196 പേര്‍ രോഗമുക്തരായി. 13,699 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാകുന്നു. ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, […]
Read Moreനിയന്ത്രണരേഖയില്‍ പാക് ഷെല്ലാക്രമണം; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ജമ്മു കശ്‍മീരില്‍ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാന്‍റെ ഷെല്ലാക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്‍മീരിലെ രജൗരിയില്‍ തിങ്കളാഴ്‍ച രാവിലെയാണ് ആക്രമണമുണ്ടായത്. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയതായി ഇന്ത്യന്‍ പ്രതിരോധ വക്താവ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു. തിങ്കളാഴ്‍ച പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമണമുണ്ടായത്
Read Moreഡല്‍ഹിയില്‍ ഇന്ന് 3,000 പുതിയ കൊവിഡ് കേസുകള്‍; തമിഴ്‌നാട്ടില്‍ 2,532 രോഗികള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 3,000 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ, ആകെ രോഗികള്‍ 59,746 ആയി. 63 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 2175 ആയി. 33,013 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. തമിഴ്‌നാട്ടില്‍ പ്രതിദിന ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2,532 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 53 പേര്‍ മരിച്ചു. ആകെ കൊവിഡ് കേസുകള്‍ 59,377 ആയി ഉയര്‍ന്നു. 25,863 ആണ് സജീവ കേസുകള്‍. 757 പേര്‍ […]
Read Moreകെ.സി. വേണുഗോപാല്‍ രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍നിന്നാണ് അദ്ദേഹം തെരഞ്ഞെടുത്തത്.മറ്റ് സ്ഥാനാര്‍ത്ഥികളുടെ ഫലം പുറത്തുവന്നിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് നേരത്തെ പറഞ്ഞിരുന്നു. തങ്ങളുടെ എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
Read Moreരാജ്യസഭയിലെ 19 സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡല്‍ഹി: രാജ്യസഭയിലെ 19 സീറ്റിലേക്കുള്ള വെട്ടെടുപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിലെ അംഗബലമനുസരിച്ച് പകുതിയോളം സീറ്റില്‍ ഭരണകക്ഷിയായ ബിജെപി സഖ്യത്തിന് വിജയപ്രതീക്ഷയുണ്ട്. മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും കെ.സി. വേണുഗോപാല്‍, ദിഗ്വിജയ് സിംഗ് ബിജെപിയില്‍നിന്നും ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് തെരഞ്ഞെടുപ്പിലെ ശ്രദ്ധേയരായ സ്ഥാനാര്‍ത്ഥികള്‍. രാജസ്ഥാനില്‍ നിന്നാണ് വേണുഗോപാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡ കര്‍ണാടകയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് വീതവും […]
Read Moreമാറ്റമില്ല:ഇന്ധനവില വർധനവിന്റെ 13ാം ദിനം
ന്യൂഡൽഹി: തുടർച്ചയായ 13ാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 56 പെസയും ഡീസൽ ലിറ്ററിന് 60 പൈസയുമാണ് വർധിപ്പിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വില ഇനി പറയുംവിധമാണ്.പെട്രോൾ ലിറ്ററിന് 78.53 രൂപ. ഡീസൽ 72.97 രൂപ. 13 ദിവസത്തിനിടെ ഒരു ലിറ്റർ പെട്രോളിന് 7.09 രൂപയും ഒരു ലിറ്റർ ഡീസലിന് 7.28 രൂപയുമാണ് കൂടിയത്.
Read More