സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസ്, ബിജെപി ശ്രമമെന്ന് യെച്ചൂരി

Share News

ന്യൂഡല്‍ഹി:സ്വര്‍ണക്കടത്തു കേസിന്റെ പേരിൽ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ്‌ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യാജമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നു,ഇതിനുള്ള കോണ്‍​ഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമത്തെ ജനം പരാജയപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിലാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചിരിക്കുന്നത്. ഈ കേസ് കേരള സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതല്ല. സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പൈടുകയും അതിനു ശേഷം എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. […]

Share News
Read More

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ല​ക്ഷം ക​ട​ന്നു

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,916 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 13,36,861 ആ​യി. ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 757 പേ​ര്‍ കൂ​ടി രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. ആ​കെ മ​ര​ണം 31,358. നി​ല​വി​ല്‍ 4,56,071 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ 8,49,431 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 3,57,117 ആ​യി. സം​സ്ഥാ​ന​ത്ത് ആ​കെ 13,132 പേ​ര്‍ മ​രി​ച്ചു. […]

Share News
Read More

കോവിഡ്:മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തിങ്കളാഴ്ച

Share News

ഡല്‍ഹി :രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ചു. തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കുമെന്നാണ്സൂചന. പ്രതിരോധപ്രവര്‍ത്തനം സംബന്ധിച്ചും തുടര്‍ന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോ​ഗത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ച്ചയായി രാജ്യത്ത് അരലക്ഷത്തിനടുത്ത് ആളുകള്‍ രോഗബാധിതരാകുന്നതും, മരണനിരക്ക് ക്രമാതീതമായി ഉയരുന്നതും പരിഗണിച്ച്‌ വീണ്ടും സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ ഭരണതലത്തില്‍ ആലോചനകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജ്യത്തെ സാമ്ബത്തിക സ്ഥിതി തകരും എന്നതു ചൂണ്ടിക്കാട്ടി വ്യവസായ ലോകം ഇതിനെ എതിര്‍ക്കുന്നുണ്ട്. രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, […]

Share News
Read More

ഇന്ത്യയുടെ കോവിഡ് വാക്സിൻ പരീക്ഷണം എയിംസില്‍ ആരംഭിച്ചു

Share News

ന്യൂഡല്‍ഹി:ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു. ഡല്‍ഹി എയിംസിലാണ് പരീക്ഷണം ആരംഭിച്ചത്. വാക്‌സിന്റെ ആദ്യ ഡോസ് 30 വയസുള്ള യുവാവിനാണ് നല്‍കിയത്. വാക്‌സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായി രജിസ്റ്റര്‍ ചെയ്തിരുന്നവരില്‍ നിന്ന് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇയാള്‍ക്ക് ആദ്യ ഡോസ് നല്‍കിയത്. രണ്ടാഴ്ചത്തേക്ക് ഇയാളെ നിരീക്ഷണത്തിലാക്കും. ഐസി‌എം‌ആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സഹകരിച്ച്‌ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് എന്ന കമ്ബനിയാണ് കോവാക്സിന്‍, വികസിപ്പിച്ചെടുത്ത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌ […]

Share News
Read More

24 മണിക്കൂറിനിടെ രാജ്യത്ത് അരലക്ഷത്തിനടുത്ത് രോഗബാധിതര്‍

Share News

ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 49,310 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുത്തു. ഇതുവരെ 12,87,945 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,40,135 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണ്. 8,17,209 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 740 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് […]

Share News
Read More

..അതുകൊണ്ട് നമുക്ക് സ്വന്തമായി ഒരു സെൽഫ് ലോക്ക് ഡൌൺ പോളിസി എടുക്കാവുന്നതേ ഉള്ളൂ.

Share News

കൊറോണക്കാലം: ഇനി വരുന്ന ഇരുപത്തി എട്ടു ദിവസങ്ങൾ. കൊറോണക്കാലം വന്നപ്പോൾ മുതൽ അടുത്ത പതിനാലു ദിവസം അല്ലെങ്കിൽ മൂന്നു മാസം നിർണ്ണായകമാണ് എന്നൊക്കെ പലപ്പോഴും നമ്മൾ കേട്ടു. ഇന്നിപ്പോൾ കേരളം ആയിരം കടന്ന സ്ഥിതിക്ക് ഞാൻ ഒരു അഭിപ്രായം പറയാം. കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന ഇരുപത്തി എട്ടു ദിവസങ്ങൾ. ഇന്നിപ്പോൾ കേരളത്തിൽ ഒരു ദിവസം ആയിരം കേസുകളുമായി കൊറോണ മഹാമാരി മാനസികമായ ഒരു അതിർത്തി കടക്കുകയാണ്. .ഇനിയിത് ആയിരത്തി അഞ്ഞൂറോ […]

Share News
Read More

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് സ്ഥിരീകരിച്ചത് 37,724 പേ​ര്‍​ക്ക്.

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 12 ല​ക്ഷ​ത്തി​ലേ​ക്ക്. 24 മ​ണി​ക്കൂ​റി​നി​ടെ 37,724 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 648 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോഗികളുടെ എ​ണ്ണം 11,92,915 ആ​യി. രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 28,732 ആ​യി ഉ​യ​ര്‍​ന്നു. 4,11,133 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 7,53,050 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3,27,031 ആ​യി. 12,276 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ​യും സ്ഥി​തി മോ​ശ​മാ​ണ്. 1,80,643 പേ​ര്‍​ക്കാ​ണ് […]

Share News
Read More

എൻ95 മാസ്കുകൾ കോവിഡ് തടയില്ലെന്ന് കേന്ദ്രം

Share News

ന്യൂഡൽഹി: വാൽവുള്ള എൻ 95 മാസ്കുകൾ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇക്കാര്യം വ്യക്തമാക്കിയും തുണികൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കാൻ നിർദേശിച്ചു സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്രം കത്തയച്ചു. എൻ 95 മാസ്കിലെ വാൽവുകൾ വഴി വൈറസ് പുറത്തുകടക്കാം. വാൽവുള്ള മാസ്ക് ഉപയോഗിച്ചാൽ വൈറസ് പടരുന്നത് തടയാനാവില്ല. അതിനാൽ ആരോഗ്യ പ്രവർത്തകർ ഒഴികെയുള്ള പൊതുജനങ്ങൾ വാൽവ് റെസ്പിറേറ്ററുകൾ ഉള്ള മാസ്കുകൾ ഒഴിവാക്കണം. വീട്ടിൽ ഉണ്ടാക്കിയതടക്കമുള്ള തുണി മാസ്കുകൾ പ്രോത്സാഹിപ്പിക്കണം -ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഓഫ് […]

Share News
Read More

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 40425 പേര്‍ക്ക്.

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു. ഇതുവരെ 11,18,043 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27497 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 40425 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റദിവസം 40000ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയത്ത് 681 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 3,90,459 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം […]

Share News
Read More