ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ടം: ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഒരാള്‍ കൂടി മരിച്ചു

Share News

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ​ചികി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഒരാള്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷന്‍ (67) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഭാര്യയും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഈ മാസം ഏഴിനാണ് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ട‌ത്. പൈലറ്റ് ഡിവി സാഠേയിം യാത്രക്കാരുമടക്കം […]

Share News
Read More

മലപ്പുറം കലക്ടര്‍ക്കും ഡെപ്യൂട്ടി കലക്ടര്‍ക്കും കോവിഡ്

Share News

മ​ല​പ്പു​റം: മലപ്പുറം ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ 22 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും രോഗം സ്ഥി​രീ​ക​രി​ച്ചു. ആൻ്റിജൻ പരിശോധനയിലാണ് കലക്ടര്‍ക്ക് കൊവിഡ് പൊസിറ്റീവായത് . മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്ബ​ര്‍​ക്ക​പ​ട്ടി​ക​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. ക​രി​പ്പൂ​രി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ക​ള​ക്ട​ര്‍ നേ​ര​ത്തെ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി​രു​ന്നു. മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. അ​ബ്ദു​ല്‍ ക​രീ​മി​ന് കഴിഞ്ഞ ദിവസ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇദ്ദേഹവും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യിരുന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​ണ്‍​മാ​നും നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ചി​രു​ന്നു.

Share News
Read More

ആംബുലൻസുകൾ എത്തിത്തുടങ്ങുന്നതിനു മുൻപ് ഇതായിരുന്നു കൊണ്ടോട്ടിയിലെ സീൻ

Share News

കാഴ്ചക്കാരായി നോക്കി നിൽക്കാതെ കോരിച്ചൊരിയുന്ന മഴയിലും സ്വന്തം വാഹനങ്ങൾ ആംബുലൻസുകളാക്കി മാറ്റി കൂടപ്പിറപ്പുകളുടെ ജീവൻ രക്ഷിക്കാൻ ചീറിപ്പാഞ്ഞ കൊണ്ടോട്ടിയിലെ നന്മനിറഞ്ഞ മനുഷ്യരെ.. നിങ്ങൾക്ക്‌ ആദരവ് അർപ്പിക്കുന്നു.

Share News
Read More

വിമാനാപകടം; മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ സഹായം – മുഖ്യമന്ത്രി

Share News

പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ആശ്വസധനം അനുവദിക്കുമെന്നും പരിക്ക് പറ്റിയവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിക്ക് പറ്റിയവര്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിചാരിതമായ ദുരന്തമാണ് സംഭവിച്ചത്. 184 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 190 പേരാണ് അപകടം സംഭവിച്ച വിമാനത്തില്‍ ഉണ്ടായിരുന്നത്. 18 പേര്‍ മരണപ്പെട്ടു. […]

Share News
Read More

പന്തീരായിരം വനത്തില്‍ ഉരുള്‍പൊട്ടല്‍: കാഞ്ഞിരപ്പുഴ നിറഞ്ഞൊഴുകുന്നു, ജാഗ്രതപാലിക്കാൻ നിര്‍ദേശം

Share News

മലപ്പുറം: അതിശക്തമായ മഴയെത്തുടര്‍ന്ന മലപ്പുറം നിലമ്പൂർ പന്തീരായിരം വനമേഖലയില്‍ ഉരുള്‍പൊട്ടല്‍.. ചാലിയാര്‍ പഞ്ചായത്തിലെ ആഢ്യന്‍പാറയുടെ മേല്‍ഭാഗത്തു വെള്ളരിമലയടിവാരത്താണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം. ഉരുള്‍പൊട്ടലില്‍ ഉണ്ടായ മലവെള്ളപാച്ചിലില്‍ കാഞ്ഞിരപ്പുഴയിലും കുറുവന്‍പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. അഗ്നിശമന സേന സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. പ്രദേശത്തെ ജനങ്ങളെയും നിലയത്തിലെ ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. സംസ്ഥാനത്ത് അതി തീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയുരുന്നു. ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ചു വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. […]

Share News
Read More

ആദ്യം കിട്ടുന്ന സമ്മാനം എക്കാലത്തെയും നിധിയാണ്.

Share News

ആദ്യം കിട്ടുന്ന സമ്മാനം എക്കാലത്തെയും നിധിയാണ്. ഏതൊരു കലാകാരനും നടന്നുകയറാനുള്ള ചവിട്ടുപടിയാണത്. അന്ന് നിലമ്പൂരിലെ കിൻസ് ഹോട്ടലിന്റെ മട്ടുപ്പാവിൽ ലയൺസ്‌ ക്ലബ് ഒരുക്കിയ വേദിയിൽ നടത്തിയ മാജിക് ഷോ കഴിഞ്ഞ് ഡോക്ടർ ജോയിക്കുട്ടി മുക്കട എന്നെ വേദിയിലേക്ക് വിളിച്ചു. ലയൺസ്‌ ക്ലബ്ബിന്റെ ഡിസ്ട്രിക്ട് ഗവർണർ എന്റെ കൈയിൽ ഒരു കപ്പ് സമ്മാനമായി തന്നു. മാജിക് ഷോ ഇഷ്ടപ്പെട്ടു എന്ന് മൈക്കിൽ പറഞ്ഞു. ആ സമ്മാനം നിധി പോലെ ഇന്നും എന്റെ അരികിലുണ്ട്. അഭിനന്ദന വാക്കുകൾ കാതിലുണ്ട്. നന്ദി […]

Share News
Read More

നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു

Share News

മ​ല​പ്പു​റം: പ്ര​ശ​സ്ത നാ​ട​ന്‍​പാ​ട്ട് ക​ലാ​കാ​ര​ന്‍ ജി​തേ​ഷ് ക​ക്കി​ടി​പ്പു​റം അന്തരിച്ചു.കരള്‍ രോഗബാധിതനായിമെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചികില്‍സയിലായിരുന്നു.ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മലപ്പുറം ചങ്ങരംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ആവേശത്തിലാറാടിച്ച ‘കൈതോല പായവിരിച്ച്‌’ എന്ന നാടന്‍പാട്ടിന്റെ രചയിതാവാ​ണ് ഇ​ദ്ദേ​ഹം.ടെലിവിഷന്‍ പോഗ്രാമുകളിലൂടെയാണ് ജിതേഷിനെ പുറംലോകമറിഞ്ഞത്.മൃതദേഹം കോവിഡ് പരിശോധനാഫലം വന്നശേഷമായിരിക്കും സംസ്‌കാരം. കൈതോല, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ..(നാടകം – ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കഥ പറയുന്ന താളിയോലകള്‍ ‘ […]

Share News
Read More

മ​ല​പ്പു​റ​ത്ത് പനി ബാധിച്ച്‌ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Share News

മലപ്പുറം:മ​ല​പ്പു​റ​ത്ത് പനി ബാധിച്ച്‌ 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം തിരൂര്‍ പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കുട്ടിയുടെ അമ്മയുടെയും സ്രവവും പരിശോധിക്കുമെന്നാണ് സൂചന.

Share News
Read More

സി.എസ്.ആർ ടെക്‌നീഷ്യൻ താത്കാലിക ഒഴിവ്

Share News

മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സി.എസ്.ആർ ടെക്‌നീഷ്യൻ തസ്തികയിൽ ഓപ്പൺ മുൻഗണന വിഭാഗത്തിനും, മുസ്ലിം മുൻഗണന വിഭാഗത്തിനുമായി സംവരണം ചെയ്ത ഓരോ താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്. എസ്.എസ്.എൽ.സി പാസ്, എൻ.ടി.സി ഇൻ ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെഡിക്കൽ ഇലക്‌ട്രോണിക് ടെക്‌നോളജി, സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഒരു വർഷത്തെ സി.എസ്.ആർ ടെക്‌നോളജി അപ്രന്റീസ് കോഴ്‌സ് എന്നിവയാണ് യോഗ്യത. പ്രായപരിധി 2020 ജനുവരി ഒന്നിന് 18നും 41നും മദ്ധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, […]

Share News
Read More

മലപ്പുറത്ത് മൂന്ന് മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചു.

Share News

മലപ്പുറം: മലപ്പുറത്ത് സമ്പർക്ക വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ മൂന്ന് മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചു.കൊണ്ടോട്ടി, പെരിന്തല്‍മണ്ണ പൂപ്പലം, തിരൂര്‍ മാര്‍ക്കറ്റുകളാണ് താത്ക്കാലികമായി അടച്ചത്. കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി കണ്ടെയ്ന്റ്മെന്റ് സോണ്‍ ആക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിക്ക് ശുപാര്‍ശ നല്‍കി. തൊഴിലാളികള്‍ കൂടുതല്‍ ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. രോഗ വ്യാപനം തടയാന്‍ വീടുകള്‍ തോറും പരിശോധന നടത്തും. തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ […]

Share News
Read More