മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഡോ. പോള്‍ മുണ്ടോളിക്കൽ

Share News

മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഡോ. പോള്‍ മുണ്ടോളിക്കലും പ്രൊക്യുറേറ്റര്‍ (ഫിനാന്‍സ് ഓഫീസര്‍) ആയി റവ. ഫാ. ജോണ്‍ പൊന്‍പാറക്കലും നിയമിതരായി. മാനന്തവാടി രൂപതയിലെ 2020-21 വര്‍ഷത്തെ വൈദികരുടെ സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ നിയമനങ്ങള്‍ രൂപതാദ്ധ്യക്ഷന്‍ നടത്തിയിരിക്കുന്നത് .റവ. ഡോ. പോള്‍ മുണ്ടോളിക്കല്‍ ബഹുമാനപ്പെട്ട പോള്‍ മുണ്ടോളിക്കലച്ചന്‍ 1951 ഒക്ടോബര്‍ 16-ന് മുണ്ടോളിക്കല്‍ ജോസഫ് – ഏലിക്കുട്ടി ദമ്പതികളുടെ എട്ടുമക്കളില്‍ മൂത്തയാളായി തൊടുപുഴ ഏഴല്ലൂരില്‍ ജനിച്ചു. 1978-ല്‍ മാനന്തവാടി രൂപതയ്ക്കു വേണ്ടി വൈദികനായ ശേഷം മാനന്തവാടി […]

Share News
Read More

ഒരു വീട്ടില്‍ ഒരു ഫല വൃക്ഷം എന്ന പദ്ധതിക്ക് ന്യൂനപക്ഷ മോര്‍ച്ച തുടക്കം കുറിച്ചൂ

Share News

കോട്ടയത്ത് ഇന്നലെ രാവിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിന് വൃക്ഷത്തൈ ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്‍റ് നോബിള്‍ മാത്യൂ , ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ഡോക്ടര്‍ ജോജി ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചൂ ശേഷം വിവിധ ഭവനങ്ങളിലും ആശ്രമങ്ങളിലും ആയി ആയിരത്തോളം തൈ വിതരണം ചെയ്തൂ വാഴൂര്‍ തീര്‍ത്ഥപദാശ്രമത്തിലെത്തി സ്വാമി ഗരുഡധ്വജാനന്ദയ്ക്ക് വൃക്ഷത്തൈ കൈമാറി. .ബി ജെ പി ജില്ലാ പ്രസിഡന്‍റ് നോബിള്‍ മാത്യൂ,ന്യൂനപക്ഷ മോര്‍ച്ച […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Share News

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ […]

Share News
Read More

വീണ്ടും കേരളം മാതൃക: നേരം പുലരും മുമ്പ് മരുന്നുമായി ഫയര്‍ഫോഴ്‌സ്

Share News

പല കാര്യങ്ങളിലും കേരളം ലോകത്തിന് മാതൃകയാകുമ്പോള്‍ സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ഒറ്റ രാത്രി കൊണ്ട് കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നെത്തിച്ച് മാതൃക സൃഷ്ടിക്കുകയാണ് ഫയര്‍ഫോഴ്‌സ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും ആര്‍.സി.സി.യുടേയും യുവജന കമ്മീഷന്റേയും സഹകരണത്തോടെ ഫയര്‍ഫോഴ്‌സ് ഇതുവരെ 1800 ഓളം രോഗികള്‍ക്ക് 16 ലക്ഷത്തോളം രൂപയുടെ മരുന്നാണെത്തിച്ചത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആര്‍.സി.സി.യുടെ സഹകരണത്തോടെ 22-ഉം തമിഴ്‌നാട്ടില്‍ കന്യാകുമാരിയിലും കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. ഈ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ള രോഗികള്‍ക്കുള്ള കീമോതെറാപ്പി […]

Share News
Read More

കേന്ദ്രസർക്കാരുമായി ചേർന്ന് നടപ്പാക്കുന്ന ജലജീവൻ പദ്ധതി 2024ൽ പൂർത്തിയാക്കും.

Share News

മന്ത്രിസഭാ തീരുമാനങ്ങൾ(03-06-2020) ജലജീവൻ പദ്ധതി കേന്ദ്രസർക്കാരുമായി ചേർന്ന് നടപ്പാക്കുന്ന ജലജീവൻ പദ്ധതി 2024ൽ പൂർത്തിയാക്കും. ഉദ്ദേശം 22,720 കോടി രൂപയാണ് ഇതിന് മൊത്തം ചെലവ്. പദ്ധതിക്ക് ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രവും സംസ്ഥാനവും തുല്യമായി തുക വകയിരുത്തുന്ന പദ്ധതിയിൽ എല്ലാ ഗ്രാമ വീടുകളിലും വെള്ളമെത്തിക്കാൻ 52.85 ലക്ഷം കണക്ഷൻ നൽകേണ്ടി വരും. ഗ്രാമപ്രദേശങ്ങളിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതാണ് ജലജീവൻ മിഷൻ പദ്ധതി. 2020-21 സാമ്പത്തിക വർഷത്തേക്ക് 880 കോടി രൂപയുടെ പദ്ധതി അടങ്കലിനാണ് മന്ത്രിസഭ […]

Share News
Read More

ഡിസംബറിൽ ആരംഭിക്കുന്ന കൊച്ചി വാട്ടർ മെട്രോയിൽ ഉപയോഗിക്കുക ഇലക്ട്രിക് ബോട്ടുകൾ: മുഖ്യമന്ത്രി

Share News

ഡിസംബറിൽ ആരംഭിക്കുന്ന കൊച്ചി വാട്ടർ മെട്രോയിൽ ഇലക്ട്രിക് ബോട്ടുകളാവും ഉപയോഗിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊച്ചി മെട്രോയ്ക്ക് ആവശ്യമുള്ള 30 ശതമാനം ഊർജം സോളാർ വഴിയാണ് ഉത്പാദിപ്പിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ ഇത് 60 ശതമാനം ആക്കും. സംസ്ഥാനത്ത് മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ ഇലക്ട്രിക് വാഹനത്തിന്റെ ഉപയോഗം കൂട്ടാനാണ് സർക്കാർ തീരുമാനം. 2025 ഓടെ ആറായിരത്തോളം ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുകയാണ് ലക്ഷ്യം. […]

Share News
Read More

കാലവര്‍ഷ ദുരന്തനിവാരണം; മുന്നൊരുക്കങ്ങള്‍ വിലയിരുത്തന്നതിന് മന്ത്രി ജി.സുധാകരന്‍റെഅധ്യക്ഷതയില്‍ യോഗം

Share News

ആലപ്പുഴ: കോവിഡിന്‍റ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള് ഒരുക്കുന്നതിനും ‍ മറ്റ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എ.എം.ആരിഫ് എം.പി, എം.എല്‍.എമാരായ സജി ചെറിയാന്‍, ആര്‍.രാജേഷ്, യു.പ്രതിഭ, ഷാനിമോള്‍ ഉസ്മാന്‍ , ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, പ്രതിപക്ഷ നേതാവിന്‍റെ പ്രതിനിധി ജോണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു. പ്രകൃതിക്ഷോഭം, കടൽക്ഷോഭം എന്നിവ മൂലം ദുരിതശ്യാസ ക്യാമ്പുകൾ തുറക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യത […]

Share News
Read More

സ്ഥാനമൊഴിയില്ല:നിലപാട് ആവർത്തിച്ച് ജോസ് കെ മാണി

Share News

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറ്റവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ ഭിന്നത കനക്കുന്നു.പദവി ജോസഫ് വിഭാഗത്തിന് കൈമാറില്ലെന്ന്‌ ജോസ് കെ മാണി അറിയിച്ചു . യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല. ജോസഫ് വിഭാഗവുമായി ഇക്കാര്യത്തില്‍ ധാരണയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാലായിലെ തോല്‍വിക്ക് കാരണം ജോസഫ് പക്ഷം ചതിച്ചതാണെന്ന് ചര്‍ച്ചയില്‍ ജോസ് വ്യക്തമാക്കി. അങ്ങനെ ചതിച്ചവര്‍ക്ക് […]

Share News
Read More

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു

Share News

കോഴിക്കോട് : മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പി​ഞ്ചു കു​ഞ്ഞ് മ​രി​ച്ചു. 56 ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുട്ടിയാണ് മരിച്ചത്. കോയമ്ബത്തൂരില്‍ നിന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്.രാത്രി 12 മണിയോടെ കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചു. കുട്ടിക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

Share News
Read More

കോഴിക്കോട് കിണർ പണിക്കിടെ മ​ണ്ണി​ടി​ഞ്ഞു: തൊ​ഴി​ലാ​ളി മ​രി​ച്ചു

Share News

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി ആ​യ​ഞ്ചേ​രി​യി​ല്‍ കി​ണ​ര്‍​പ​ണി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ചേ​ലി​യ സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍(60) ആ​ണ് മ​രി​ച്ച​ത്. കി​ണ​റി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ മൂ​ന്നു പേ​രെ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി ര​ക്ഷ​പെ​ടു​ത്തി.

Share News
Read More