തൃശൂർ അതിരൂപത പ്രോ ലൈഫ് സെക്രട്ടറി രാജൻ ആൻ്റണിയുടെ മാതാവു് നിര്യാതയായി

Share News

തൃശൂർ അതിരൂപത പ്രോ ലൈഫ് സെക്രട്ടറി രാജൻ ആൻ്റണിയുടെ മാതാവു് നിര്യാതയായി….കാലങ്ങൾക്കു മുൻപു് അനേകം കുട്ടികൾക്ക് അമ്മയായി മാറിയ കത്രീന ടീച്ചറുടെ ആത്മാവിന് നിത്യശാന്തി നേരുന്നു…. ജെയിംസ് ആഴ്ച്ചങ്ങാടൻ . വൈസ് പ്രസിഡണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .

Share News
Read More

പ്രൊജക്ട് മാനേജർ: കരാർ നിയമനം

Share News

തൃശ്ശൂർ ജില്ലാ നിർമ്മിതികേന്ദ്രത്തിൽ പ്രൊജക്ട് മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എൻജിനീയറിംഗിൽ ബിരുദം. പ്രായം 56നും 65നും മധ്യേ. ശമ്പളം പ്രതിമാസം 65,000 രൂപ. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്. സംസ്ഥാന സർക്കാർ/ സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്നും എക്‌സിക്യൂട്ടീവ് എൻജിനീയറുടെ തസ്തികയിൽ 7 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരെ അഭിമുഖത്തിന് വിളിക്കും. വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, […]

Share News
Read More

10% EWS സംവരണം സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കുള്ള വലിയൊരു അനുഗ്രഹമാണ്. |ഇ ഡബ്ലിയു എസ് -അറിയേണ്ടതെല്ലാം

Share News

തൃശൂർ അതിരൂപത പ്രിയപ്പെട്ടവരെ,നാളിതുവരെ യാതൊരുവിധ സംവരണാനുകൂല്യങ്ങളും ലഭിക്കാത്ത സുറിയാനി കത്തോലിക്കർആയിട്ടുള്ളവരും, സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കുന്നവരുമായ അനേകായിരങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് 103-ആം ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തു നടപ്പിലാക്കിയ EWS റിസർവേഷൻ. ഈ സംവരണ നയത്തിന് ചുവടുപിടിച്ചുകൊണ്ടു കേരളത്തിലും ഉത്തരവുകൾ ഇറങ്ങി കഴിഞ്ഞു.ഈ ആനുകൂല്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ നമ്മിൽ പലർക്കുമില്ല. ആദ്യം തന്നെ എന്താണ് EWS റിസർവേഷൻ എന്നു നമുക്ക് നോക്കാം. Reservations for Economically Weaker Sections; അതായത് സർക്കാർ ജോലികളും, പ്ലസ് വൺ മുതലുള്ള […]

Share News
Read More

കുടുംബശ്രീ: അതിജീവനം കേരളീയം ഇൻറേൺഷിപ്പ് അപേക്ഷ ക്ഷണിച്ചു.

Share News

കുടുംബശ്രീ ഒരുക്കുന്ന രണ്ട് മാസത്തെ അതിജീവനം കേരളീയം ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 20-30 പ്രായപരിധിയിലുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. വനിതാ അപേക്ഷകർക്ക് മുൻഗണന. സ്വന്തം പഞ്ചായത്തിൽ അപേക്ഷിക്കാം. അപേക്ഷ നവംബർ 5 വരെ അതത് സി ഡി എസിൽ സ്വീകരിക്കുമെന്ന് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അറിയിച്ചു. ഇന്റേൺഷിപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് അതത് സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക.

Share News
Read More

അഞ്ച് അധ്യയനവർഷമായി ശമ്പളം ലഭിക്കാത്ത മൂവ്വായിരത്തിലേറെ അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കണ० – സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ അവഗണിക്കരുത് എന്ന ആഹ്വാനവുമായ് മാർ ആൻഡ്രൂസ് താഴത്ത്

Share News

തൃശൂർ: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെയും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവഗണിക്കുന്ന നയസമീപനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. അഞ്ച് അധ്യയന വർഷമായി ശമ്പളം ലഭിക്കാത്ത മൂവ്വായിരത്തിലേറെ അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷനും ടീച്ചേഴ്സ് ഗിൽഡും സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും സംഘടിപ്പിച്ച പ്രതിഷേധ സമരങ്ങളുടെ സംസ്ഥാന തല ഉൽഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അനുവദിക്കുന്ന അവകാശങ്ങൾ പോലും […]

Share News
Read More

പറപ്പൂർ ഇടവകയിലെ ആദ്യ കോവിഡ് മൃതസംസ്കാരം തൃശ്ശൂർ അതിരൂപത സാന്ത്വനം ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വത്തിൽ പള്ളി സെമിത്തേരിയിൽ വെച്ചു നടന്നു.

Share News

പറപ്പൂരിൽ ആദ്യകോവിഡ് മൃതസംസ്കാരം പറപ്പൂർ ഇടവകയിലെ ആദ്യ കോവിഡ് മൃതസംസ്കാരം തൃശ്ശൂർ അതിരൂപത സാന്ത്വനം ടാസ്ക് ഫോഴ്സിൻ്റെ നേതൃത്വത്തിൽ പള്ളി സെമിത്തേരിയിൽ വെച്ചു നടന്നു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിശ്ചിത വലിപ്പത്തിലും ആഴത്തിലും കുഴിയെടുത്താണ് മൃതദേഹം അടക്കം ചെയ്തത്. സാന്ത്വനം ഡയറക്ടർ റവ.ഫാ.ജോയ് മൂക്കൻ്റെയും പറപ്പൂർ പള്ളി വികാരി റവ.ഫാ.ജോൺസൺ അന്തിക്കാടൻ്റെയും ഫാ.സിൻ്റോ തൊറയൻ്റേയും നേതൃത്വത്തിൽ പി.പി.ഇ.കിറ്റ് ധരിച്ച ഫാ.ജിൻ്റോ ചിറ്റിലപ്പിള്ളി, ഫാ.ജോഫി ചിറ്റിലപ്പിള്ളി, ഫാ.ഡൈജോ പൊറുത്തൂർ, ഫാ.ജോൺ പോൾ ചെമ്മണ്ണൂർ, ഫാ.പ്രിൻ്റോ കുളങ്ങര ടാസ്ക് […]

Share News
Read More

ആംബുലൻസുമായി റെക്സ് ,കുടുംബവും റെക്സിനൊപ്പം.

Share News

ആംബുലൻസ് ഡ്രൈവറാണ് റെക്സ്, നന്മയുള്ള മനുഷ്യനും.. ….കൊടകര: പേരാമ്പ്ര സെയ്ന്റ് ആന്റണീസ് പള്ളിയുടെ ആംബുലൻസ്, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വിട്ടുകൊടുക്കണമെന്ന് കൊടകര പഞ്ചായത്ത് ആവശ്യപ്പെട്ടപ്പോൾ, പള്ളി ഭാരവാഹികൾ ഒരു ആവശ്യം മുന്നോട്ടുവെച്ചു. ആംബുലൻസ് മാത്രമായി തരില്ല, ഡ്രൈവറായി റെക്സിനെക്കൂടി എടുക്കണം. ആവശ്യം അംഗീകരിക്കാൻ പഞ്ചായത്ത് ഒട്ടും മടിച്ചില്ല. പള്ളിവക ആംബുലൻസിന്റെ ഡ്രൈവർപണി റെക്സിന് ഉറപ്പാക്കിയതായിരുന്നില്ല കമ്മിറ്റി കാരണം, പണം പറ്റിയായിരുന്നില്ല ഈ ഡ്രൈവറുടെ സേവനം. ഇടവകയിൽ മരിച്ചവരെ സെമിത്തേരിയിലെത്തിക്കാനും പള്ളിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് 2015-ൽ പള്ളി ആംബുലൻസ് […]

Share News
Read More

സാബത്തിന്‍റെ മദ്ധ്യാനങ്ങളില്‍ ഒരു ദൈവചൈതന്യ ദൂതന്‍

Share News

വിശപ്പ് പൊരിയുന്ന വയറുകള്‍ക്ക് മുന്നില്‍ ദൈവത്തിനുപോലും പ്രത്യക്ഷപ്പെടാനാകുക അപ്പത്തിന്‍റെ രൂപത്തിലാണ്. കടപ്പാടിന്‍റെ നേരിയ സ്പര്‍ശം പോലുമില്ലാത്ത ഒരാള്‍ കൃത്യദിവസം കൃത്യനേരത്ത് സ്വാദിഷ്ഠമായ ഭക്ഷണവുമായെത്തുമ്പോളത് ദൈവമായിരിക്കുമെന്ന് നഗരത്തിലെ തെരുവോരങ്ങള്‍ വാസഗ്രഹങ്ങളാക്കിയ നിസ്വരും നിരാലംബരുമായവര്‍ കരുതുന്നുണ്ടാകും. നന്മ ചെയ്യാന്‍ ദൈവത്തിന് കൈയ്യില്ല; അതുകൊണ്ട് നിങ്ങളാകുക ദൈവത്തിന്‍റെ കൈകള്‍ എന്ന് ബാല്യത്തില്‍ മതബോധന ക്ലാസുകളില്‍ കേട്ടതാകാം വടൂക്കര സ്വദേശി ടോണിയെ ഞായറാഴ്ച തോറും നഗരവീഥികളില്‍ നന്മയുടെ മന്ദാലിനനായി നിരവധി പേര്‍ക്ക് സ്വാന്തനവര്‍ഷമാകാന്‍ പ്രേരണയും പ്രചോദനവും. വാഴപ്പിള്ളി പരതേനായ ആന്‍റണിയുടേയും മേരിയുടേയും ആറ് […]

Share News
Read More

മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമാകാൻ ടാറ്റയും ജ്യോതിയും കൈകോർക്കുന്നു.

Share News

ഇന്ത്യയുടെ സാമൂഹിക സാങ്കേതിക മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ടാറ്റാ ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെക്നോളജി ട്രെയിനിങ് ഏന്റ് ഇൻക്യൂബേഷൻ സെൻറർ സ്ഥാപിക്കാൻ കേരളത്തിലെ ജ്യോതി എൻജിനീയറിങ് കോളേജ് തെരഞ്ഞെടുത്തിരിക്കുന്നു. ഓരോ കേരളീയനും അഭിമാനിക്കാവുന്ന നിമിഷം ആണ് ഇത്. ഭാരതത്തെ കെട്ടിപ്പടുക്കുന്നതിൽ സ്വാതന്ത്ര്യത്തിനു മുൻപും പിൻപും ലാഭേച്ഛകൂടാതെ മുന്നിൽ നിന്നിട്ടുള്ള ടാറ്റ ഗ്രൂപ്പ് കേരളത്തിലെ ജ്യോതി എൻജിനീയറിങ് കോളേജിൽ തങ്ങളുടെ ട്രെയിനിങ് സെൻറർ ആരംഭിക്കുമ്പോൾ അത് ചരിത്രത്തിലെ പുതിയ തുടക്കമാവുകയാണ് ഒപ്പം മലയാളികൾക്ക് ഒരു ഓണസമ്മാനവും. ലോകോത്തരനിലവാരത്തിലുള്ള […]

Share News
Read More