ഇത്തവണ ഒരു കുടയിൽ രണ്ടാൾ ചങ്ങാത്തം വേണ്ട. അവനവന്റെ കുട അവനവന്റെ തലയ്ക്ക് മുകളിൽ . അതുമതി
കുടക്കാല ഓർമ്മകൾഎന്റെ ചെറുപ്പകാലത്ത് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ളയാൾ കുമ്പളങ്ങിയിലെ അഞ്ചലോട്ടക്കാരനാണ്. മണി കെട്ടിയുള്ള ഒരു പ്രത്യേക തരം വടി ഇടതു കൈയ്യിലും, ഒരു നീളൻ കാലൻ കുട വലതുകൈയ്യിലും ചുമലിൽ തൂക്കിയിട്ടുള്ള തുണി സഞ്ചിയിൽ തപാൽ ഉരുപ്പടികളുമായി ‘നടന്നോടി’യാണ് പള്ളുരുത്തി പോസ്റ്റാഫീസിൽ നിന്നും അഞ്ചലോട്ടക്കാരൻ വരുന്നത്. തെക്കേ അറ്റംമുതൽ വടക്കേ അറ്റം വരെ നല്ല വെളുത്ത മണ്ണുള്ള ഗ്രാമ പാതയായിരുന്നു കുമ്പളങ്ങിയുടെ പ്രധാന വഴി. ഇരുവശങ്ങളും ഹരിതാഭമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്നതിനാൽ എല്ലാവർക്കും വളരെ ബഹുമാനമായിരുന്നു തപാൽക്കാരനെ. […]
Read More